Saturday, 27 November 2021

ആത്മകഥ


Text Formatted

എഴുകോൺ- 48

​​​​​​​മെറ്റമോര്‍ഫോസിസ്

പരിണാമഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ആകെ ഉലഞ്ഞുപോയിട്ടുണ്ട്. രൂപം പുറമെ  മാറ്റുന്നതിനേക്കാള്‍ ആന്തരികമായ അഴിച്ചുപണിയലിന്റെ ഘട്ടത്തില്‍ അന്തരാളം ശൂന്യമായിരുന്നിട്ടുണ്ട്. വഴി തെറ്റി പോയിട്ടുണ്ട്.

Image Full Width
Image Caption
ഡോ. എ.കെ. ജയശ്രീ
Text Formatted

‘ഒരു പ്രഭാതത്തില്‍ അസ്വസ്ഥകരമായ സ്വപ്നങ്ങളില്‍ നിന്ന് ഗ്രിഗര്‍ സാംസ ഉണര്‍ന്നപ്പോള്‍, കിടക്കയില്‍ താന്‍ ഒരു വലിയ ഭീമന്‍ കീടമായി രൂപാന്തരപ്പെട്ടതായി അറിഞ്ഞു.' കാഫ്കയുടെ ഏറെ പ്രസിദ്ധമായ ‘മെറ്റമോര്‍ഫോസിസ്' എന്ന നോവെല്ല തുടങ്ങുന്നതിങ്ങനെയാണ്. അസംബന്ധവും ദുഃഖാതുരവും പ്രവചനാതീതവുമായ മനുഷ്യാവസ്ഥയെ വരച്ചുകാട്ടാനാണ് കാഫ്ക ഇതിലൂടെ ശ്രമിക്കുന്നത്.

പൊടുന്നനെ ഉണ്ടാകുന്ന മാറ്റമാണെങ്കിലും, അതിലേയ്ക്ക് നയിക്കുന്ന ചുറ്റുപാടുകള്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. നമുക്കുചുറ്റും കാണുന്ന കാര്യങ്ങളെ മികച്ച ആഖ്യാനം കൊണ്ടാണ് എഴുത്തുകാര്‍ക്ക് തീവ്രമായി അനുഭവിപ്പിക്കാന്‍ കഴിയുന്നത്. ഇതേക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും, കൃതി ഞാന്‍ വായിച്ചിരുന്നില്ല. ഒരു ദിവസം ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ പ്രിയദാസ് എന്ന സുഹൃത്ത് അതേപ്പറ്റി വിവരിച്ചത് കേട്ടപ്പോഴാണ് എനിക്കിത് വായിക്കാന്‍ ആഗ്രഹമുണ്ടായത്. ജീവിതത്തില്‍ രണ്ടുതവണയായി കള്ളന്മാര്‍ ഉണ്ടാക്കിയ വിചിത്രവും ഭയമുണ്ടാക്കുന്നതുമായ സ്വന്തം അനുഭവങ്ങളും അദ്ദേഹം വിവരിച്ചിരുന്നു. കഥ പോലെ അതും ഞാന്‍ അമ്പരപ്പോടെ കേട്ടിരുന്നു. യാത്ര കഴിഞ്ഞ ഉടന്‍ തന്നെ ഞാന്‍ കാഫ്കയുടെ നീണ്ട കഥ ഒറ്റയിരുപ്പില്‍ വായിച്ചു. അത്യപൂര്‍വമായ അനുഭവമാണ് അത് നല്‍കിയത്. വേദന പേറുന്ന വൃത്തികെട്ട   കീടമായി മാറുമ്പോഴും ബന്ധങ്ങള്‍ വിടാന്‍ കഴിയാതെ അന്ത്യം വരെ അതിലേയ്ക്ക് പിടഞ്ഞുവീണുകൊണ്ടിരിക്കുന്ന മനുഷ്യന്റെ നിസ്സഹായത ഗ്രിഗറിയുടെ ദേഹത്ത് തറയ്ക്കുന്ന ആപ്പിള്‍ പോലെ വായിക്കുന്നവരുടെ ഉള്ളിലും വന്നുതറയ്ക്കുന്നു.   രൂപാന്തരം സംഭവിക്കുന്നതോടെ അതുവരെ ഉറ്റവരാകുന്നവര്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും അതിലവരും മുറിവേല്‍ക്കുകയും പരാജയപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട്.   

ഒരു അനാലജി (സാദൃശ്യം) എന്ന നിലയ്ക്കാണ് മെറ്റമോര്‍ഫോസിസ് എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു കോശത്തില്‍നിന്നു തുടങ്ങി പലതായി വിഭജിക്കുകയും പന്തുപോലെ ചുരുളുകയും ഉള്ളിലേയ്ക്ക് കുഴിഞ്ഞ്