Saturday, 27 November 2021

വായനശാലകളുടെ ചരിത്രം


Text Formatted

ഒരു മുസ്‌ലിം കാരണവര്‍ നല്‍കിയ പീടികമുറിയില്‍
​​​​​​​വായനശാല തുടങ്ങിയ കെ. കേളപ്പന്‍

ദേശീയ പ്രസ്ഥാനം കേരളത്തില്‍ സജീവമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കെ. കേളപ്പന്റെ ജീവിതത്തിലെ രേഖപ്പെടുത്താത്ത ഒരേടാണ് വായനശാലാ പ്രവര്‍ത്തനം. മലബാറിലെ വായനശാലാ പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കുന്നു

Image Full Width
Image Caption
കെ. കേളപ്പന്‍
Text Formatted

ദേശീയ സ്വാതന്ത്ര്യസമരത്തിലെ കേരളത്തിന്റെ ഗാന്ധിയന്‍ പ്രതീകമായ കെ. കേളപ്പന്‍ അന്തരിച്ചിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്നു. ദേശീയപ്രസ്ഥാനം കേരളത്തില്‍ സജീവമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അദ്ദേഹത്തിന്റെ ജീവിതത്തില്‍ രേഖപ്പെടുത്താത്ത ഒരേടാണ് സാംസ്‌കാരികരംഗം, പ്രത്യേകിച്ച് വായനശാലാ പ്രവര്‍ത്തനം. അഭ്യസ്തവിദ്യരുടെ സൗന്ദര്യബോധവികസനത്തിനോ വെറും വിനോദത്തിനോ വേണ്ടിയല്ല അദ്ദേഹം ലൈബ്രറികള്‍ സ്ഥാപിച്ചത്, സാമൂഹികമാറ്റത്തിനായുള്ള ആശയവേദികള്‍ എന്ന നിലയ്ക്കാണ്. മലബാറിലെ വായനശാലാ പ്രസ്ഥാനത്തിലുള്ള കേളപ്പന്റെ പങ്കാണ് ഈ ലേഖനത്തില്‍ അന്വേഷിക്കുന്നത്.

സ്വാതന്ത്ര്യസമരകാലം കേരളം മൂന്ന് പ്രവിശ്യകളായാണ് നിലനിന്നത്. കൊച്ചിയും തിരുവിതാംകൂറും ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ച രാജഭരണ പ്രദേശങ്ങളും മലബാര്‍ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിലും. ആ രാഷ്ട്രീയസാഹചര്യത്തില്‍ കേരളത്തിലെ സ്വാതന്ത്ര്യസമരം മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചത് മലബാറിലാണ്. പോരാട്ടവേദിയും മലബാര്‍ തന്നെയായിരുന്നു.  

കേളപ്പന്റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നതുതന്നെ വായനശാല സ്ഥാപിച്ചാണ്. സാമൂഹികമാറ്റത്തിനായുള്ള താല്‍പര്യം കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ കേളപ്പനില്‍ വളര്‍ന്നിരുന്നു. കോഴിക്കോട് സാമൂതിരി കോളേജില്‍ എഫ്.എ.യ്ക്ക് പഠിക്കുമ്പോള്‍ ബ്രഹ്മവിദ്യാസംഘവുമായി ഇടപഴകി പ്രവര്‍ത്തിക്കുന്ന അവിടുത്തെ അധ്യാപകരുടെ സ്വാധീനം കേളപ്പനിലും പുരോഗമന ചിന്താഗതി രൂപപ്പെടുത്തി.

ദേശീയ സ്വാതന്ത്ര്യസമരവും മലബാറിലെ വായനശാലകളുടെ വളര്‍ച്ചയും പരസ്പരപൂരകമായ ഒന്നാണ്. 1930 കള്‍ക്കുശേഷം ഉടലെടുത്ത മിക്ക ലൈബ്രറികളും സ്വാതന്ത്ര്യസമരസേനാനികളുടെ പ്രവര്‍ത്തനഫലമായും, സ്വാതന്ത്ര്യസമരകാല സംഭവങ്ങളുമായി ചേര്‍ന്നുമാണ് രൂപമെടുത്തത്. കോണ്‍ഗ്രസ് സമ്മേളനത്തില്‍ വായനശാലാ പ്രവര്‍ത്തകരുടെ ഒത്തുചേരലുണ്ടായിരുന്നു. ഖാദി പ്രചാരണം, ഹിന്ദി ഭാഷാ പഠനം, പ്രസംഗപരിശീലനം തുടങ്ങിയവയ്ക്കെല്ലാം വായനശാലകളും കേന്ദ്രമായി. കേളപ്പന്‍, എ