Saturday, 27 November 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 20


Text Formatted

‘ആര്‍ യു മുസ്‌ലിം?'

എന്തോ ഒരു വലിയ സങ്കടം എന്റെയുള്ളിലേയ്ക്ക് ഇരച്ചുകയറിവന്നു. ഭാര്യയെയും മകളെയും ഓര്‍ത്തു. അവിടെയുള്ള കണ്ണാടിയുടെ മുന്നില്‍ചെന്നുനിന്ന് എന്നെത്തന്നെ ചീത്തപറഞ്ഞു. "ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ നിനക്ക്?'' എന്ന് എന്റെ പ്രതിബിംബത്തോടു ചോദിച്ചു.

 

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ
Text Formatted

സീബ് എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തേക്കു കടന്നു. 
അവിടെ എന്റെ പേരെഴുതിയ ഒരു പ്ലക്കാര്‍ഡുമായി ഒരു ആജാനുബാഹു നില്‍ക്കുന്നു! 
കണ്ടിട്ട് ജെയിംസ്‌ ബോണ്ട് സിനിമയിലെ "ജാസ്' എന്ന വില്ലനെ ഓര്‍മ വന്നു. അല്പം ഭയത്തോടെ അദ്ദേഹത്തിന്റെയടുത്തേക്കുചെന്നു. ഞാന്‍ പേരുപറഞ്ഞു. അദ്ദേഹം പേരുപറഞ്ഞു. പാകിസ്ഥാനിയാണ് എന്നും പറഞ്ഞു, ഹസ്തദാനം ചെയ്തു. പിന്നെ കാറിനടുത്തേക്ക്. കാറില്‍ കയറിയിരുന്നപ്പോള്‍ സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ്... എന്നദ്ദേഹം പറയുന്നു. ഇങ്ങനെയൊരു സാധനം ഉപയോഗിച്ചിട്ടേയില്ലാത്ത ഞാന്‍ സീറ്റ് ബെല്‍റ്റുമായി പിടിവലി തുടങ്ങി. അതുകണ്ട് അദ്ദേഹം സീറ്റ് ബെല്‍റ്റ് ഇട്ടുതന്നു. ""യെവനേത് കോത്താഴത്തൂന്ന് വരുന്നു'' എന്നൊരു മുഖഭാവം മിന്നിമറഞ്ഞോ എന്നൊരു സംശയം. ""ഹെവി ഫൈന്‍!'' എന്നുപറഞ്ഞ് അദ്ദേഹം കാറോടിച്ചുതുടങ്ങി. അപ്പോള്‍ മസ്‌കറ്റ് സമയം ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിരുന്നു. നേരെ ഏജന്റിന്റെ ഓഫീസിലേയ്ക്ക്. (മലയാളിയാണ് ഏജൻറ്​). 

മനുഷ്യര്‍ ഗുസ്തി നടത്തുന്നപോലെ ഈ കാറുകള്‍കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തള്ളിത്തുടങ്ങി! ഞാനാകെ വിരണ്ടു. പക്ഷേ അവിടെയിരിക്കുന്നവര്‍ക്കൊന്നും ഒരു ഭാവവ്യത്യാസവുമില്ല!

ഞാനവിടെ അനാഥനായി നിന്നു. ഏജൻറ്​ പരിവാരങ്ങളുമായി അതുവഴി ധൃതിയില്‍ നടന്നുപോയി. എന്നെ കണ്ടോ ആവോ! എന്റെ കമ്പനി പറഞ്ഞിരുന്നത് ഏജൻറ്​ അത്യാവശ്യത്തിന് കുറച്ചുപണം അഡ്വാന്‍സ് ചെയ്യും എന്നാണ്. പക്ഷേ അതുണ്ടായില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ വേറൊരാള്‍വന്ന് എന്നെ വിളിച്ചു. ഭക്ഷണം കഴിക്കാം എന്നുപറഞ്ഞ് ഒരു റെസ്റ്റോറന്റിലേയ്ക്ക് കൊണ്ടുപോയി. ഇദ്ദേഹവും പാകിസ്ഥാനിയാണ്. ആള് രസികനും. എന്നെക്കൊണ്ടുപോയത് ഒരു പാകിസ്ഥാനി റെസ്റ്റോറന്റിലും! അവിടെ നമ്മുടെ ബിരിയാണി പോലെ എന്തോ ഒന്ന് ഓര്‍ഡര്‍ ചെയ്തു. ഞാന്‍ കഷ്ടപ്പെട്ട് കഴിച്ചുതുടങ്ങിയപ്പോഴാണ് ഇദ്ദേഹത്തെ ഒരു സ്ത്രീ വന്ന് വിളിച്ചത്. എന്നോട് ""ഇവിടെയിരിക്കൂ, ഞാനിപ്പോള്‍ വരാം'' എന്നുപറഞ്ഞ് അയാള്‍ ആ സ്ത്രീയുമായി കാറില്‍ക്കയറിപ്പോയി! ഞാനവിടെ കാത്തിരുന്