Saturday, 27 November 2021

മലബാർ കലാപത്തിന്​ 100


Text Formatted

മലബാറിനൊരു പ്രത്യേക പൊലീസ്

എം.എസ്.പി. എന്ന കൊളോണിയല്‍ പദ്ധതിക്ക് നൂറാണ്ടു തികയുമ്പോള്‍

1921 ല്‍ എം.എസ്.പി.യുടെ രൂപീകരണത്തിന് കാരണമായ മലബാര്‍കലാപത്തിന്  100 വര്‍ഷം പൂര്‍ത്തിയാവുന്ന ഈ വേളയില്‍ എം.എസ്.പി.യുടെ അധിനിവേശാനന്തര ചരിത്രവും അനുഭവങ്ങളും കൂടുതല്‍ പുറത്തുവരട്ടെ, അങ്ങനെ ഔദ്യോഗിക ആഖ്യാനത്തില്‍ വിട്ടുപോയ ഭാഗങ്ങള്‍  കൂട്ടിച്ചേര്‍ക്കാനും സാധിക്കട്ടെ. 

Image Full Width
Image Caption
മലപ്പുറത്തെ എം.എസ്.പി. ആസ്ഥാനം / Photo: Wikimedia Commons
Text Formatted

‘‘എനിക്ക് ഭാവി പ്രവചിക്കാന്‍ കഴിയില്ല. മാപ്പിളമാരുടെ തിരിച്ചടിക്കെതിരെ നാം കരുതിയിരിക്കുക എന്നതാണ് വിവേകം എന്നേ എനിക്ക് ആകെ പറയാന്‍ കഴിയൂ. സമാധാനം പുനഃസ്ഥാപിക്കുകയോ അല്ലെങ്കില്‍ അതിനോടടുത്തു എത്തുകയോ ചെയ്യുമ്പോള്‍ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഏതാനും പ്രധാന പ്രദേശങ്ങളിലായി നിലനില്‍ക്കുന്ന ബ്രിട്ടീഷ് സേനയ്ക്കുപുറമേ കൂടുതല്‍ സായുധസേന പോസ്റ്റുകള്‍ മലപ്പുറത്ത് തീര്‍ച്ചയായും വേണ്ടിവരും എന്ന് എനിക്ക് തോന്നുന്നു. തിരൂരങ്ങാടി, തിരൂര്‍, പെരിന്തല്‍മണ്ണ, പാണ്ടിക്കാട് എന്നിവിടങ്ങളിലായി ഈ പോസ്റ്റുകളില്‍ ഓരോന്നിലും 70 പേര്‍ വീതം ഉണ്ടാവുകയും നിയമലംഘകരെ പ്രതിരോധിക്കാനായി അവയ്ക്ക് ഒരു ഹെഡ് ക്വാര്‍ട്ടേഴ്സ് ഉണ്ടാവുകയും വേണം. കര്‍ണാട്ടിക് റെജിമെന്റില്‍ നിന്നും മലബാര്‍ ഇന്‍ഫന്ററിയില്‍ നിന്നും പിരിച്ചുവിട്ട നിരവധിയായ ഹിന്ദു ശിപായിമാരില്‍ നിന്ന് തെരഞ്ഞെടുത്തവരെ സാധാരണ ഭടന്മാര്‍ ആയി നിയമിക്കാം. നമുക്ക് വേണ്ടതരത്തിലുള്ള വിശ്വസ്തരായ ആളുകളെ തെരഞ്ഞെടുക്കാന്‍ മിസ്റ്റര്‍ ഹിച്കോക്കിന് കഴിയും. മലപ്പുറം ഒരു മിലിറ്ററി സ്റ്റേഷനായി പുനഃസ്ഥാപിക്കുന്നതും ശക്തമായ ഒരു ഗാരിസണായി നിലനിര്‍ത്തുന്നതും ആവശ്യമാണ്. ആക്‌സിലറി പോലീസ് എന്ന പേരില്‍ പോലീസ് സേനയുടെ ആസ്ഥാനം മലപ്പുറത്ത് ആവുകയും അവിടെ മറ്റു നാല് പോസ്റ്റുകളിലേക്കോ അവയുടെ സ്വാധീനമേഖലയ്ക്ക് പുറത്തേക്കോ പിന്തുണയ്ക്കായി ഏതുസമയവും മുന്നോട്ടുനീങ്ങാന്‍ തയ്യാറായി ഒരു ഡിറ്റാച്‌മെന്റിനെ നിലനിര്‍ത്തേണ്ടതുമാണ്. എല്ലാ സേനകളും മലപ്പുറം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ നിയന്ത്രണത്തിലായിരിക്കും. അവര്‍ മാഗസിന്‍ റൈഫിളുകളാല്‍ സായുധരാവണം. ഞാന്‍ മനസ്സില്‍ കാണുന്ന സേന, ഫല