Wednesday, 29 March 2023

കഥ


Text Formatted
mirror title
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

""നിനക്കൊരു പേടിയും തോന്നുന്നില്ലേ.'' പയസ് ചോദിച്ചു. ജനലിനരികിലിട്ടിരുന്ന ചൂരല്‍ക്കസേരയില്‍ അലസമായി ചാഞ്ഞു പടര്‍ന്നിരുന്ന നദി ഒന്ന് ചിരിച്ചു, മുഖം തിരിക്കാതെ. അവള്‍ പുറത്തേക്ക് നോക്കുകയായിരുന്നു. തലേന്ന് രാത്രി കാട്ടുപന്നികള്‍ വന്ന് കുത്തിയിളക്കിയിട്ടതെന്ന് റിസോര്‍ട് സ്റ്റാഫ് റോബിന്‍ പറഞ്ഞ ചേമ്പുതടകള്‍ വാടിക്കഴിഞ്ഞിരുന്നു. മറുപടി കിട്ടാതായപ്പോള്‍ ഓഫീസിന്റെ ചുവരുകള്‍ക്കകത്ത് തലങ്ങും വിലങ്ങും "യെസ് സര്‍ യെസ് സര്‍' പ്രയോഗിക്കുന്ന ജൂനിയര്‍ അഹങ്കാരം കാണിക്കുകയാണോയെന്ന് പയസ് ഒരു നിമിഷം ശങ്കിച്ചു.

പുതിയ സ്റ്റാഫെന്ന ലേബലില്‍ മാസങ്ങള്‍ക്കു മുന്‍പ് നദിയെ ആദ്യം കണ്ടപ്പോള്‍, കൊച്ചിയില്‍ നിന്ന് കിലോമീറ്ററുകള്‍ക്കിപ്പുറത്ത് ഒരു കാട്ടിനുള്ളിലെ സര്‍ക്കാര്‍വക റിസോര്‍ട്ടില്‍ ഇങ്ങനെയിരിക്കേണ്ടി വരുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ ഷര്‍ട്ടിന്റെ ആദ്യത്തെ മൂന്നു ബട്ടണുകള്‍ തുറന്നു കിടക്കുകയാണ്. സായന്തനത്തിന്റെ ചരിഞ്ഞ പ്രകാശം അവളുടെ ഇടതു മാറിലെ കൊച്ചുപൂമ്പാറ്റയില്‍ പതിയ്ക്കുന്നു. ടാറ്റൂ മഷിയുടെ ഇരുളിമയ്ക്കു ചുറ്റും നേര്‍ത്ത ഇളം ചുവപ്പ്. പയസിന് അസ്വസ്ഥത തോന്നി.

""നദീ'' അയാള്‍ അല്പം പരുങ്ങലോടെ വിളിച്ചു.
""എന്താ സാറെ.'' പരുഷമായിട്ടു തന്നെയവള്‍ വിളി കേട്ടു.
ഒന്നും വേണ്ടിയിരുന്നില്ല. ഔദ്യോഗികവാഹനം ടോപ്‌സ്‌ളിപ്പിലെ പാര്‍ക്കിങിലിട്ട് സര്‍ക്കാര്‍ വക ജീപ്പില്‍ റിസോര്‍ട്ടിലേയ്ക്ക് യാത്ര തിരിച്ച നിമിഷം മുതല്‍ പയസ് തട്ടും മുട്ടും കണ്ണും കയ്യുമൊക്കെയായി അവളെ വശത്താക്കാന്‍ തുടങ്ങിയിരുന്നു. അതെല്ലാംതന്നെ കഴിഞ്ഞ ഒരു മാസമായി അയാള്‍ ചെയ്തുപോന്നിരുന്ന വശീകരണതന്ത്രങ്ങളുടെ അധികത്തുളുമ്പലായിരുന്നു. ഇത്ര നാളും ഒന്നും മനസ്സിലാകാത്ത പാവാടക്കാരിയെപ്പോലെ നടന്ന നദി പെട്ടന്ന് സമ്മതം അറിയിച്ചതോടെ അയാള്‍ പതഞ്ഞു പൊങ്ങി. റൂമിലെത്തിയതും വന്ന കാര്യമെല്ലാം മറന്ന് പരസ്പരം ഒരാക്രമണമായിരുന്നു ഇരുവരും. എന്നാല്‍ കൊച്ചുപൂമ്പാറ്റയെ ഒന്ന് താലോലിക്കാന്‍ പോലും മുതിരാതെ കാര്യത്തിലേക്കു കടന്ന പയസിന് അറുപതു സെക്കന്‍ഡ് പോലും പിടിച്ചു നില്‍ക്കാനായില്ല. വിക്ഷേപണം കഴിഞ്ഞ് നിലം തൊട്ടതും മണിക്കൂറുകള്‍ക്കു