Thursday, 21 October 2021

Religion and sex


Text Formatted

ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍
മതങ്ങള്‍ക്ക് ഇപ്പോഴും പേടിയാണ്


ലൈംഗികതയെക്കുറിച്ച് ഒന്ന് തുറന്നുസംസാരിക്കാന്‍ പോലും കഴിയാത്തവിധം ലജ്ജാസാന്ദ്രമാക്കിയത്, വ്യത്യസ്തമായ മതധാരകളും അവയുടെ ലൈംഗിക ധാര്‍മികതയുമാണ്.

Image Full Width
Image Caption
ആദത്തിന്റെ സൃഷ്ടി, മൈക്കെലാഞ്ജലോ / Photo: Wikimedia Commons
Text Formatted

ണ്ട് പതിറ്റാണ്ട് മുമ്പ് ഒരു ഫ്രഞ്ച് ഫോക് ലോറിസ്റ്റിനൊപ്പം ഗുരുവായൂരില്‍ പോയപ്പോള്‍, അവിടെയുള്ള ഒരു വിമന്‍സ് കോളേജില്‍ പോകാനിടയായി. വിദ്യാര്‍ത്ഥിനികൾ ഒരേ നിറത്തിലുള്ള സാരിയും ബ്ലൗസും ഹെയര്‍സ്റ്റയിലുമുള്ള യൂണിഫോമിലായിരുന്നു. വൈവിധ്യവും ചലനാത്മകതയും അതിന്റെ ആവിഷ്‌ക്കാരത്വരയും ഏറ്റവും തീവ്രമായി അനുഭവപ്പെടുന്ന യുവത്വത്തിന്റെ പടിവാതില്‍ക്കല്‍ നിയന്ത്രിക്കപ്പെടുന്നതിനാല്‍ ഉണ്ടായേക്കാവുന്ന വൈകാരിക ക്ഷതങ്ങളും വ്യക്തിവൈകല്യങ്ങളും ചര്‍ച്ചയായി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഉഷ്ണമേഖല പ്രദേശത്ത് ഇത്തരം നിയ്രന്തണങ്ങള്‍ ആവശ്യമാണ്. അതിശൈത്യമേഖലയില്‍, യൂറോപ്പിലടക്കം അതിന്റെ ആവശ്യമില്ല.' പരിസ്ഥിതിയും ലൈംഗിക പെരുമാറ്റവും തമ്മിലുള്ള അഭേദ്യ ബന്ധം അടിവരയിടുകയായിരുന്നു അദ്ദേഹം.

എവിടേയും ഏതുസമയത്തും ലൈംഗികമായി ബന്ധപ്പെടാന്‍ പാരിസ്ഥിതികമായി സൗകര്യമുള്ള നമ്മുടേതുപോലുള്ള കാലാവസ്ഥയില്‍ യൂണിഫോം ഒരു നിയന്ത്രണോപാധിയാണെന്ന് പറഞ്ഞ് വെക്കുകയായിരുന്നു. സാമ്പത്തിക സമത്വം വസ്ത്രധാരണത്തില്‍ ഉറപ്പിക്കുകയാണ് യൂണിഫോമിന്റെ ലക്ഷ്യം എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍, അന്തിമ ലക്ഷ്യം സ്‌ത്രൈണോര്‍ജ നിയന്ത്രണമാണെന്ന് അത് നടപ്പാക്കുന്നവര്‍ പോലും അറിഞ്ഞിരിക്കുകയില്ല.

സമാന ലൈംഗിക താല്‍പര്യങ്ങള്‍ ഉള്ളവരുടെ ഒത്തുവരവ് വൈവാഹികജീവിതത്തില്‍ അത്ര എളുപ്പമല്ലായെന്നാണ് അനുഭവം. സങ്കീര്‍ണത മനസ്സിലാക്കാതെ, ലൈംഗികതയെ സാമാന്യവല്‍ക്കരിക്കുന്നതാണ് ലൈംഗിക തലത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് പറയേണ്ടിവരും

സമാന ലൈംഗിക താല്‍പര്യങ്ങള്‍ തമ്മില്‍ ചേരുന്നില്ല

ഒരു ജനസമൂഹത്തിന്റെ ജീവിതശൈലിയുടെ ആകെത്തുകക്കാണല്ലോ സംസ്‌കാരം എന്ന് ശാസ്ത്രീയമായി പറയുന്നത്. സംസ്‌കാരത്തിന്റെ പരിമിതാര്‍ത്ഥമാണ് കല- സാഹിത്യം എന്നത്. ഓരോ സമൂഹത്തിന്റേയും ജീവിതശൈലി നിയന്ത്രിക്കുന്നത് പ്രകൃതി അല്ലെങ്കില്‍ പരിസ്ഥിതിയാണ്. പ്രകൃതിയില്‍ വിളയുന്നതാണ് ഭക്ഷണം;