Monday, 29 November 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

‘ജെൻഡർ ന്യൂട്രൽ’ വേഷവുമായി കുട്ടികൾ
​​​​​​​തിരിച്ചുപോകുന്നത്​ നമ്മുടെ വീടുകളിലേക്കല്ലേ?

ഈ ഒരു തുടക്കം കൊണ്ടോ ഈ ഒരു മാറ്റം കൊണ്ടോ മാത്രം ജെന്‍ഡർ ന്യൂട്രല്‍ സ്പെയ്സിലേക്കോ ജെന്‍ഡര്‍ ഈക്വല്‍ സ്പെയ്സിലേക്കോ നമ്മള്‍ എത്തും എന്ന് പ്രതീക്ഷിക്കുകയാണെങ്കില്‍ നമ്മുടെ ചര്‍ച്ച അനാരോഗ്യകരമാണ് എന്നാണ് തോന്നുന്നത്.

Image Full Width
Image Caption
അപര്‍ണ വിശ്വനാഥന്‍
Text Formatted

അലി ഹൈദർ: സാമൂഹിക- സാമ്പത്തിക പശ്ചാത്തലങ്ങൾക്കതീതമായി ലോകത്തെല്ലായിടത്തുമുള്ള കുട്ടികളിൽ പത്താം വയസ്സു മുതലാണ്‌ ജെൻഡർ സ്റ്റീരിയോടൈപിങ്ങുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാടുകൾ രൂപപ്പെടുകയെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ലിംഗപരമായ നടപ്പു വ്യവസ്ഥ ഏറ്റവും അടിച്ചേൽപിക്കപ്പെടുന്നതും കുട്ടികളിൽ തന്നെ. വസ്ത്രധാരണം ഉൾപ്പടെയുള്ള കാര്യങ്ങളിലൂടെ വിദ്യാർത്ഥികളിൽ ആരംഭിക്കുന്ന  ‘ജെൻഡർ ന്യൂട്രൽ’ പ്രക്രിയ കൊണ്ടുമാത്രം മെച്ചപ്പെട്ട ലൈംഗികാവബോധമുള്ള സമൂഹത്തെ രൂപപ്പെടുത്തുക സാധ്യമാണോ?

അപര്‍ണ വിശ്വനാഥന്‍ : കുട്ടികളോട് പറയുന്ന വാക്കുകളും ഇടപെടുന്ന  രീതിയും അവരുടെ വളർച്ചാ - രൂപപ്പെടൽ കാലഘട്ടത്തെ സ്വാധീനിക്കുമെന്നത് തീര്‍ച്ചയാണ്. വീടുകളിലെ സംഭാഷണ രീതിയും കുട്ടികളെ വേര്‍തിരിച്ച് കാണുന്ന രീതിയുമാണ് ആദ്യം നിര്‍ത്തേണ്ടത്. ജെന്‍ഡര്‍ ന്യൂട്രല്‍ സ്പെയ്സ് / ജെന്‍ഡര്‍ ഈക്വല്‍ സ്പെയ്സിലേക്കുള്ള ആദ്യ ചുവട് എപ്പോഴും വീട്ടില്‍ നിന്നാണ്. എന്നാല്‍ സ്‌കൂളില്‍ നിന്ന് അത് തുടങ്ങുന്നതിന്റെ യുക്തി, സ്കൂൾ  നിയതമായ ഘടനയുള്ള ഒരു യൂണിറ്റാണ് എന്നതും ഒരോ സ്‌കൂളിലും പരീക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നതുമാണ്.  എല്ലാ വീടുകളിലും നമുക്കിത് പരീക്ഷിച്ച് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. അതാണ് സ്‌കൂളുകളില്‍ ജെന്‍ഡറുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ നിലനിൽക്കേണ്ടതിന്റെ ആവശ്യകത. പക്ഷെ ഒരു കുട്ടി ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ കുറിച്ചും ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചും പഠിക്കുകയും മനസിലാക്കുകയും ചെയ്ത് വൈകുന്നേരം തിരിച്ചു പോകുന്നത് വീടെന്ന ഇക്കോ സിസ്റ്റത്തിലേക്കാണ്. അവിടത്തേത് സ്‌കൂളില്‍ നിന്ന് വ്യത്യസ്തമായ ഒരു ലോകമാവുമ്പോള്‍ കുട്ടിക്ക് വരുന്നൊരു ആശയക്കുഴപ്പമുണ്ട്. അത് നമ്മള്‍ എങ്ങനെ നികത്തും?. ഒരു ഭാഗത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട അവബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍, ആ ക