Saturday, 27 November 2021

പുസ്​തക ഭാഗം


Text Formatted

ഷേവിങ് ബ്ലേഡുകൊണ്ട്​ ഞാനെന്റെ ജനനേന്ദ്രിയം മുറിച്ചു;
എനിക്ക്​ പെണ്ണാകണമായിരുന്നു...

‘‘ഞാന്‍ ഡോക്ടര്‍മാരുമായി വഴക്കുണ്ടാക്കി, കരഞ്ഞു. അത്രയേറെ ഇമോഷണല്‍ ആയിരുന്നു ഞാന്‍. എനിക്ക് പെണ്ണായാല്‍ മതി. മറ്റൊന്നും വേണ്ട’’

Image Full Width
Image Caption
ബംഗളൂരുവില്‍ ഒരു സമരപരിപാടിയില്‍ അക്കൈ പദ്മശാലി / Photo: Akkai Padmashali, Facebook
Text Formatted

ഹിജ്‌റ സമ്പ്രദായത്തിന് അതിന്റെതായ ഗുണങ്ങളുണ്ട്, കുറവുകളും. വളറേയെറെ നിയന്ത്രണങ്ങളുണ്ട് ഇതിനുള്ളില്‍. നാലുവര്‍ഷം മുന്‍പുവരെ ഞാന്‍ മുടി വളരെ ചെറുതാക്കിയാണ് വെട്ടിയിരുന്നത്. അതുകൊണ്ടുമാത്രം എനിക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചില്ല. ഞാന്‍ പറയുന്നത് ആരും വകവച്ചില്ല. അന്തസ്സില്ലാത്ത ഒരാളായാണ് എന്നെ അവര്‍ കണ്ടത്. എനിക്കെതിരെ അക്രമമുണ്ടായി, എന്നെ ഉപദ്രവിച്ചു. ജമാഅത്തിനുള്ളില്‍ എനിക്ക് പ്രവേശനവും ലഭിച്ചില്ല.

മുടി വളര്‍ത്തണ്ട എന്ന തീരുമാനം എന്റേതായിരുന്നു. അത് കാരണമുണ്ടായ വിലക്കുകള്‍ ഞാന്‍ വകവച്ചില്ല. എന്റെ ചിന്തകള്‍ വളരെ വ്യക്തമാണ്. ഭരണഘടനയെയാണ് ഞാന്‍ മാനിക്കുന്നത്, എന്റെ അവകാശമാണ് എങ്ങനെ ജീവിക്കണം എന്ന സ്വാതന്ത്ര്യം. അതുകൊണ്ട് ഇഷ്ടമുള്ള രീതിയില്‍ ഞാന്‍ ജീവിക്കും. എന്റെ ഹെയര്‍സ്‌റ്റൈല്‍ സമുദായത്തില്‍ ഒരു ആശയക്കുഴപ്പം തന്നെ സൃഷ്ടിച്ചു. എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട് അവിടെ, പക്ഷേ, ഭരണം കൈയിലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കണ്ണിലെ കരടാണ് ഞാന്‍. അവര്‍ എന്നെ എതിര്‍ത്തു. മുടി വെട്ടിയതിന് പിഴയുണ്ട് - ദണ്ടു 11000 രൂപ. 

ലൈംഗികവൃത്തിയിലും ഭിക്ഷാടനത്തിലും നിങ്ങള്‍ അങ്ങനെ സ്ത്രീയാകുന്നു, പൊതുസ്ഥലങ്ങളിലും സ്ത്രീ തന്നെ. പക്ഷേ, ജമാഅത്തില്‍ എത്തുമ്പോള്‍ എല്ലാം മാറുന്നു, പെണ്ണ് എന്ന അസ്തിത്വം നിങ്ങള്‍ക്കില്ല. നിങ്ങള്‍ ഒരു സ്ത്രീ അല്ല ഇനി. 

വളരെ നിയന്ത്രിതമായ ഒരു സംഘടനാ സ്വഭാവം ഹിജ്റ സംസ്‌കാരത്തിനുണ്ട്. പലരും അത് അനുസരിക്കാന്‍ പഠിച്ചുകഴിഞ്ഞു. നീണ്ട മുടിയുണ്ടെങ്കില്‍ നിങ്ങള്‍ ശരിയ്ക്കും ഹിജ്റ തന്നെ, മൂക്കുത്തിയിട്ടാല്‍ തനി പെണ്ണ്. അങ്ങനെയാണ് നിയമം. 
ഇതിന് പല വശങ്ങളുണ്ട്. കാതുകുത്താനും കമ്മലിടാനും മുടി വളര്‍ത്താനും അവര്‍ നിര്‍ബന്ധം ചെലുത്തും. പക്ഷെ, ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ഈ സമ്മര്‍ദമില്ല. അത് ഓരോ വ്യക്തിക്കും തീരുമാനിക്കാം. പിന്നെ എന്തിനാണ് മുടി നീട്ടി വളര്‍ത്താനും മൂക്ക് കുത്താനും മാത്രം ഇത്ര ബഹളമുണ്ടാക്കുന്നത്? അവര്‍ക്