Tuesday, 19 October 2021

Sex Education


Text Formatted

കോൺഡം സ്വകാര്യസ്വത്തല്ല

കോൺഡം പ്രായപൂര്‍ത്തിയായവരുടെ മാത്രം സ്വകാര്യസ്വത്ത് ആയിരിക്കണമെന്നാണ് പൊതുബോധം. ഫിസിയോളജി അനുസരിച്ച് കാമോല്‍സുകനാകുന്ന പയ്യന് ഇത് കിട്ടാന്‍ പാടില്ല എന്ന കടും പിടിത്തത്തിലാണ് സമൂഹം

Image Full Width
Image Caption
Photo: pexels.com
Text Formatted

റ്റവും കൂടുതല്‍ ഇണ ചേരാന്‍ വേണ്ടിയാണ് പല ജന്തുക്കളിലും ആണ്‍കുലത്തിനെ പരിണാമം സൃഷ്ടിച്ചെടുത്തത്. സ്വന്തം ബീജം പരമാവധി വിതറുകയാണ് പരമധര്‍മം. സസ്തനികളാണെങ്കില്‍ മില്ല്യണ്‍ കണക്കിനാണ് ഓരോ ദിവസവും ബീജങ്ങള്‍ നിര്‍മിച്ചെടുക്കുന്നത്. ഒരേയൊരു ബീജം മാത്രമാണ് അണ്ഡത്തോട് ചേരുക. ഒരു പാഴ്‌വേലയാണെന്നു തോന്നും ഇത്രമാത്രം ബീജങ്ങള്‍ നിര്‍മിച്ചെടുക്കുന്നത്. എന്നാല്‍ പരിണാമവ്യവസ്ഥക്ക് തെറ്റുപറ്റിയിട്ടില്ല. പ്രജനനം ഒരു സാധ്യത മാത്രമായിരിക്കരുത്, അത് നടന്നേ തീരൂ എന്ന് നിര്‍ബ്ബന്ധമുണ്ട്, അതുകൊണ്ടാണ് ഇത്രമാത്രം വന്‍ സംഖ്യയില്‍ ബീജങ്ങള്‍ വളര്‍ന്നുവരുന്നത്. ജനിതകവസ്തുവായ ക്രോമസോമുകള്‍ മാത്രമേയുള്ളു ബീജങ്ങള്‍ക്കുള്ളില്‍. മില്ല്യണ്‍ മില്ല്യണ്‍ കണക്കിനു സ്വന്തം ക്രോമസോമുകളുടെ പതിപ്പുകള്‍ പുറത്തിറക്കുകയാണ് ആണുങ്ങള്‍ ചെയ്യേണ്ടത്.

മനുഷ്യനുമേല്‍ സദാ കാമം പൊതിഞ്ഞിരിക്കുന്നു

മനുഷ്യരാണെങ്കില്‍ എന്നും കാമോല്‍സുകരാണ്. മറ്റ് മൃഗങ്ങള്‍ക്ക് നിശ്ചിത ഇടവേളകളില്‍ മാത്രം ചെയ്യേണ്ടുന്ന കര്‍മം മാത്രമാണ് സെക്സ്. പ്രജനനകാലത്തുമാത്രം തലച്ചോറില്‍ നുരയുന്ന ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്ന വികാരവേലിയേറ്റങ്ങള്‍ ഇണയുമായി ചേരാന്‍ നിര്‍ബ്ബന്ധിക്കുകയാണ്. കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ വേണ്ടിയുള്ള വിഭവങ്ങള്‍ ലഭ്യമാകുന്ന സമയത്താണ് മറ്റ് ജന്തുക്കള്‍ ഇണചേരുന്നത്. എന്നാല്‍ മനുഷ്യന് കുഞ്ഞിനെ വളര്‍ത്താന്‍ സമയം നോക്കേണ്ടതില്ല. ഒരു സമൂഹജീവി ആയതുകൊണ്ട് ശിശുസംരക്ഷണം മറ്റ് ജന്തുക്കളെ അപേക്ഷിച്ച് എളുപ്പമാണ്.

ഗര്‍ഭധാരണം എന്നത് വേണ്ടപ്പോള്‍ മാത്രം എന്ന സ്വയംതീരുമാനം ഉറപ്പിച്ചെടുത്ത സ്പീഷീസ് ആണ് മനുഷ്യര്‍. ജൈവികതക്കെതിരെ പൊരുതുന്നത് ശീലമാക്കിയിരിക്കുന്നു നമ്മള്‍

കുഞ്ഞിനെ നോക്കാന്‍ മറ്റ് സ്ത്രീകള്‍ സഹായിക്കും. ഭക്ഷണത്തില്‍ വൈവിദ്ധ്യമുള്ളതുകൊണ്ട് അമ്മക്ക് പ്രസവശേഷം ദൗര്‍ലഭ്യം അനുഭവിക്കണമെന്നില്ല. പക്ഷേ നീണ്ടകാല ശൈശവം എന്നത് കുഞ്ഞിന് വെല്ലുവിളിയാണ്. എഴുന്നേറ്റുനില്‍ക്കാന്‍ പോലും വര്‍ഷങ്ങളെടുക്കും, സ്വന്തമായിട്ട് ആഹാരം കണ്ടുപിടിക്കാന്‍ സാധ്യത ഇല്ല. അതിജീവനം എളുപ്പമല്ലാത്ത