Wednesday, 29 March 2023

കഥ


Text Formatted
ടിപ്പു എന്ന ടിയാന്‍ കഥ
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

രോട്ടെ പേരപ്പന്റെ മകന്‍  ഷാജു  ജോസൂട്ടിക്ക് നല്ല  ഓമനത്തമുള്ള  ആ നായ്ക്കുട്ടിയെ കൈമാറുമ്പോള്‍ വളര്‍ത്തു നായകളെ  പൊതുവെ  വിളിച്ചു വരാറുള്ള കൈസര്‍, ടിപ്പു, ജിമ്മി  തുടങ്ങിയ  പേരുകളില്‍  നിന്നും വ്യത്യസ്തമായി  ഒരുപേര് കൃഷിക്കാരനായ ജോസൂട്ടി കണ്ടുവച്ചിട്ടുണ്ടായിരുന്നില്ല.
ധാരാളം  പുള്ളിച്ചിത്രങ്ങളുള്ള  ഒരു ലുങ്കിയും മടക്കിക്കുത്തി കൊച്ചി നഗരം വരെ പോയി റബ്ബര്‍ ഷീറ്റ് വിറ്റു കാര്യങ്ങള്‍ നടത്തി തിരിച്ചുവരുന്ന   മലയോര  ഗ്രാമീണനായ  ജോസൂട്ടിക്ക്  ഒരു പട്ടിക്കുഞ്ഞിനെ  കിട്ടിയാല്‍ സ്വാഭാവികമായും മേല്പറഞ്ഞ  ഏതെങ്കിലും പേരല്ലേ വിളിക്കൂ...

അങ്ങനെയാണ് ആ  പട്ടിക്കുഞ്ഞിന് ടിപ്പു എന്ന പേരു വീണത്.

ടിപ്പുവിന്റെ ഇണക്കം കണ്ടപ്പോള്‍ തുടക്കത്തില്‍  ജോസൂട്ടി കരുതിയിരുന്നത് ഇവന് കൂടൊന്നും പണിയേണ്ട  തങ്ങളുടെ  കൂടെ  എങ്ങനെയെങ്കിലും കഴിഞ്ഞു കൂടിക്കോളും  എന്നായിരുന്നു. ജോസൂട്ടിയുടെ വീട്ടുകാര്‍ക്കും വളരെ  പെട്ടെന്നാണ് ടിപ്പു കണ്ണിലുണ്ണിയായി മാറിയത്.

നല്ല  ആഹാരവും  പരിചരണവും  ലഭിക്കാന്‍  തുടങ്ങിയതോടെ  ടിപ്പു പെട്ടെന്ന് വളര്‍ന്നു. സ്വര്‍ണ്ണവര്‍ണ്ണമുള്ള കട്ടിപ്പുരികങ്ങള്‍ക്ക്  താഴെ  ചുവന്ന  കണ്ണുകള്‍, 
കറുകറുത്ത  എണ്ണമിനുപ്പുള്ള ശരീരം. ബലമുള്ള  പേശികള്‍, ആരെയും ഭയപ്പെടുത്തുന്ന  ഘനഗാംഭീര്യമുള്ള കുര. അങ്ങനെ അഴകും  ആരോഗ്യവും ഗാംഭീര്യവുമുള്ള   ഒരു ഉഗ്രന്‍ നായയായി ടിപ്പു വളര്‍ന്നു.

ജോസൂട്ടിയുടെ അമ്മച്ചി തെയ്യാമ്മചേടത്തി  പള്ളിയിലോ മറ്റോ പോയി വരുമ്പോള്‍ ടിപ്പു ഓടിച്ചെന്നു മുന്‍കാലുയര്‍ത്തി  ചേടത്തിയുടെ  വയറില്‍  പിടിച്ചു മൊത്തമൊരു ദേഹപരിശോധന  നടത്തിക്കളയും.
അവനുവേണ്ടി ചേടത്തി  മടിയില്‍  കരുതിയത്  കടിച്ചെടുത്തേ മുന്‍കാല്  നിലത്തു വെക്കൂ...

ജോസൂട്ടിയുടെ മകള്‍  ഡാലിയയും അയല