Monday, 29 November 2021

കവി വായന


Text Formatted

ടോം പോളിന്‍; ചരിത്രത്തെ അഭിമുഖീകരിക്കുന്ന കവിത

ബാഹ്യവും ആന്തരികവുമായ നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള അയര്‍ലന്‍ഡില്‍ ജനിച്ചുവളര്‍ന്ന ഒരു കവി തന്റെ കാലഘട്ടത്തെ എങ്ങനെയെല്ലാം അടയാളപ്പെടുത്തുന്നു?

Image Full Width
Image Caption
ടോം പോളിന്‍ / Photo: @kate_mount_photographer, instagram
Text Formatted

ദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഡല്‍ഹിയാത്രകള്‍ 2013 മുതല്‍ പതിവാണ്. അത്തരം യാത്രകള്‍ക്കിടയിലെ ഒഴിവുകളില്‍ നടത്തുന്ന സഞ്ചാരങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ രണ്ടു ഗേറ്റുകളുടെ പുറത്തുതന്നെ അവസാനിക്കാറാണ് പതിവ്. ഇക്കുറി പഴയ ക്രൈസ്റ്റ്കാല ചങ്ങാതി ജോബിനാണ് അരബിന്ദോ മാര്‍ഗിന്റെ ഒരറ്റത്തുള്ള പുസ്തകക്കടയിലേക്ക് വഴിതിരിച്ചുവിട്ടത്. തിരച്ചിലുകള്‍ക്കിടയില്‍ കൈയില്‍ കിട്ടിയതിലൊന്ന് ടോം പോളിന്‍ എന്ന  കവിയുടെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ്. Killed in Crossfire എന്ന സമകാലീന കവിതയിലൂടെ സയോണിസ്റ്റുകളെ നാസികളുമായി താരതമ്യപ്പെടുത്തി വിവാദനായകനായ കവിയാണിതെന്ന് ജോബിന്‍ പറയുകയും ചെയ്തു. പുസ്തകത്തിലേക്ക് കടന്നപ്പോഴാണ്  ഇംഗ്ലണ്ടിന്റ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിലെ കവിതകള്‍ മനസ്സിലാക്കണമെങ്കില്‍ അവര്‍ കടന്നുപോന്ന സാഹചര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ടെന്ന് തിരിച്ചറിവുണ്ടാകുന്നത്. 

ബാഹ്യവും ആന്തരികവുമായ നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള അയര്‍ലന്‍ഡ്  അവിടെ ജനിച്ചുവളര്‍ന്ന ഒരെഴുത്തുകാരനെ സംബന്ധിച്ച് അനുഭവങ്ങളുടെ മൂശയായിരുന്നു.

മുപ്പത്തിമൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അയര്‍ലന്‍ഡില്‍ ജനവാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്രിസ്തുമതം അയര്‍ലന്‍ഡില്‍ പ്രചരിച്ചു. 1160 കളോടെ അക്കാലത്തെ ഇംഗ്ലണ്ടിലെ രാജാക്കന്മാര്‍ അയര്‍ലന്‍ഡിലേക്കു നടത്തിയ പടയോട്ടങ്ങളാണ് 800 വര്‍ഷം നീണ്ടുനിന്ന ബ്രിട്ടന്റെ അയര്‍ലന്‍ഡ് അധിനിവേശത്തിന് അടിസ്ഥാനമായത്. ലോകമെങ്ങും സാമ്രാജ്യത്ത്വത്തിന്റെ കൈപ്പിടിയില്‍ നിന്ന് കുതറിമാറാനുള്ള കോളനികളുടെ ശ്രമങ്ങളുടെ അലയൊലികള്‍ 1900 ഓടെ അയര്‍ലന്‍ഡിലും എത്തിച്ചേര്‍ന്നു. പലപ്പോഴും രക്തരൂഷിതമായ സമരങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ശേഷം അയര്‍ലന്‍ഡ്  സ്വാതന്ത്യം നേടുമ്പോഴും വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടന്റെ ഭാഗമായി തുടര്‍ന്നു. ഭരണം വിട്ടുപോകുന്ന ഏതൊരിടത്തും ഉണങ്ങാത്ത മുറിവുകള്‍ അവശേഷിപ്പിക്കുന്നത് സാമ്രാജ്യത്വത്തിന്റെ തനിസ