Sunday, 28 November 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

പകച്ചുപോയ ഓര്‍മകളുടെ അധ്യാപകബാല്യം

ഓര്‍മകള്‍ പുറത്തെടുക്കുമ്പോള്‍ എന്നെ എഴുതൂ, എന്നെ എഴുതൂ എന്ന് മത്സരിച്ചുവരുന്നുണ്ട്, പല മുഖങ്ങളും, സംഭവങ്ങളും. പില്‍ക്കാലത്തെ സ്ത്രീപക്ഷ ചിന്തകള്‍ക്കും, എഴുത്തിനും നിദാനമായവ. നിറഞ്ഞ സന്തോഷവും ചാരിതാര്‍ഥ്യവും നല്‍കുന്നവയും അവയില്‍ ഉണ്ട്.

Image Full Width
Image Caption
Photo: Muhammed Fasil
Text Formatted

കാല്‍ നൂറ്റാണ്ടിലധികമായി കലാലയം ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.
ഒരു പക്ഷെ കലാലയവും അധ്യാപനവും തന്നെയാണ് ജീവിതം.
കണ്ടുമറന്ന, മറക്കാത്ത മുഖങ്ങള്‍ അനവധി. ജീവിതത്തിന്റെ കയ്‌പ്പേറിയതും മധുരിക്കുന്നതുമായ ഒരുപാട് അനുഭവങ്ങളും അതിന്റെ പരിസരങ്ങളും ഈ കാലഘട്ടത്തിന്റെ സ്വന്തം. വിവിധ വര്‍ണങ്ങളിലും തലങ്ങളിലും താളങ്ങളിലും അവ എന്നെ നിലനിര്‍ത്തുന്നു എന്ന് തന്നെ പറയാം. ക്ലാസ് മുറിയുടെ പില്‍ക്കാല ഓര്‍മകുറിപ്പ് വ്യക്തി കേന്ദ്രീകൃതമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ ഓര്‍മകള്‍ക്കൊപ്പം വ്യക്തിബന്ധങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്.

അധ്യാപകരുടെ ജീവിതചിത്രങ്ങള്‍ക്ക് എക്കാലവും നിറം പകരുന്നത് കാമ്പസുകളിലെയും ക്ലാസ് മുറികളിലെയും മിഴിവാര്‍ന്ന അനുഭവങ്ങളാണ്. ചിലതിനു കണ്ണീരിന്റെ ഉപ്പുണ്ട്. ചിലതിനു ചിരിയുടെ മധുരവും. എല്ലാ വര്‍ഷവും പുതുക്കലിന് വിധേയമാക്കപ്പെടുന്നു എന്ന പ്രത്യേകത കൂടി കാമ്പസ് ഓര്‍മകള്‍ക്കുണ്ട്. കണക്കുകൂട്ടലുകളെ പാടെ നിരാകരിച്ചു ഞെട്ടിച്ച അനുഭവങ്ങളും ധാരാളം. അവയില്‍ ചിലവ ഇവിടെ കുറിക്കുന്നു. അവയിലെ നായികാനായകന്മാരെ വെളിപ്പെടുത്താതിരിക്കാനുള്ള ജാഗ്രത, എഴുത്തുകാരിയുടെ സ്വാതന്ത്യവും.

ഓര്‍മകള്‍ പുറത്തെടുക്കുമ്പോള്‍ എന്നെ എഴുതൂ, എന്നെ എഴുതൂ എന്ന് മത്സരിച്ചുവരുന്നുണ്ട്, പല മുഖങ്ങളും, സംഭവങ്ങളും. പില്‍ക്കാലത്തെ സ്ത്രീപക്ഷ ചിന്തകള്‍ക്കും, എഴുത്തിനും നിദാനമായവ

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലെ കലാലയങ്ങള്‍ ഇപ്പോഴത്തെതില്‍ നിന്ന്​ തികച്ചും വ്യത്യാസമാണ്. പ്രീഡിഗ്രി ക്ലാസുകള്‍ തന്നെയാണ് അതിന് കാരണം. പ്രസരിപ്പും യുവത്വവും ആവേശവും അലയടിക്കുന്ന പ്രീഡിഗ്രിക്കാര്‍ കലാലയങ്ങളില്‍ നിലനില്‍ക്കുന്ന കാലം. ബിരുദ വിഷയങ്ങള്‍ക്ക് കോമണ്‍ അലോട്‌മെൻറ്​ പ്രോസസ് അല്ല, പകരം താല്പര്യമുള്ള കലാലയങ്ങളില്‍ അപേക്ഷ കൊടുക്കുകയാണ് പതിവ്.
ആ കാലത്ത് ഒന്നാംവര്‍ഷ ഡിഗ്രി ക്ലാസുകള്‍ തുടങ്ങി ഏതാണ്ട് രണ്ടു മാസമായിക്കാണും.
ബി.എ. ഇംഗ്ലീഷ് ക്ലാസ്സിലെ പിന്‍ബെഞ്ചില്‍ പതുങ്ങ