Monday, 29 November 2021

വേഷവും സ്വാതന്ത്ര്യവും


Text Formatted

ക്രോപ്പ് ചെയ്ത തലയും അയഞ്ഞ ജുബ്ബയും പാന്റും

നല്‍കിയ സ്വാതന്ത്ര്യം

കോളേജില്‍ ആദ്യ വര്‍ഷം വര്‍ക്ക്‌ഷോപ്പ് എന്നൊരു ക്ലാസുണ്ടായിരുന്നു, അന്ന് യൂണിഫോം നീല പാന്റ്‌സും നീല ഷര്‍ട്ടും. ആ വേഷമിട്ട് ക്ലാസിലേക്ക് പോകാന്‍ തയ്യാറെടുത്തപ്പോഴാണ് ആദ്യമായി ഞാന്‍ സ്മാര്‍ട്ടായിരിക്കുന്നു എന്നുതോന്നിയത്.

Image Full Width
Image Caption
അനുരാധ സാരംഗ്​
Text Formatted

ളരുന്ന കാലത്തൊക്കെയും എനിക്കുണ്ടായിരുന്ന പെണ്‍കുട്ടിയുടുപ്പുകള്‍ എന്നെ അസ്വസ്ഥയാക്കിയിരുന്നു. ഒരിക്കലും ഒരുടുപ്പിട്ട്,  ‘ഹായ്, എന്നെ കാണാന്‍ എന്തു രസാ!' എന്ന് പറയാന്‍ തോന്നിയിരുന്നില്ല. അന്ന് കാരണമൊന്നും പിടികിട്ടിയിരുന്നില്ല. എനിക്കാ ഉടുപ്പുകള്‍ ചേര്‍ന്നിരുന്നില്ല എന്ന തോന്നലും, സ്വതന്ത്രമായി മരം കയറാനും ഓടാനും ചാടാനും കളിക്കാനും കഴിയാത്തതും, ആളുകള്‍ക്ക് എന്റെ ശരീരത്തെ കുറിച്ച് പലവിധ അഭിപ്രായങ്ങള്‍ പറയാന്‍ അവസരമുണ്ടാക്കുന്നതും, പലയവസരങ്ങളിലും ശരീരത്തിലേക്കുള്ള കടന്നുകയറ്റങ്ങളെ എളുപ്പമാക്കിയിരുന്നതും ഒക്കെയായിരുന്നിരിക്കണം കാരണം എന്നിപ്പോഴെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. 

കോളേജുകാലത്താണ് ‘ജെന്‍ഡര്‍ ന്യൂട്രല്‍' വസ്ത്രധാരണം സ്ത്രീകള്‍ക്ക് തരുന്ന സ്വാതന്ത്ര്യം ഞാനാദ്യമായി മനസ്സിലാക്കിയത്. പുത്തന്‍ ചുരിദാറുകളും നീണ്ട മുടിയുമൊക്കെയായാണ് ഞാന്‍ ഹോസ്റ്റലില്‍ എത്തിയത്. കോളേജില്‍ ആദ്യവര്‍ഷം വര്‍ക്ക്‌ഷോപ്പ് എന്നൊരു ക്ലാസുണ്ടായിരുന്നു, അന്ന് യൂണിഫോം നീല പാന്റ്‌സും നീല ഷര്‍ട്ടും. ആ വേഷമിട്ട് ക്ലാസിലേക്ക് പോകാന്‍ തയ്യാറെടുത്തപ്പോഴാണ് ആദ്യമായി ഞാന്‍ സ്മാര്‍ട്ടായിരിക്കുന്നു എന്നുതോന്നിയത്. പിന്നെ ആദ്യവര്‍ഷം തന്നെ wwf-indiaയുടെ കൂടെ കാടുകയറാന്‍ തുടങ്ങി.

രാത്രി സുരക്ഷിതമല്ല, നിങ്ങള്‍ വരണ്ട എന്ന് ആണ്‍കുട്ടികള്‍ പറഞ്ഞിരുന്ന സ്ഥലങ്ങളിലൊക്കെ ക്രോപ്പ് ചെയ്ത തലയും, അയഞ്ഞ ജുബ്ബയും പാന്റുമൊക്കെയിട്ട് ഞാനുമെന്റെ കൂട്ടുകാരിയും രാത്രികാലങ്ങളില്‍ തെണ്ടി നടന്നിരുന്നു.

കാട്ടിലേക്ക് പോകുമ്പോള്‍ മങ്ങിയ നിറങ്ങളും ജീന്‍സും അയഞ്ഞ കുപ്പായങ്ങളും ആണ് വേണ്ടിയിരുന്നത്. അത് പതുക്കെ ശീലമായി മാറുകയായിരുന്നു. പിന്നെ കുട്ടികാലത്ത് അച്ഛന്റെ ഒപ്പം പോയി ഡയാന കട്ട് അടിച്ചിരുന്ന മൊട്ടത്തലയുടെ സ്വാതന്ത്ര്യം ഓര്‍ത്തെടുത്തപ്പോള്‍ മുടി വെട്ടി. രാത്രി സുരക്ഷിതമല്ല, നിങ്ങള്‍ വരണ്ട എന്ന് ആണ്‍കുട്ടികള്