Wednesday, 29 March 2023

ട്രാൻസ്​ജെൻഡർ ജീവിതം


Text Formatted

നാല് ചുവരുകള്‍ക്കുള്ളിലെ ബെഡ്റൂം അല്ല
​​​​​​​എന്റെ സ്വകാര്യത

ബംഗളൂരുവിൽ ജനിച്ച ജഗദീഷ്, അക്കൈയമ്മ എന്ന ട്രാൻസ്​ജെൻറർ ആക്ടിവിസ്റ്റായി വളരുകയും പൊതുസമൂഹത്തിൽ ഒരിടം സ്​ഥാപിച്ചെടുക്കുകയും ചെയ്​ത അനുഭവം പറയുന്നു

Image Full Width
Image Caption
അക്കൈ പദ്​മശാലി
Text Formatted

ര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ രാജ്യോത്സവ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ദരാമയ്യയോട് അക്കൈ പദ്മശാലി ചോദിച്ചു, "എനിക്കെന്തിനാണ് അവാര്‍ഡ് നല്‍കുന്നത്? ഞാന്‍ എപ്പോഴും സര്‍ക്കാറിനോട് യുദ്ധം ചെയ്യുന്നവളല്ലേ?'
വളരെ സൗമ്യമായി സിദ്ധരാമയ്യ മറുപടി നല്‍കി, "നിങ്ങളുടെ പോരാട്ടങ്ങള്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്.'

ജീവിതം തന്നെ ഒരു വലിയ പോരാട്ടമാക്കിയ അക്കൈ പദ്മശാലി എന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റിന് അതുകേട്ട് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പ്രകൃതിവിരുദ്ധം എന്ന് മുദ്ര ചാര്‍ത്തി, സമൂഹത്തിന്റെ പുറമ്പോക്കുകളിലേയ്ക്ക് തള്ളിമാറ്റപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ സമുദായത്തിന്റെ ഈ അവകാശപ്പോരാളിയെ തേടിയെത്തിയ അംഗീകാരങ്ങളുടെ തുടക്കമായിരുന്നു ആ വേദി. രാജ്യോത്സവ പുരസ്‌കാരം നേടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറാണ് അക്കൈ. 

അവഹേളനങ്ങളും പീഡനങ്ങളും സഹിക്കാന്‍ കഴിയാതെ പത്താം ക്ലാസോടെ പഠിപ്പ് അവസാനിപ്പിച്ച അക്കൈ ഇന്ന് പല സംസ്ഥാന സര്‍ക്കാരുകളുടെയും ഔദ്യോഗിക ചടങ്ങുകളില്‍ ക്ഷണിക്കപ്പെട്ട അതിഥിയാണ്, സാമൂഹ്യനയങ്ങളുടെ പരിഷ്‌കരണത്തിനുള്ള സമിതികള്‍ അക്കൈയുടെ അഭിപ്രായങ്ങള്‍ക്ക് ചെവിയോര്‍ക്കുന്നു, ലൈംഗികതയിലെ സ്വാതന്ത്ര്യം എന്ന ‘വിലക്കപ്പെട്ട വിഷയം' അവരിലൂടെ പല വേദികളിലും ചര്‍ച്ചയാകുന്നു. മുസ്സോറിയിലെ ട്രെയിനിങ് ഇന്‍സ്റ്റിറ്റിറ്റ്യൂട്ടില്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുക്കുന്നതും അക്കൈ തന്നെ.

"ഞങ്ങളും പ്രകൃതിയുടെ ഭാഗമാണ്, നിങ്ങളെപ്പോലെ ഞങ്ങളും മനുഷ്യരാണ്, ഒരു "നോ മാന്‍സ് ലാന്‍ഡില്‍' പെട്ടുഴറി, പീഡനങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങി ജീവിക്കേണ്ടവരല്ല ഞങ്ങള്‍.' 

ഒരിക്കല്‍ ആട്ടിയകറ്റിവര്‍ക്കൊപ്പം കസേര വലിച്ചിട്ടിരുന്ന് അക്കൈ പറയുന്നത് അവകാശങ്ങളെക്കുറിച്ചാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു സമുദായത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ അവര്‍ നടത്തുന്ന പോരാട്