Friday, 26 November 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 22


Text Formatted

ഒരു ഷോക്കായി എത്തി, മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി അന്ന്  ഷെല്‍ കമ്പനിയുടെ ഓഫീസറാണ്. പി.ഡി. ഒയുടെ വളരെ പ്രധാനമായ പരിസ്ഥിതി ഉപദേശകന്‍ എന്ന സ്ഥാനം വഹിക്കുന്നു. ഇവിടെ വച്ചാണ് ശരിക്കും ദുരന്തലഘൂകരണം എന്ന മേഖലയിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Image Full Width
Image Caption
ചിത്രീകരണം : പ്രദീപ് പുരുഷോത്തമന്‍
Text Formatted

ലാബ് സൂപ്പര്‍വൈസര്‍ റാഷിദ് പതിയെപ്പതിയെ സൗഹൃദം സ്ഥാപിച്ചു. ഇടയ്‌ക്കൊക്കെ കുരു പൊട്ടുന്ന ഒരു മനുഷ്യന്‍!
ഒരുദിവസം പറഞ്ഞു, ‘‘ഹാവ് യൂ ഹേഡ് ഓഫ് ഇദി അമീന്‍?''
‘‘യെസ്'', ഞാന്‍ പറഞ്ഞു.
‘‘എന്റെ അച്ഛന്‍ ആ വംശത്തില്‍പ്പെട്ടതാണ്.'' (വിരണ്ടില്ലേ എന്ന അര്‍ത്ഥത്തില്‍ ഒരു നോട്ടം!)
‘‘ഓഹോ!'' ഞാന്‍ അത്ര കാര്യമാക്കാതെ പറഞ്ഞു.
അത് ഏറ്റില്ല എന്ന് റാഷിദിനു തോന്നി.
പിന്നീട് ഇദി അമീന്‍ കുടുംബത്തെപറ്റി പറഞ്ഞില്ല.

വേറൊരിയ്ക്കല്‍ പറഞ്ഞു; ‘‘എനിക്ക് വാജ്‌പേയിയെ ഇഷ്ടമാണ്!''
ഇദി അമീനെ കേട്ടതിലും ഞെട്ടല്‍ എനിക്ക് ഇത് കേട്ടപ്പോഴുണ്ടായി.
അദ്ദേഹം വിശദീകരിക്കുന്നു: ‘‘വാജ്‌പേയിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ബാബറി മസ്ജിദ് പൊളിക്കില്ലായിരുന്നു, നരസിംഹറാവു ആയതുകൊണ്ടാണ് അതു പൊളിച്ചത്!''
എനിക്കാകെ കണ്‍ഫ്യൂഷനായി.
ശരിയെന്നോ തെറ്റെന്നോ പറയാനാവാത്ത അവസ്ഥ!

പാസ്‌പോര്‍ട്ടില്‍ എന്റെ പേര് പല പ്രാവശ്യം വായിച്ചു. എന്നെക്കൊണ്ട് രണ്ടു മൂന്നു പ്രാവശ്യം പേര് പറയിച്ചു. അദ്ദേഹം ആകെ വിവശനായ പോലെ. എനിക്ക് ഒന്നും പിടികിട്ടിയില്ല! ജാസിം ഒന്നും മിണ്ടുന്നുമില്ല.

സമയം കിട്ടുമ്പോഴൊക്കെ പി.ഡി.ഒയുടെ ഇന്‍ട്രാനെറ്റില്‍ കയറി എംപ്ലോയീസ് സെര്‍ച്ചില്‍ മലയാളം പേരുകള്‍ സെര്‍ച്ചു ചെയ്തു നോക്കുക എന്റെയൊരു പതിവായിരുന്നു. അങ്ങനെ ഒരു പേര് സെര്‍ച്ച് ചെയ്തപ്പോഴാണ് വളരെ പരിചിതമായൊരു വീട്ടുപേരു ചേര്‍ത്ത് ഒരു പേരു കണ്ടത്. ആള് അവിടത്തെ വലിയൊരു പുള്ളിയാണെന്ന് മനസ്സിലായി. എത്ര ആലോചിച്ചിട്ടും ഈ വീട്ടുപേര് എവിടെയാണ് കേട്ടതെന്ന് ഓര്‍മ്മ വന്നില്ല. എന്തായാലും ആള് മലയാളിയാണെന്ന് ഞാന്‍ ഉറപ്പിച്ചു. ഇതിനിടയില്‍ കുറേ മലയാളി സുഹൃത്തുക്കളെ കിട്ടി. അവിടെ ഞങ്ങള്‍ താമസിക്കുന്നതിനോടു ചേര്‍ന്ന് കോൺട്രാക്​റ്റ്​ കമ്പനികളുടെ ക്യാമ്പുണ്ട്. അത് പോര്‍ട്ടാ ക്യാബിന്‍ എന്നറിയപ്പെടുന്ന കണ്ടെയ്‌നറുകളാണ്. ഒരു കണ്ടെയ്‌നറില്‍ രണ്ടു മുറികളും ടോയ്‌ലെറ്റ് സൗകര്യങ്ങളുമുണ്ട്. അകത്ത