Tuesday, 19 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം

​​​​​​​പ്രകൃതി എഴുതപ്പെട്ടിരിക്കുന്നത്
ഗണിതഭാഷയിലാണ്

എല്ലാ ദേശങ്ങളിലേയും മനുഷ്യര്‍ക്കും മനസ്സിലാക്കാനും പരിശോധിക്കാനും വികസിപ്പിക്കാനും കഴിയുന്ന സാര്‍വ്വലൗകികമായ ഗണിതശാസ്ത്രപരികല്പനകളെ ആധുനിക ശാസ്ത്രം ഉപയോഗപ്പെടുത്തുന്നതിലേക്കു വഴിവെച്ച ചരിത്രം പരിശോധിക്കപ്പെടുകയാണിവിടെ
​​​​​​​

Image Full Width
Text Formatted

പ്രപഞ്ചത്തെ കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെ വലിയ മാറ്റങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമാക്കിയ നിരവധി വിപ്ലവങ്ങളെ ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ നിന്ന്​ നമുക്കു കണ്ടെടുക്കാം. അവയില്‍, കോപ്പര്‍നിക്കസിന്റെ പേരില്‍ അറിയപ്പെടുന്ന വിപ്ലവം ഏറ്റവും പ്രാധാന്യമുള്ള ഒന്നത്രെ! മനുഷ്യനു വസിക്കാനായി സ്രഷ്ടാവ് തെരഞ്ഞെടുത്തു നല്‍കിയ ഇടമായിട്ടാണ് മദ്ധ്യകാല യൂറോപ്യന്‍ മതങ്ങള്‍ ഭൂമിയെ മനസ്സിലാക്കിയിരുന്നത്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായി ഗണിക്കപ്പെട്ടിരുന്നു. തന്റെ അരുമയായ പുത്രന് പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലാണ് ദൈവം വാസസ്ഥലമൊരുക്കിയത്. ഈ വിശ്വാസത്തെ നെടുകെ പിളര്‍ക്കുന്ന ആശയമാണ് കോപ്പര്‍നിക്കന്‍ വിപ്ലവം

copper
കോപ്പർ നിക്കസ്

കൊണ്ടുവരുന്നത്. ഭൂമിയെ കേന്ദ്രമാക്കുന്ന ലോകത്തിനു പകരം സൂര്യകേന്ദ്രലോകത്തെ സ്ഥാപിക്കുന്ന വിപ്ലവമാണ് കോപ്പര്‍നിക്കസിലൂടെ സംഭവിച്ചത്. സൂര്യനെന്ന നക്ഷത്രത്തെ ചുറ്റുന്ന ഒരു ചെറിയ ഗ്രഹമായി ഭൂമി മാറ്റപ്പെട്ടു. ഭൂമിയുടെ സ്ഥാനം പുനര്‍നിര്‍വ്വചിക്കപ്പെടുന്നതിലൂടെ ദൈവത്തിന്റെയും മനുഷ്യന്റെയും സ്ഥാനം കൂടി പുനര്‍നിര്‍വ്വചിക്കപ്പെടുന്നുണ്ടായിരുന്നു. വിശ്വാസസംഹിതകള്‍ക്കു വലിയ പരിക്കേല്‍പ്പിക്കുന്ന സങ്കല്‍പ്പനമാണ് കോപ്പര്‍നിക്കസ് മുന്നോട്ടുവച്ചത്. അത്, സത്യവേദപുസ്തകത്തിലെ തിരുവെഴുത്തിനു വിരുദ്ധമായിരുന്നു. പാശ്ചാത്യമനുഷ്യന്റെ മൂല്യസങ്കല്‍പ്പനങ്ങളിലും സംവേദനത്തിലും അത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു.

കോപ്പര്‍നിക്കന്‍ വിപ്ലവം 

ഗണിതശാസ്ത്രപരമായ ജ്യോതിശാസ്ത്രത്തിന്റെ കേന്ദ്രസങ്കല്‍