Friday, 03 December 2021

നിയമവും സ്​ത്രീകളും


Text Formatted

ഭര്‍ത്താവിന്റെ ലൈംഗികാക്രമണം
കുറ്റകരമാക്കലാണ് സാമൂഹിക നീതി

ലോകത്ത് ഇന്നും വൈവാഹിക ലൈംഗികാക്രമണം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്താത്ത 36 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ലൈംഗികാക്രമണത്തെ നിര്‍വചിച്ചിരിക്കുന്ന 375ാം വകുപ്പിനുകീഴില്‍ തന്നെയാണ് ഭര്‍ത്താവിന്റെ ലൈംഗികാക്രമണത്തെയും പ്രതിപാദിച്ചിരിക്കുന്നതെങ്കിലും ഈ രണ്ടു കൃത്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഐ.പി.സി. 375 എക്‌സപ്ഷന്‍ 2 ഭേദഗതി ചെയ്ത് ലൈംഗികാക്രമണ കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന വാദമുന്നയിക്കപ്പെടുന്നു

Image Full Width
Text Formatted

ദിനംപ്രതി ഇന്ത്യയില്‍ വേരാഴ്​ത്തിക്കൊണ്ടിരിക്കുന്ന സാമൂഹികവിപത്താണ് ഗാര്‍ഹികപീഡനം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2020-ലെ ‘ക്രൈം ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 70 ശതമാനം സ്ത്രീകളും ഗാര്‍ഹികപീഡനത്തിന്റെ ഇരകളാണ്. ഗാര്‍ഹികപീഡനങ്ങളുടെ പ്രകടനരൂപങ്ങളിലൊന്നാണ് വൈവാഹിക ലൈംഗികാക്രമണങ്ങള്‍.

പങ്കാളിയുടെ സമ്മതത്തിന്റെ അഭാവത്തില്‍ അവളുമായി ശാരീരികബന്ധം സ്ഥാപിച്ചെടുക്കുന്നതിനെയാണ് വൈവാഹിക ലൈംഗികാക്രമണം അല്ലെങ്കില്‍ ഭര്‍തൃപീഡനം എന്ന് വിളിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ലൈംഗികാക്രമണത്തെ നിര്‍വചിച്ചിരിക്കുന്ന 375-ാം വകുപ്പിനുകീഴില്‍ തന്നെയാണ് ഭര്‍ത്താവിന്റെ ലൈംഗികാക്രമണത്തെയും പ്രതിപാദിച്ചിരിക്കുന്നതെങ്കിലും ഈ രണ്ടു കൃത്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ലൈംഗികാക്രമണക്കുറ്റം ചെയ്യുന്ന ഏതൊരാളും എഴുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ നീളാവുന്നതുമായ കഠിന തടവും, പിഴയോടുകൂടിയ ശിക്ഷയും നേരിടണം. എന്നാല്‍ ഇതേ കൃത്യം 15 വയസ്സിനുമുകളില്‍ പ്രായമുള്ള പങ്കാളിയോട് ഭര്‍ത്താവ് ചെയ്യുന്നത് പ്രസ്തുത വകുപ്പിന്റെ എക്‌സപ്ഷന്‍ 2 പ്രകാരം കുറ്റകരമല്ല. വേള്‍ഡ് ബാങ്ക് ഡേറ്റ പ്രകാരം ലോകത്ത് ഇന്നും വൈവാഹിക ലൈംഗികാക്രമണം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്താത്ത 36 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകളില്‍ മൂന്നില്‍ രണ്ടു ഭാഗവും ബലാത്കാരമായും അല്ലാതെയും ഭര്‍ത്താവിനാല്‍ ലൈംഗികചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന യു.എന്‍. പോപുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ മാത്രം മതിയാവും ഈ രാജ്യത്തെ വൈവാഹിക ലൈംഗികാക്രമണങ്ങളുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍. ഇന്ത്യന്‍ മാനവിക വികസന സൂചികയില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്ന കേരളത്തില്‍ പോലും സാമൂഹ്യക്ഷേമ ബോര്‍ഡിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവെയ്ഡിങ് സെന്ററുകളില്‍ 2016-17 വര്‍ഷങ്ങളിലായി 700 ഭര്‍തൃപീഡന പരാതികളും, തുടര്‍വര്‍ഷങ്ങളിലായി 3