Friday, 26 November 2021

വൈദ്യശാസ്​ത്രത്തിന്റെ ചരിത്രം


Text Formatted

അബുബക്കര്‍ അല്‍ റാസിയെ കോവിഡുകാലത്ത്​ എന്തിന്​ ഓർക്കണം?

ആധുനിക വൈദ്യശാസ്ത്രം പൂര്‍ണമായും പാശ്ചാത്യ സൃഷ്ടിയാണ് എന്ന തെറ്റായ ധാരണ തിരുത്തുന്നതാണ് അബുബക്കര്‍ സക്കറിയ അല്‍ റാസി വൈദ്യശാസ്ത്രത്തിനു നല്‍കിയ സംഭാവനകൾ. ലോകം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത്, വൈദ്യശാസ്ത്രത്തിന്റെ രഹസ്യാത്മകതയെയും വരേണ്യതയെയും എതിർത്ത അബുബക്കർ അൽ റാസിയുടെ ഇടപെടലുകളുടെ പ്രസക്തി പരിശോധിക്കപ്പെടുന്നു

Image Full Width
Image Caption
പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി ചാപ്പലിലെ ഗ്ലാസ് വിന്‍ഡോയില്‍ ചെയ്ത അബുബക്കര്‍ അല്‍ റാസിയുടെ പെയ്ന്റിങ്ങ് / Photo: Wikimedia Commons
Text Formatted

നുഷ്യനും രോഗങ്ങളും തമ്മിലുള്ള സ്വകാര്യ പോരാട്ടം ഒരു സാമൂഹ്യപ്രശ്‌നമായി മാറുന്നത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുമ്പോഴാണ്. വസൂരി, മീസില്‍സ്, പ്ലേഗ്, കോളറ തുടങ്ങി നിരവധി സാംക്രമിക രോഗങ്ങള്‍ ചരിത്രാതീതകാലം മുതല്‍ ഇടവിട്ടിടവിട്ട് മനുഷ്യനെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഈ വ്യാധികള്‍ മഹാമാരികളായി മാറി ചരിത്രത്തിന്റെ ഒഴുക്കിനു തന്നെ ഗതിമാറ്റം സൃഷ്ടിക്കുന്നു.

വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് എന്നിങ്ങനെയുള്ള സൂക്ഷ്മജീവികളാണ് സാംക്രമിക രോഗങ്ങള്‍ക്ക് ഹേതുവെന്ന് ആധുനിക വൈദ്യശാസ്ത്രം സ്ഥാപിക്കുന്നു. രോഗാണു സിദ്ധാന്തം എന്നറിയപ്പെടുന്ന ഈ ശാസ്ത്രതത്വം രോഗമുക്തിക്കുള്ള ഔഷധങ്ങളും രോഗപ്രതിരോധത്തിനുള്ള വാക്‌സിനുകളും വികസിപ്പിച്ചെടുക്കാന്‍ നമ്മെ സഹായിക്കുന്നു. രോഗാണു സിദ്ധാന്തത്തിലേയ്ക്ക് വൈദ്യശാസ്ത്രം എത്തിച്ചേര്‍ന്നത് രോഗങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളുടെ ഒരു പരിണാമ പ്രക്രിയയിലൂടെയാണ്. വിവിധ സംസ്‌കാരങ്ങളില്‍ ഉത്ഭവിച്ച ശാസ്ത്രീയ ആശയങ്ങളുടെ പരസ്പര വിനിമയവും തത്ഫലമായുണ്ടാകുന്ന സംസ്‌കരണവും ഈ പരിണാമ പ്രക്രിയയുടെ സുപ്രധാന ഘടകമാണ്.

പാശ്ചാത്യ ശാസ്ത്രചരിത്രകാരന്മാര്‍ അത്യുന്നത സ്ഥാനീയരായി കരുതുന്ന ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞരായ ഹിപ്പോക്രാറ്റസിനോടും ഗാലനോടും കിടപിടിക്കുന്ന സംഭാവനകള്‍ ലോകത്തിനു നല്‍കിയ പൗരസ്ത്യപ്രഭയാണ് അബുബക്കര്‍ അല്‍റാസി

മഹാമാരികളുമായി പോരാടുമ്പോള്‍ ലോകം കൃതജ്ഞതയോടെ സ്മരിക്കേണ്ട മഹാനായ വൈദ്യശാസ്ത്രജ്ഞനാണ് മധ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്ന്‍ സക്കറിയ അല്‍റാസി. എ.ഡി. ഒമ്പതാം ശതകത്തില്‍ അബ്ബാസിദ് സാമ്രാജ്യത്തിന്റെ ഭാഗമായ പേര്‍ഷ്യയില്‍ ജനിച്ച് അവിടെയും അബ്ബാസിദ് തലസ്ഥാനമായ ബാ