Tuesday, 19 October 2021

കഥ


Image Full Width
Image Caption
ചിത്രീകരണം: മുരളീധരന്‍
Text Formatted

ഒരു മീശയുടെ
രണ്ട് കരകള്‍

രു മിഠായി*-യുടെ പരസ്യമായിരുന്നുവെങ്കിലും അത് കണ്ടനാള്‍ തൊട്ട് അയാള്‍ അപമാനിക്കപ്പെട്ട ഒരാളായി മാറിയിരുന്നു.
കുറേക്കാലം മുമ്പാണ് ചവച്ച് വീര്‍പ്പിക്കുന്ന ച്യൂയിംഗ് ഗമ്മിന്റെ പരസ്യം അയാള്‍ കണ്ടത്.
ഒരു ച്യൂയിംഗ് ഗം വാങ്ങിക്കുമ്പോള്‍ ഇത്ര ബോറായ ഒരു പരസ്യം കൂടി വാങ്ങണോ എന്നയാള്‍ ചിന്തിച്ചു. ഇങ്ങനെയാണെങ്കില്‍ പട്ടാളത്തില്‍ ആജ്ഞകളനുസരിക്കുന്ന "ഓര്‍ഡര്‍ലി'യും ബാങ്കിലെ സെക്യൂരിറ്റിയും തമ്മിലെന്ത് വ്യത്യാസം?

രവി എന്നായിരുന്നു അയാളുടെ പേര്.
പട്ടാളത്തില്‍ നിന്ന് നേരത്തെ പിരിഞ്ഞുപോന്ന ഒരാള്‍.
പഴയ സങ്കല്‍പ്പത്തിലും വരയിലുമെല്ലാമുള്ള പട്ടാളക്കാരെപ്പോലെ അയാള്‍ക്കും കൊമ്പന്‍ മീശയുണ്ടായിരുന്നു. നല്ല പൊക്കവും തടിയുമുണ്ടായിരുന്നു.

യൗവ്വനത്തിന്റെ മധ്യത്തില്‍ പിരിഞ്ഞുപോന്നതുകൊണ്ടാകണം അയാള്‍ക്ക് ആ ബാങ്കില്‍ സെക്യൂരിറ്റിയായി ജോലി കിട്ടിയത്. കൂടെ ഒരു ഇരട്ടക്കുഴല്‍ തോക്കും. പട്ടാളത്തിലുണ്ടായിരുന്നപ്പോള്‍ ചെയ്തിരുന്നത് പോലെത്തന്നെ തോക്ക് ദിവസവും പൊടി തുടച്ചു മിനുക്കാന്‍ മാത്രമേ രവിക്ക് കഴിഞ്ഞിരുന്നുള്ളൂ. ഒരു തമാശയ്ക്ക് പോലും ഉന്നം പിടിക്കാന്‍ പറ്റാത്തതില്‍ അയാള്‍ക്ക് കഠിനമായ ദുഃഖവുമുണ്ടായിരുന്നു.

ഇങ്ങനെയെല്ലാം സങ്കടപ്പെട്ടും വിചാരപ്പെട്ടും കാലം തീര്‍ക്കുന്നതിനിടയിലാണ് രവി ആ നശിച്ച പരസ്യം കണ്ടത്. ബാങ്കിനുള്ളില്‍ എല്ലാവരെയും തോക്കിന്‍കുഴലില്‍ നിര്‍ത്തി കൗണ്ടറില്‍ നിന്ന് പണം മുഴുവന്‍ ചാക്കിലാക്കി കടന്നുപോകുന്ന കള്ളനെ പിടിച്ചുകെട്ടാന്‍ ബാങ്ക് ജീവനക്കാരി സെക്യൂരിറ്റിയെ വിളിക്കുന്നു. സെക്യൂരിറ്റീയെന്നുള്ള നീണ്ട വിളിയില്‍ കള്ളന്‍ തന്നെ തിരികെ വന്ന് "ജീ' മാഡമെന്ന് സല്യൂട്ടടിക്കുന്നു.
‘ജീ മാഡം'

അയാള്‍ പുച്ഛത്തോടെ ദിവസവും പലതവണ അങ്ങനെ ഉരുവിടാറുണ്ട്. അല്ലാതെയും. ബാങ്കിലെ കൗണ്ടറിന് തൊട്ടിപ്പുറത്തിരുന്ന് ഏതുനേരവും സെക്യൂരിറ്റി... സെക്യൂരിറ്റീയെന്ന് നിലവിളിക്കുന്ന തടിച്ചിയുടെ മുമ്പിലും അയാള്‍ക്കത് പറയേണ്ടിവരാറുണ്ട്. മിഠായിയുടെ പരസ്യത്തിന്റെ തുടക്കം അയാള്‍ക്കിഷ്ടമായിരുന്നു.

"ചുപ് ചുപ് സാരാ പൈസേ ഇസ് ബാഗ് മേ ബര്‍ദോ'*

കള്ളന്‍ കടലാസില്‍ അങ്ങനെ എഴുതിക്കൊടുത്തപ്പോള്‍ കൗണ്ടറിലിരിക്കുന്ന കെളവന്‍ ആത്മവിശ്വാസത്തോടെ "പീഛേ അക്കൗണ്ട് നമ്പര്‍ ലിഖോ'* എന്ന് പറയുന്നു. അത് കേള്‍ക്കുമ്പോള്‍ അയാള്‍ക്കുതന്നെ തോക്കെടുക്കാന്‍ തോന്നിയിരുന്നു.

പരസ്യത