Saturday, 27 November 2021

കഥാ പഠനം


Text Formatted

മഹാത്മാഗാന്ധി റോഡിലൂടെ നടന്നെത്തുന്ന ഹിറ്റ്​ലർ - 2

പ്രത്യയശാസ്​ത്രമല്ല കഥ

പ്രത്യയശാസ്​ത്ര നിലപാട് കഥയാവില്ല എന്നും കഥ ജീവിതത്തെ, കാലത്തെ, ലോകത്തെ, അവയുടെ സങ്കീർണതകളെ ഉൾച്ചേർത്തുകൊണ്ട് സൂക്ഷ്മമായി ആഖ്യാനം ചെയ്യേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവ് ഈ എഴുത്തുകാരനിൽ വലിയ ഉത്തരവാദിത്തം ഏൽപ്പിക്കുന്നുണ്ട്- കെ. അരവിന്ദാക്ഷന്റെ കഥകളുടെ പഠനത്തിന്റെ അവസാനഭാഗം

Image Full Width
Image Caption
Geopoliticus Child Watching the Birth of the New Man (1943) by Salvador Dalí
Text Formatted

ബ്സ്​ട്രാറ്റ് പെയിൻറിങ്ങിന്റെ സ്വഭാവങ്ങൾ കെ. അരവിന്ദാക്ഷന്റെ പല കഥകളിലും കാണാൻ കഴിയും. അടയാളങ്ങൾ എന്ന കഥ (1999) ഒരു അമൂർത്ത (അബ്സ്​ട്രാക്ട്) ആഖ്യാനമാണ്. പാബ്ലോ പിക്കാസോയുടെയും സാൽവദോർ ദാലിയുടെയും ചില ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ചില സന്ദർഭങ്ങൾ അരവിന്ദാക്ഷന്റെ കഥകളിലുണ്ട്. പിക്കാസോയുടെ ചിത്രങ്ങളിലെ ക്യൂബിക് സ്വഭാവത്തെക്കുറിച്ചല്ല പറയുന്നത് – അവയുടെ സർ റിയലിസ്റ്റിക് ആയ ആഖ്യാനനുഭവത്തെക്കുറിച്ചാണ്. കണ്ണും മൂക്കും വായയും ചെവിയും മറ്റ് മുഖാവയവങ്ങളുമെല്ലാം മാറ്റി വരച്ചുകൊണ്ട് ഇവ സൃഷ്​ടിച്ച പെയിന്റിങ്ങ് പോലൊരു കഥയാണ് അടയാളങ്ങൾWeb Serise എന്നു വിളിക്കാവുന്ന മീര ചോദിക്കുന്നു (1996), ഒരു ചുവടുമാത്രം (2004) എന്നീ കഥകൾക്കും ഈ സ്വഭാവം ഉണ്ട്.

എല്ലാം കീഴ്മേലായി. കണ്ണ് അപ്രത്യക്ഷമായി, വായയും ഗുദവും പകരമെത്തി, നോക്കിയിരിക്കെ ദൈവത്തിെന്റെ വഴിയിൽ കല്ലിന്റെ കണ്ണ്, മൂക്ക്, വായ, ഛെ ഗുദവും.... എന്തോ സംഭവിക്കുന്നു? ഒരു മുഴക്കം. ആകാശം കിടുങ്ങുന്നു. കുന്ന് പിടയ്ക്കുന്നു. കാരമുള്ള് തുടിക്കുന്നു. പലപ്പോഴും ആഖ്യാനത്തിൽ ഇത്തരം ചിത്രങ്ങൾ അരവിന്ദാക്ഷൻ വരക്കുന്നുണ്ട്. കൂർത്ത കുന്തങ്ങൾ തുളച്ചുകേറുന്നു– വെടിയുണ്ടകൾ ചീറിപ്പായുന്നു – ചോര ചീറ്റുന്നു. മേഘങ്ങൾ കറുത്തിരുളുന്നു. കാക്കത്തൊള്ളായിരം കാക്കകൾ മാനത്തിന്റെ കരിങ്കറുപ്പിൽ കൊക്ക് പിളർത്തി നിശ്ശബ്ദമായി.... ഒരു ജലത്തുള്ളി കാറ്റിലൂടെ ചിതറി വീണു. എന്നിങ്ങനെ വാക്കുകളാൽ സർ റിയലിസ്റ്റ് ചിത്രം വരയൽ പലപ്പോഴും അരവിന്ദാക്ഷന്റെ കഥകളിൽ കാണുന്നുണ്ട്. ഇങ്ങനെ വാക്കുകളാൽ സർ റിയലിസ്റ്റ് ചിത്രം വരയ്ക്കാനുള്ള കഴിവാണ് അരവിന്ദാക്ഷന്റെ എഴുത്തിലെ അതികഥനരീതിയെ ശക്തമാക്കി മുന്നോ