Friday, 26 November 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം 25: വൃക്ഷത്തില്‍ നീര്‍ക്കാക്കകളുടെ കൂടുകള്‍, ചുറ്റുഗോവണിയുടെ ചവിട്ടടിയിലൂടെ കയറിപ്പോയ ദൈവത്തിന്റെ ചെളിക്കാലടികള്‍

ക്ഡി സോളമനേയും ബോണിയേയും കൊണ്ട് പോയത് ഒരു പടുകൂറ്റന്‍ കെട്ടിടത്തിലേക്കാണ്. ഗേറ്റ് മുതലേ സെക്യൂരിറ്റി ക്യാമറകള്‍ അവരെ
ഛായാഗ്രഹണം ചെയ്തു. മക്ഡിയുടെ സാന്നിദ്ധ്യം അവര്‍ക്ക് മുന്‍പില്‍ പല വാതിലുകളും തുറന്നു. കരിങ്കല്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ വലിയ മതില്‍ മറ്റൊരു കോട്ട പോലെ തോന്നിച്ചു. ഇന്നത്തെക്കാലത്ത് അത്തരം ഒരു പ്രയത്‌നത്തിനുള്ള സാധ്യത കുറവായതിനാല്‍ പുരാതനക്കാലത്തെ പണിത്തരമാകാമിതെന്ന് ബോണി ഊഹിച്ചു. തിമിംഗലത്തിനുള്ളില്‍പ്പെട്ട പരല്‍മീനിനെ പോലെ ആ കോട്ട അവരെ വിഴുങ്ങി. കോളിംഗ് ബെല്ല് മുഴങ്ങുന്നതിനു മുന്‍പേ വാതില്‍ തുറന്നു. നാല്‍പ്പതുകളിലുള്ള ഒരു സ്ത്രീ. ഉജ്ജ്വലമായ പ്രൗഢി. നോട്ടത്തിന്റെ കൂര്‍പ്പില്‍ സോളമന്‍ തലകുനിച്ചു. മക്ഡിക്ക് മുന്‍പരിചയം ഉണ്ടായിരുന്നത് കൊണ്ട് അയാള്‍ എല്ലാവരേയും പരിചയപ്പെടുത്തി.

""എന്തു പറ്റി തലയിലൊരു കെട്ട്?''
""ഒന്ന് വീണു,'' മക്ഡി സോളമനെ നോക്കി. സോളമന്‍ ചിരിച്ചെന്ന് വരുത്തി. മക്ഡി നേരെ വിഷയത്തിലേക്ക് കടന്നു
""ഇത് മേരിയുടെ ബോയ്ഫ്രണ്ട് മറ്റേത് സുഹൃത്ത്.'' മേരിയുടെ പേരു കേട്ടതോടെ അവര്‍ വളരെ ഉത്സാഹവതിയായി.
""അതെയോ വെരി ഹാപ്പി ടു മീറ്റ് യു''
""മേരിയുടെ മരണത്തിന്റെ തുമ്പും പിടിച്ച് എത്തിയതാണ് സോളമന്‍''
""ഓ വെരി ഇമ്പ്രസീവ്. വണ്ടര്‍ഫുള്‍. ഇവിടെ വരെ എത്തിയത് അത്ഭുതകരം എന്നെ പറയുവാനുള്ളൂ''
സോളമന്‍ ഒന്നും തന്നെ സംസാരിച്ചില്ല. ആ സ്ത്രീ അവരെ
സ്വീകരിച്ചിരുത്തി.

""എന്റെ പേരു ലാറാ ലിസ്റ്റണ്‍. വെബ്സൈറ്റ് ഹാക്ക് ചെയ്തതിനെപ്പറ്റി അറിയുന്നതിനു മുന്‍പ് എന്നെപ്പറ്റി അറിയേണ്ടതായുണ്ട്. 25 വയസിലായിരുന്നു വിവാഹം. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു അറേഞ്ച്ഡ് മാരേജ്. ഞാന്‍ സന്തോഷവതി ആയിരുന്നു. സാധാരണമെങ്കിലും സന്തോഷം നിറഞ്ഞ ഒരു കുഞ്ഞു ജീവിതം മാത്രമേ ഞാന്‍ സ്വപ്നം കണ്ടിരുന്നുള്ളൂ. പക്ഷേ വിവാഹം കഴിച്ചയാള്‍ ഒരു സ്വവര്‍ഗ്ഗപ്രേമിയായിരുന്നു. കുടുംബ