Friday, 26 November 2021

മലപ്പുറം പെണ്ണിന്റെ ആത്മകഥ- 2


Text Formatted

പെൺപാട്ടുസംഘങ്ങൾ

കല്യാണ രീതികള്‍ മാറിയതോടെ പാട്ടുസംഘങ്ങള്‍ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീടവര്‍ എങ്ങനെ ജീവിച്ചു എന്നതിനുപോലും നമുക്കുത്തരമില്ല.

Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു
Text Formatted

ട്ടത്തില്‍ നിലത്ത് പടിഞ്ഞിരുന്ന് കൈകൊട്ടി പാടുന്നു കുറെ സ്ത്രീകള്‍.
ഒരുപോലുള്ള വസ്ത്രങ്ങളൊന്നുമല്ലെങ്കിലും ഒരു ഐക്യം ഇവയില്‍ കാണാന്‍ പറ്റും. അന്ന് ഒരു കല്യാണ വീട്ടില്‍ വെച്ച് ചെറുപ്പത്തില്‍ ഇവരെ ആദ്യം കണ്ടപ്പോള്‍ അവര്‍ പാടിയ പാട്ടിനേക്കാളും അവര്‍ വിരുന്നുകാരിലുണ്ടാക്കിയ ചടുലതാളത്തിലും അപ്പുറം കൗതുകമുള്ള ഒരു സംഭവം കൂടി നടന്നിരുന്നു. പാട്ടും കൊട്ടും നടക്കുന്നതിനിടക്ക് എന്റെ ഉമ്മ അവരിലെ മൂപ്പത്തിയുടെ അടുത്തേക്കുചെന്ന് അവരെ കൈകാട്ടി വിളിച്ചു. അവരെണീറ്റുവന്നു. പാട്ടിനിത് ഭംഗം വരുത്തിയതൊന്നുമില്ല. ഒരേ താളത്തില്‍ വ്യത്യസ്ത അടികളില്‍ കൂട്ടമായി അവര്‍ പാട്ടു തുടര്‍ന്നിരുന്നു. ഉമ്മ അവരുടെ കൈയിലെന്തോ ചുരുട്ടി കൊടുത്തിട്ടു പറഞ്ഞു; എന്റെ പേര് വിളിക്കരുത്. അപ്പോഴാണ് ഈ പാട്ടിന്റെ രീതി ശ്രദ്ധിച്ചത്. കല്യാണത്തിനുവന്ന അതിഥികളെക്കുറിച്ചാണ് പാടുന്നത്. 

പാട്ടുപാരമ്പര്യത്തോടൊപ്പം കുറെ അറിയപ്പെടാത്ത പാട്ടുകാരും കവികളുമടങ്ങുന്ന കലാകാരികളും നമുക്ക് നഷ്ടമായി.

അമ്പായത്തുങ്ങല്‍ വീട്ടിലെ പാത്തുട്ടി ഉമ്മയുടെ
പുന്നാര മോളായ കുഞ്ഞീവി താത്താക്ക്
വിവാഹ മംഗളം നേരുന്നു...

എന്നിങ്ങനെ വീട്ടുപേര് പറഞ്ഞ് ഉമ്മയുടെ പേരിനോടുചേര്‍ത്ത് വിളിക്കുന്നവര്‍ വട്ടമിട്ടിരിക്കുന്ന പാട്ടുകാരികളുടെ മുന്നിലേക്ക് ടിപ്പുകളായി പണമിട്ടുകൊടുക്കുന്നുണ്ട്. ഇത് ഏകദേശം പാട്ടുസദസ്​ കഴിയാറായി എന്നതിന്റെ സൂചന കൂടിയായിരുന്നു. ഈ പാട്ടുകൂട്ടം ഞാന്‍ കണ്ടത് തിരൂരിലെ ഒരു കല്യാണ വീട്ടില്‍ വെച്ചാണ്. മലപ്പുറത്തുതന്നെ പല പ്രദേശങ്ങളില്‍ ഈ പാട്ടുസഭകള്‍ പലതരത്തില്‍ അവതരിപ്പിക്കപ്പെടാറുണ്ട്. പ്രദേശത്തിന്റെ മാത്രമല്ല കല്യാണവീടിന്റെ സ്വഭാവത്തിനനുസരിച്ചും പാട്ടവതരണങ്ങളില്‍ വ്യത്യാസങ്ങളുണ്ടാവാം. രാത്രി മുഴുവന്‍ അരങ്ങേറുന്ന കല്യാണാഘോഷങ്ങളിലും ചെറുപ്പത്തില്‍ പങ്കെടുത്തത് ഓര്‍മയുണ്ട്. അന്ന് അധികം ദൂരമുള്ള വീടുകളിലായിരുന്നില്ല കല്യാണം. അയല്‍പക്കക്കാരികളായ ചെറുപ്പക്കാരുടെ പാവാടതുമ്പില്‍ പിടിച്ചാണ് അന്ന് കല്യാണത്തിന് കൂടിയത്. രാത്രി പാനീസ് വിളക്കിന്റെ വെളിച്ചത്തില്‍ പാട്ടുംപാടി കയ്യുംകൊട്ടിയുള്ള നടത്തം മാത്രമേ ഓര്‍മയ