Friday, 22 October 2021

Children's Book


Text Formatted

അമൃത ഷേര്‍-ഗില്‍, ബ്രഷ് പിടിച്ച ഒരു റെബല്‍

​​​​ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ ഒരു കലാകാരിയുടെ, അമൃത ഷേര്‍-ഗിലിന്റെ  ജീവിതം  കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ബാലസാഹിത്യകൃതിയെക്കുറിച്ച്
 

Image Full Width
Text Formatted

ത്തവണ ഒരു കഥേതര പുസ്തകത്തെക്കുറിച്ച് പറയാം.
അനിത വാച്ചാരജനി എഴുതിയ Amrita Sher Gil : Rebel with a Paintbrush എന്ന പുസ്തകം ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ ഒരു കലാകാരിയുടെ ജീവിതത്തെ  കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു.
അമൃത എന്ന കലാകാരി എങ്ങനെ ഓരോന്നു പഠിച്ചു, തന്റെ കലാസൃഷ്ടികളെങ്ങനെ ഉണ്ടാക്കി, ഇത്രയും ഹ്രസ്വജീവിതത്തില്‍ എങ്ങനെ ഇത്രയും യാത്ര ചെയ്തു എന്നതൊക്കെ കുട്ടികളുടെ മുന്നില്‍ വയ്ക്കുന്നു.

അമൃതയെപ്പോലൊരു റെബലിന്റെ ജീവിതം കുട്ടികളോടെങ്ങനെ പറയും എന്ന ആയാസകരമായ വെല്ലുവിളിയാണ് ഈ പുസ്തകം ഏറ്റെടുക്കുന്നത്.
ഒരു രാജകുമാരി ആയിരുന്നുവെങ്കിലും സുശീലയും സദ്ഗുണ സമ്പന്നയും എന്ന ബാലകഥപ്പെട്ടിക്കുള്ളില്‍ ഒതുങ്ങുന്നവളായിരുന്നില്ലല്ലോ അമൃത.

rbm

​​​​​​​""ഹംഗറിയിലെ ദുനാഹറസ്തി എന്ന ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മ പറഞ്ഞ നാടോടിക്കഥ ശ്രദ്ധയോടെ കേട്ടിരുന്നു. കേള്‍ക്കുന്തോറും അവളുടെ വലിയ കറുത്ത കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നുരുണ്ടു വന്നു. അവള്‍ ഈ കഥ മുമ്പു കേട്ടിട്ടുണ്ട്. പക്ഷേ അതു വീണ്ടും വീണ്ടും കേള്‍ക്കാനവള്‍ക്കിഷ്ടമായിരുന്നു. കഥ മുന്നോട്ടു പോകുന്തോറും

amritha

അവളുടെ മനസ്സില്‍ നിറയെ മനോഹരങ്ങളായ ചിത്രങ്ങള്‍ നിറഞ്ഞു, നിറം മാറുന്ന മരങ്ങള്‍, മയില്‍പ്പീലി വച്ചു പിടിപ്പിച്ച വേഷം കെട്ടിയ മാലാഖമാര്‍...'' എന്നിങ്ങനെ ഒരു കഥപറയും പോലെ വിവരിച്ചു പോവുന്ന മനോഹരമായ എഴുത്താണ് അനിതയുടേത്. അതോടൊപ്പം സവിശേഷമായ രീതിയില്‍ ഈ പുസ്തകം സംവിധാനം ചെയ്തിരിക്കു