Friday, 26 November 2021

കവി വായന


Text Formatted

‘ഹീബ്രു ഭാഷ ഒരു സെക്‌സ് മാനിയാകാ'ണെന്ന്​ 
​​​​​​​യോന വൊല്ലാക്ക് പറയുന്നു 

യോനയെ പോലെയുള്ള ആയിരക്കണക്കിന് ജൂത പുരുഷന്മാര്‍ക്കും ജൂത സ്ത്രീകള്‍ക്കും വേണ്ടി നിര്‍മിക്കപ്പെട്ട രാഷ്ട്രത്തില്‍, ആ രാഷ്ട്രത്തിന്റെ  ഭാഷയായ ഹീബ്രുവിൽ വളരെ സെൻഷ്വസും ഇറോട്ടിക്കും ആയ ഒരു പുതിയ കാവ്യഭാഷ കണ്ടെത്തി കൊണ്ടാണ് യോന തന്റെ കലയുടെ subversion സാധ്യമാക്കുന്നത്.

Image Full Width
Image Caption
യോന വല്ലാക്ക്, ഒരു അഭിമുഖത്തിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട്. / Photo: Micha Kirshner via haaretz.com
Text Formatted

1944 ലാണ് യോന വൊല്ലാക്ക് (1944-1985) ജനിക്കുന്നത്.1944 ഇല്‍ ഇസ്രോയല്‍ എന്ന ജൂത രാഷ്ട്രം നിലവില്‍ വന്നിട്ടില്ല. 1947 ലാണ് പലസ്​തീൻ വിഭജിച്ച് അറബ് വംശജര്‍ക്കും ജൂതവംശജര്‍ക്കും വേറെ വേറെ രാഷ്ട്രം എന്ന തീരുമാനം യുണൈറ്റഡ് നാഷന്‍സ് മൂന്നോട്ടു വെക്കുന്നത്. പിന്നീടുണ്ടായ ആഭ്യന്തര യുദ്ധത്തിനെ തുടര്‍ന്ന് 1948 ല്‍ ഇസ്രായേല്‍ നിലവില്‍ വന്നു. 

1948-ലെ അറബ്- ഇസ്രായേല്‍ യുദ്ധത്തില്‍, യോനയ്ക്ക് നാലു വയസ്സുള്ളപ്പോള്‍, അച്ഛന്‍ കൊല്ലപ്പെട്ടു. കുടിയേറ്റക്കാരായി 1930 കളില്‍ പലസ്​തീനിലെത്തിയ അച്ഛനമ്മമാരുടെ മകളായ യോന സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വഴക്കാളിയായി മുദ്രകുത്തപ്പെട്ടു. അവര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു. യോന ഹൈസ്‌കൂളില്‍ തന്നെ പഠിത്തം ഉപേക്ഷിച്ചു. യോനയുടെ പിൽക്കാല ജീവിതം കവിതയും മനോരോഗവും ഡ്രഗ്‌സും ലൈംഗികതയും queering -ഉം കലര്‍ന്ന ഒരു പെര്‍ഫോമന്‍സ് ടെക്​സ്​റ്റ്​ എന്ന രീതിയില്‍ വായിച്ചെടുക്കാവുന്നതാണ്. 

Sexuality യില്‍ ആരാണ് സ്ത്രീ ആരാണ് പുരുഷന്‍ എന്നത് വളരെ വ്യവസ്ഥാപിതമായ കാഴ്ചപ്പാടാണ്. അതിനെ എങ്ങനെ മറിക്കടക്കാം എന്നതല്ല പലപ്പോഴും യോനയുടെ സംശയം. മറിച്ച് അതിനെ എങ്ങനെ പ്രശ്‌നവല്‍ക്കരിക്കാം എന്നതാണ്.

യോനയെ പോലെയുള്ള ആയിരക്കണക്കിന് ജൂത പുരുഷന്മാര്‍ക്കും ജൂത സ്ത്രീകള്‍ക്കും വേണ്ടി നിര്‍മിക്കപ്പെട്ട രാഷ്ട്രത്തില്‍, ആ രാഷ്ട്രത്തിന്റെ ഭാഷയായ ഹീബ്രുവിൽ വളരെ sensuous ഉം erotic ഉം ആയ ഒരു പുതിയ കാവ്യഭാഷ കണ്ടെത്തി കൊണ്ടാണ് യോന തന്റെ കല