Wednesday, 20 October 2021

Politics of Renaming


Text Formatted

പേരിടലിനുപിന്നില്‍ പേടിക്കേണ്ട പലതുമുണ്ട്, അത്രമേല്‍ സൂക്ഷ്മമാണ് സംഘ്പരിവാര്‍ പ്രവര്‍ത്തനം

പുതിയ പാർലമെൻറ്​ കെട്ടിടത്തിന്റെ കല്ലിടലിന്​ വൈദിക ബ്രാഹ്​മണ്യാചാരമനുസരിച്ച്​ പ്രധാനമന്ത്രി പൂജ നടത്തുമ്പോൾ, കേരളത്തിലെ പ്രധാനപ്പെട്ട ശാസ്ത്രസ്ഥാപനത്തിന് ഗോള്‍വാക്കറുടെ പേരു നല്‍കുമ്പോള്‍, ഇവക്കുപിന്നില്‍ ജനാധിപത്യത്തെയും ആധുനികമായ ലോകബോധത്തെയും അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള അപകടരമായ അജണ്ട പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയേണ്ടി വരും

Image Full Width
Image Caption
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ബ്രാഹ്മണാചാരപ്രകാരം ഭൂമി പൂജ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി /Photo: Narendra Modi, facebook
Text Formatted

 ഇന്ത്യ, അതിന്റെ ഭരണഘടനാ മൂല്യങ്ങൾ കയ്യൊഴിഞ്ഞ് അതിവേഗം ഒരു ഹിന്ദുത്വ ഫാസിസ്റ്റ് രാജ്യമായി പരിണമിക്കുകയാണ്. അതിനായി ജനാധിപത്യത്തിന്റെ സാധ്യതകളെ തന്നെയാണ് ഫാസിസ്റ്റ് ശക്തികള്‍ പ്രയോജനപ്പെടുത്തുന്നത്. അംബേദ്കര്‍ നിരീക്ഷിക്കുന്നതുപോലെ മേല്‍മണ്ണില്‍ മാത്രം ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യന്‍ സാമൂഹ്യാവസ്ഥക്ക് കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ അപകടരമാം വിധം മാറ്റം സംഭവിച്ചിരിക്കുന്നു.

ഹെഡ്‌ഗേവാറും ഗോള്‍വാക്കറും ചേര്‍ന്നു രൂപപ്പെടുത്തിയ രാഷ്ട്രീയ സ്വയംസേവക് സംഘ് സര്‍വ്വ ലക്ഷണങ്ങളും തികഞ്ഞ ഫാസിസ്റ്റ് പ്രസ്ഥാനമാണ്. ഇന്ത്യന്‍ ഫാസിസത്തിന് സംഘടനാ രൂപവും സൈദ്ധാന്തിക അടിത്തറയും നല്‍കിയ ഗോള്‍വാക്കറെ ജനാധിപത്യ ഇന്ത്യയിലേക്ക് പുനരാനയിക്കുമ്പോള്‍ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ദൂരം കുറയുകയാണ്. 

rgcb
രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജി/ Photo:RGCB

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ഗോൾവാക്കറുടെ പേരിടാൻ  കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിലെ സർക്കാർ വിദ്യാഭ്യസ സ്ഥാപനത്തെ ഗോള്‍വാക്കർ സ്മാരകമാക്കുന്നതും പുതിയ പാർലമെന്റ് മന്ദിരത്തിന് ബ്രാഹ്മണാചാരപ്രകാരം മന്ത്രപൂജാദികളോടെ ശിലാസ്ഥാപനം നടത്തുന്നതുമെല്ലാം ഹിന്ദു രാഷ്ട്രസ്വപ്നം പരസ്യമായി കൊണ്ടാടാനുള്ള രാഷ്ട്രീയാന്തരീക്ഷമൊരുങ്ങിക