Saturday, 27 November 2021

വ്യക്തി ബന്ധങ്ങളും നീതിന്യായവും


Text Formatted

'ലിവിങ് ടുഗെതര്‍' നിയമവ്യവസ്​ഥയ്ക്ക്​​ അകത്തോ പുറത്തോ?

വളരെക്കാലം  'ലിവിങ് ടുഗെതര്‍' ആയി ജീവിച്ചതിന്റെ പേരില്‍  കുടുംബക്കോടതിയില്‍ വിവാഹത്തര്‍ക്കം ഉന്നയിക്കുന്നതിനുള്ള നിയമപരമായ അവകാശം നല്‍കാനാവില്ലെന്നും നിയമാനുസൃതം വിവാഹം ചെയ്താല്‍ മാത്രമേ കുടുംബക്കോടതിയില്‍ ദാമ്പത്യ വ്യവഹാരങ്ങളുന്നയിക്കാന്‍ കഴിയൂവെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ലിവിങ് റിലേഷന്‍ഷിപ്പുകളിലെ അവകാശ സംരക്ഷണങ്ങളുടെ പ്രസക്തി വിലയിരുത്തപ്പെടുന്നു. 

Image Full Width
Text Formatted

നിയമപ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ചതിന്റെ പേരില്‍ കുടുംബക്കോടതിയില്‍ വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാനാകില്ലെന്ന മദ്രാസ് ഹൈക്കോടതി വിധി, ലിവിങ് ടുഗെതര്‍ ബന്ധങ്ങളിലേര്‍പ്പെടുന്നവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. 

1869-ലെ വിവാഹമോചന നിയമത്തിലെ 32-ാം വകുപ്പനുസരിച്ചുള്ള  ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നായിരുന്നു കോയമ്പത്തൂര്‍ സ്വദേശി ആര്‍. കലൈശെല്‍വിയുടെ ആവശ്യം. 2013-ല്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മോതിരം മാറി വിവാഹിതയായെന്നും 2016-ല്‍ യുവാവ് പിരിഞ്ഞുതാമസിക്കാന്‍ തുടങ്ങിയതിനാല്‍ ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു അവര്‍ കുടുംബക്കോടതിയില്‍ നല്‍കിയ കേസില്‍ ആവശ്യപ്പെട്ടത്. 2019-ല്‍ കുടുംബക്കോടതി ഈ ആവശ്യം നിരസിച്ചതിനെതുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ദീര്‍ഘകാലം ഒരുമിച്ച് താമസിച്ചിട്ടുണ്ടെങ്കിലും ആ ബന്ധം നിയമപ്രകാരമുള്ള വിവാഹമല്ലെങ്കില്‍ കുടുംബക്കോടതിയില്‍ ദാമ്പത്യവ്യവഹാരങ്ങള്‍ ഉന്നയിക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസുമാരായ എസ്. വൈദ്യനാഥന്‍, ആര്‍. വിജയകുമാര്‍ എന്നിരവടങ്ങിയ ബെഞ്ചിന്റെ വിധി.
ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുമ്പ് സുപ്രീം കോടതിയുടേതടക്കം ലിവ് - ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് അനുകൂലമായും പ്രതികൂലമായും വന്ന നിലപാടുകള്‍ പ്രസക്തമാകുകയാണ്.

നിയമപരമായി വിവാഹിതരാകാതെ രണ്ടുപേര്‍ തമ്മിലുള്ള ലിവ് - ഇന്‍ ബന്ധത്തിന് ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയില്‍ ധാര്‍മികമായ "അംഗീകാരം' ഇല്ല. പക്ഷേ, ഇന്ത്യന്‍ ജുഡീഷ്യറി ഇത്തരം ബന്ധങ്ങള്‍ നിയമപരമായിത്തന്നെ അംഗീകരിക്കുന്നുണ്ട്.

'നിയമം വേണ്ടെന്നു വയ്ക്കുന്നവർ’ക്ക്​ നിയമപരിരക്ഷയോ?

യഥാര്‍ത്ഥത്തില്‍ ലിവ് - ഇന്‍ റിലേഷന്‍ഷിപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയം എന്തെന്ന് കൃത്യമായി നിര്‍വചിക്കുക അസാധ്യമായേക്കാം. വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും ഇത്തരം റിലേഷന്‍ഷിപ്പുകളിലുള്ളവര്