Friday, 26 November 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

കോൺഗ്രസ്​ ഭരിച്ചാലും സി.പി.എം ഭരിച്ചാലും
​​​​​​​യു.എ.പി.എക്ക്​ മാറ്റമുണ്ടാകില്ല

ഒരു ബൂര്‍ഷ്വാ മുതലാളിത്ത വ്യവസ്ഥിതിയില്‍ സി.പി.എം. ആയാലും കോണ്‍ഗ്രസ് ആയാലും അധികാരത്തില്‍ വരുമ്പോള്‍ അവര്‍ സ്റ്റേറ്റിന്റെ ഭാഗമാവുകയാണ്. തങ്ങളുടെ അധികാരത്തെ ഈ സ്റ്റേറ്റിന്റെ ഉപകരണങ്ങളുപയോിച്ച് സംരക്ഷിക്കാന്‍ ഇവര്‍ ശ്രമിക്കുകയും, ഭരണകക്ഷികള്‍ അതിന് ഏതറ്റം വരെയും പോവുകയും ചെയ്യും.

Image Full Width
Image Caption
കെ.ആർ. ഷിയാസ്
Text Formatted

കെ. കണ്ണൻ: യു.എ.പി.എ. ചുമത്തുന്നതിലെ നീതിരാഹിത്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞകാലങ്ങളില്‍ സുപ്രീംകോടതിയും ഹൈക്കോടതികളും അടക്കമുള്ള നീതിന്യായ സംവിധാനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുകയും പുനരാലോചനയ്ക്കുള്ള ചിന്ത പങ്കിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം, പന്തീരാങ്കാവ് യു.എ.പി.എ. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തന്നെ ഈ അതിനിന്ദ്യമായ നിയമത്തിലെ വകുപ്പുകളെ പ്രശ്നവല്‍കരിക്കുന്ന നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ക്കുള്ള കേവല പിന്തുണ, യു.എ.പി.എ. നിയമത്തിന്റെ 38, 39 വകുപ്പുകള്‍ ചുമത്താന്‍ പര്യാപ്തമല്ല എന്നും ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ മാത്രം യു.എ.പി.എ. ചുമത്താനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. മറ്റു ചില പ്രധാന നിഗമനങ്ങള്‍: ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിക്കെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നതാണ് കോടതികള്‍ പരിശോധിക്കേണ്ടത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമോ എന്ന പരിശോധന ഒരു മിനി ട്രയല്‍ ആകാതിരിക്കാന്‍ നോക്കണം എന്നതാണ് അതിലൊന്ന്. യു.എ.പി.എ. കേസുകളിലെ ജാമ്യത്തിന്റെ കാര്യത്തില്‍ 43 D (5) എന്ന ജാമ്യവിരുദ്ധ ജാമ്യവകുപ്പ് അവസാനവാക്കായി കണക്കാക്കാന്‍ പറ്റില്ലെന്നും സുപ്രീംകോടതി പറയുന്നു. 2019-ലെ കണക്കെടുത്താല്‍, 95 ശതമാനം യു.എ.പി.എ. കേസുകളും നടപടിക്രമം പൂര്‍ത്തിയാകാതെ കിടക്കുകയാണ്, വെറും 29 ശതമാനത്തില്‍ മാത്രമാണ് വിചാരണാകോടതികളിലെ ശിക്ഷാനിരക്കും. ഭരണഘടനാപരമായി തന്നെ ചോദ്യം ചെയ്യപ്പെടുന്നതും റദ്ദായിപ്പോകുന്നതുമായ ഇത്തരം നിയമവിരുദ്ധ വ്യവസ്ഥകളുമായി ഒരു നിയമത്തിന് എങ്ങനെയാണ് ഇന്ത്യയില്‍ നിലനില്‍ക്കാന്‍ കഴിയുന്നത്?

കെ.ആർ. ഷിയാസ്: യു.എ.പി.എ.യുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമീപകാലങ്ങളില്‍ വലിയ രീതിയിലുള്ള ജനശ്രദ്ധ പിടിച്ചുപറ്റിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മ