Monday, 29 November 2021

നോവല്‍


Text Formatted
Varalmurivukal-Title-Malayalam-Novel-by-Rihan-Rashid---വരാല്‍മുറിവുകള്‍-നോവല്‍
Image Full Width
Image Caption
ചിത്രീകരണം: ജാസില ലുലു
Text Formatted

ഏഴ്

""മ്മച്ചീം അമ്മായീം പോയതിനുശേഷം പാപ്പായി വന്ന് വാതിലീ മുട്ടി.  
ശ്വാസം പോലുമെടുക്കാതെ ഞാനകത്തിരുന്നു.
അപ്പോള്‍ അയാള് ഭിത്തീന്റെ മോളീക്കുടെ മുറീല്‍ക്ക് നോക്കി.
അയാളെന്നെ തെറി വിളിച്ചു. ഞാനപ്പോള്‍ വേദപുസ്തകത്തിലെ വചനങ്ങള്‍ ചൊല്ലി കൊന്തയെണ്ണി. അയാളപ്പോള്‍ ഒരു ചിലന്തീനെ പോലെ ഭീത്തീന്റെ മോളീന്ന് എന്നെ നോക്കി. അയാളുടെ കൈയ് നീണ്ടു വന്ന് ഏത് നിമിഷവും എന്നെ ഭിത്തിയിലൂടെ വലിച്ചിഴച്ച് അപ്പുറമിടും എന്ന് തോന്നി. ഞാനപ്പോള്‍ കണ്ണുകളടച്ച് പിടിച്ച് കൊന്ത ചൊല്ലി. അയാള് വാതില് തൊറക്കാന്‍ പറഞ്ഞോണ്ടിരുന്നു. ആദ്യമാദ്യം വഴക്ക് പറഞ്ഞ അയാള് എന്നെ മോളേന്ന് വിളിക്കാന്‍ തൊടങ്ങി. അപ്പൊഴും ഞാനയാളെ മുഖത്തേക്ക് നോക്കിയില്ല.
കൊറച്ച് നേരം കഴിഞ്ഞപ്പോള്‍ അയാള് ഭിത്തീന്ന് ഇറങ്ങിപ്പായി. എന്‍റെ നെഞ്ച് അപ്പൊഴും നിര്‍ത്താതെ മിടിച്ചോണ്ടിരുന്നു. നെഞ്ചിനുള്ളീന്ന് ആരോ ഓട്ടമത്സരം നടത്തുന്നത് പോലെ ആയിരുന്നത്. എനിക്കൊന്ന് പുറത്ത് പോവണമെന്ന് തോന്നി. പക്ഷേ അമ്മച്ചി പറഞ്ഞത് മുള്ളാന്‍ പോലും പുറത്തിറങ്ങരുത് എന്നാണ്. മുള്ളാന്‍ തോന്നിയാല്‍ അമ്മച്ചി ഒരു വലിയ പാത്രത്തീ മണ്ണ് നെറച്ച് തന്നിരുന്നു. അതില്‍ മുള്ളിയാ മതീന്നാ പറഞ്ഞിരുന്നത്. എനിക്കെന്തോ ഇരുപ്പറച്ചില്ല. മുറീന്ന് പുറത്തിറങ്ങാന്‍ മനസ് നിര്‍ബന്ധിപ്പിച്ചു. പേടി കൂടിയപ്പോള്‍ മുള്ളാന്‍ മുട്ടി. പക്ഷേ ഞാന്‍ മുള്ളാതെ പിടിച്ച് വച്ചു. കൊറേ നേരം അങ്ങനെ ഇരുന്നപ്പോള്‍ നാഭി വേദനയായി. ഇരുന്നെടുത്തൂന്ന് എഴീറ്റാല്‍ പോലും മുള്ളിപ്പോവുമെന്നായി. ഞാന്‍ പതുക്കെ നെരങ്ങി നീങ്ങി അമ്മച്ചി മണ്ണ് നെറച്ച് വെച്ച പാത്രത്തീന് മോളിലോട്ട് ഇരുന്നു. അണപൊട്ടിയത് പോലെ മൂത്രസഞ്ചീന്ന് കനമൊഴിയാന്‍ തൊടങ്ങി. അപ്പോള്‍ ഭിത്തീന്ന് അയാളുടെ മുഖം പല്ലീന