Friday, 03 December 2021

വായ്​പയും വിദ്യാഭ്യാസവും


Text Formatted

ഉച്ചരിക്കാന്‍ പാടില്ലാത്ത ഒരു വാക്കായി മാറിയിരിക്കുകയാണ് വിദ്യാഭ്യാസവായ്പ!

ഇപ്പോള്‍ വിദ്യാഭ്യാസ വായ്പയെപ്പറ്റിയല്ല വേവലാതിപ്പെടേണ്ടത്, വിദ്യാഭ്യാസത്തെപ്പറ്റിത്തന്നെയാണ്. അതിനെ സാര്‍വത്രികവും സൗജന്യവും ആക്കി നിലനിര്‍ത്തുന്നതിനെച്ചൊല്ലിയാണ്. സൗജന്യം എന്ന വാക്ക് അപ്രത്യക്ഷമായിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തില്‍- പുതിയ കാലത്ത്​ വിദ്യാഭ്യാസ വായ്​പ എങ്ങനെ ഒരു കെണിയായി മാറുന്നു എന്ന അന്വേഷണം

Image Full Width
Text Formatted

ര്‍ഷങ്ങള്‍ക്കുമുമ്പ്, കര്‍ഷക ആത്മഹത്യകളുടെ പാശ്ചാത്തലത്തില്‍ ഇന്ത്യാവിഷന്‍ ചാനല്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. അന്ന് അതില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞ ഒരു കാര്യം, നാളെ വിദ്യാര്‍ഥികള്‍ നടത്താനിടയുള്ള ആത്മഹത്യകള്‍ ഇന്ന് പ്രീപോണ്‍ ചെയ്‌തേറ്റെടുക്കുകയാണ് കര്‍ഷകര്‍ എന്നാണ്. രജനി എസ്. ആനന്ദിന്റെ ആത്മഹത്യ അതിനുശേഷമാണ് നടന്നത്. വായ്പ കിട്ടാത്തതിനാല്‍ വിദ്യാഭ്യാസം മുടങ്ങുമോ എന്ന ഭയമാണ് അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജി
നീയറിങ് വിദ്യാര്‍ഥിനിയായിരുന്ന രജനിയുടെ ആത്മഹത്യയ്ക്കുപിറകിലുണ്ടായിരുന്നത്. ഹോസ്റ്റല്‍ ഫീസടയ്ക്കാനാവാത്തതിനാല്‍ മാസങ്ങളോളം പഠനം മുടങ്ങുകയും ചെയ്തിരുന്നു. രണ്ടു സെൻറ്​ ഭൂമി മാത്രമുള്ള കുടുംബത്തിന് ലക്ഷങ്ങള്‍ കടം കൊടുത്താല്‍ തിരിച്ചുപിടിക്കുന്നതെങ്ങനെ എന്നായിരുന്നു ബാങ്കിന്റെ സംശയം.

പ്രതി ബാങ്ക്​ മാനേജരോ?

എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്തതായിരുന്നു കര്‍ഷകരുടെ പ്രശ്‌നം. അതേ നിലയായിരിക്കും നാളെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാവാത്ത വിദ്യാര്‍ഥികളുടെതും എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഭാരിച്ച സംഖ്യ വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന വിദ്യാര്‍ഥികള്‍ക്ക് അതിന്റെ തിരിച്ചടവിനുപോലും തികയാത്ത സംഖ്യ മാത്രമേ വരുമാനമായി കിട്ടൂ എന്നതായിരുന്നല്ലോ അന്നത്തെയും ഇന്നത്തെയും സ്ഥിതി. അടവ് മുടങ്ങുന്നതിനുള്ള ന്യായമായി വരുമാനക്കുറവൊന്നും ബാങ്കുകള്‍ക്ക് പരിഗണിക്കാനാവില്ലല്ലോ. വിഷം കയറുന്നതു പോലെ പലിശ കുതിച്ചുയരും. പലിശയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ന്ന് കടക്കാരെ കെണിയിലാക്കും. 
അങ്ങനെ വരുമ്പോള്‍, എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ബാങ്കുകളാണോ പ്രതികള്‍, അതല്ല വിദ്യാഭ്യാസച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നവരാണോ എന്നതായിരുന്നു അന്നത്തെ ചോദ്യം.
എന്തിനെയും സെന്‍സേഷണലൈസ് ചെയ്തു ശീലിച്ചു പോന്ന നമ്മുടെ മാധ്യമങ്ങള്‍, ഈ ചോദ്യത്തിന് ഉത്തരം തേടാന്‍ ഒട്ടും  മിനക്കെട്ടിരുന്നില്ല. പകരം ഒറ്റപ്പെട്ട വ്യക്തികളുടെ ഒറ്റയൊറ്റ പ്രശ്‌നമാക്കി ചിന്തേരിട്ടവതരിപ്പിക്കുകയായിരുന്നു അവയൊക്കെയു