Friday, 26 November 2021

ആത്മകഥ


Text Formatted

എഴുകോൺ- 49

മഹാവ്യാധിക്കൊപ്പം 

മനുഷ്യരുടെ പ്രകൃതി മാറുമോ, മാറിയാല്‍ അതെങ്ങനെ ആകും എന്ന ചിന്തയാണ് കോവിഡാനന്തരലോകത്തെക്കുറിച്ച് ഉയര്‍ന്നുവരുന്നത്. 

Image Full Width
Image Caption
Photo : US Navy, via Wikimedia Commons
Text Formatted

രോഗവ്യാപനശാസ്ത്ര (Epidemiology)വിദ്യാര്‍ത്ഥികളോട് കോവിഡ് ഉദ്ഭവിച്ച ശേഷം ‘നിങ്ങള്‍ ഭാഗ്യമുള്ളവരാണല്ലോ’ എന്ന് ഞാന്‍ പറയാറുണ്ട്. ഒരു മഹാവ്യാധിയുടെ എല്ലാ   ഗുണങ്ങളും തികഞ്ഞ ഒന്ന് നെടുനീളത്തില്‍ പഠിക്കാനുള്ള അവസരം അവരുടെ മുന്നില്‍ വന്നു കിടക്കുകയാണ്.
അടുത്ത നിമിഷം തന്നെ, ഞാന്‍ പറഞ്ഞത് ശരിയായോ എന്ന് ചിന്തിക്കും.
ചുറ്റും ആളുകള്‍ ദുരിതത്തിലേക്കും പരിഭ്രാന്തിയിലേക്കും പൊയ്‌കൊണ്ടിരിക്കുന്നത് കണ്ടില്ലെന്ന് വിചാരിക്കാന്‍ കഴിയില്ലല്ലോ. നമുക്ക് സുഹൃത്തുക്കളേയും ബന്ധുക്കളേയും നഷ്ടമായിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും റിസ്‌ക് അധികമാണ്. നൂറു കണക്കിന് ആതുരശുശ്രൂഷകര്‍ക്ക് ഇന്ത്യയില്‍ തന്നെ ജീവന്‍ നഷ്ടപ്പെട്ടു. നാമോരോരുത്തരുടേയും ഭാവി ഓര്‍ത്ത് തന്നെ ഉത്കണ്ഠപ്പെടാനുണ്ട്. പ്രായക്കൂടുതലും പ്രമേഹവും മൂലം  എനിക്ക് സ്പെഷ്യല്‍ പേടിയുണ്ട്.  സാമ്പത്തിക വ്യവസ്ഥയില്‍ വലിയ വിള്ളലുകളുണ്ടായി. വരും  കാലങ്ങളിലെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്.  
ആലോചിച്ചു നോക്കിയാല്‍ കോവിഡ് ഇല്ലെങ്കിലും മനുഷ്യരും മറ്റു ജീവികളും, ദൈന്യവും  ക്ഷണികവും ചഞ്ചലവുമായ അസ്തിത്വം പേറുന്നവരല്ലേ? എങ്കിലും അല്‍പം സ്വസ്ഥത വരുമ്പോള്‍ നമ്മള്‍ അത് മറന്നു പോകുന്നു എന്ന് മാത്രം. മറന്നു കൊണ്ടേ ഊര്‍ജ്വസ്വലതയോടെ നമുക്ക് ജീവിക്കാന്‍ കഴിയൂ. ദുരന്തങ്ങള്‍, മറന്നത് ഓര്‍മ്മപ്പെടുത്തുന്നു. 

മനുഷ്യരും മറ്റുള്ള ജീവികള്‍ക്കിടയിലെ ഒരു ജീവിയാണ്. മനുഷ്യരെ അപേക്ഷിച്ച് വളരെ വളരെ ചെറുതെങ്കിലും വൈറസുകള്‍ അവര്‍ക്ക് ഭീഷണിയായി. നമ്മള്‍ ആലങ്കാരികമായി പറയുന്നതുപോലെ വൈറസ് മനുഷ്യനെതിരെ യുദ്ധം ചെയ്യാന്‍ വന്നതൊന്നുമല്ല. അതിന്റെ രൂപഭാവങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുക മാത്രമാണ്. മനുഷ്യര്‍ ഭയക്കുന്ന  മ്യൂട്ടേഷനുകള്‍ വൈറസുകള്‍ക്ക് അതിജീവനോപാധിയാണ്. മറ്റു ജീവികളെ  ഉപജീവിക്കാന്‍ ശ്രമിക്കുന്ന ഏതു ജീവിയും അതിന്റെ ആതിഥേയരെ  കൊല്ലാന്‍ ശ്രമിക്കുകയില്ല.   ആതിഥേയരെ  കൊല്ലുന്നത് അവയുടെ അത