Thursday, 21 October 2021
Text Formatted

നിങ്ങളുടെ കുട്ടിയുടെ സ്‌കൂള്‍ ബാഗില്‍ നിന്ന്
​​​​​​​കോണ്‍ഡം കണ്ടുകിട്ടുകയാണെങ്കില്‍?

കോണ്‍ഡം മുള്‍മുനയില്‍ നിര്‍ത്തിയത് അതുവരെ അനാവശ്യ പരിചരണങ്ങളില്‍ സുഖസുഷുപ്തിയിലാണ്ട നമ്മുടെ സദാചാര മൂല്യങ്ങളെയാണ്

Image Full Width
Image Caption
കോണ്‍ഡം നിര്‍മാതാക്കളായ ഡ്യൂറക്സിന്റെ ഒരു പരസ്യം.
Text Formatted

രു കാലമുണ്ടായിരുന്നു, ഇന്ന് ലോകം കോവിഡ് വാക്സിനുവേണ്ടി ഉറ്റുനോക്കുന്നതുപോലെ ഫ്രഞ്ച് രോഗം എന്നറിയപ്പെട്ട സിഫിലിസിനെ പിടിച്ചുകെട്ടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നുറ്റുനോക്കിയ കാലം. മനുഷ്യന്റെ തല മുതല്‍ മുട്ടുവരെ പഴുപ്പ്കുരുക്കള്‍ നിറഞ്ഞ് മുഖത്തെ മാംസം അടര്‍ന്നു വീണു ഒരു ചികിത്സയും ലഭിക്കാതെ മനുഷ്യര്‍ മരണത്തിലും അറപ്പോടെ നോക്കിക്കണ്ട സിഫിലിസ് പാന്‍ഡെമിക് കാലം. അതിന്റെ പ്രതിരോധമെന്നോണം ലോകമെമ്പാടും കോണ്‍ഡം പ്രചാരം നേടി. സമ്മിശ്ര പ്രതികരണങ്ങള്‍ നിലനില്‍ക്കെ ഇന്നത്തെ മാസ്‌ക് പോലെ ന്യൂയോര്‍ക്കില്‍ കോടിക്കണക്കിന് കോണ്‍ഡങ്ങള്‍ വിറ്റുപോയി. മനുഷ്യകുലം പുതിയൊരു സ്വഭാവരൂപീകരണത്തിന് തുടക്കമിട്ടു.

കോണ്‍ഡം; വെല്ലുവിളികള്‍ നേരിട്ട മെഡിക്കല്‍ ഉപകരണം

കോണ്‍ഡത്തിന്റെ ചരിത്രം തുടങ്ങുന്നത് 3300 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈജിപ്തില്‍ ആണെങ്കിലും ആദ്യമായതിന്റെ ഉപയോഗങ്ങളെക്കുറിച്ചു പ്രതിപാദിച്ചത് 1564ല്‍ ഫെല്ലോപിയ എന്ന ഗൈനെക്കോളജിസ്റ്റാണ്. ചാള്‍സ് രണ്ടാമന്റെ കൊട്ടാരഭിഷഗ്വരന്‍ Earl of Condom ന്റെ പേരില്‍ നിന്നാണ് കോണ്‍ഡത്തിന് ആ പേര് ലഭിച്ചത്. 

പ്രതിവര്‍ഷം 1.7 മില്യണ്‍ മനുഷ്യര്‍ ചികിത്സയില്ലാത്ത എയ്ഡ്‌സ് മൂലം മരിക്കുന്നുണ്ട്.  ഉമിനീരൊഴികെയുള്ള ശാരീരിക ദ്രവങ്ങളില്‍ നിന്നെല്ലാം എയ്ഡ്‌സ് പകരാം. രക്തദാനം സ്വീകരിക്കല്‍, ഡയാലിസിസ്, മുലയൂട്ടല്‍, sterilize ചെയ്യപ്പെടാത്ത ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇതെല്ലാം പൊതുവെ എയ്ഡ്‌സ് പകരാനുള്ള മാര്‍ഗങ്ങള്‍ ആണ്. എങ്കിലും ലൈംഗികതയുടെ വാലില്‍ മാത്രമാണ് ആ രോഗത്തെ സമൂഹം കെട്ടിയിട്ടത്. രോഗങ്ങളെല്ലാം ചെയ്തുപോയ പാപങ്ങളുടെ ശിക്ഷയാണെന്ന ചിന്ത ലോകാടിസ്ഥാനത്തില്‍ തന്നെ സമൂഹത്തില്‍ അന്തര്‍ലീനമാണ്. ലൈംഗികത പാപങ്ങളുടെ പാപവും ലൈംഗികരോഗങ്ങള്‍ ശിക്ഷകളുടെ ശിക്ഷയും ആണ്. ലൈംഗികതയും അവ കാരണമാകുന്ന രോഗങ്ങളും ജീവശാസ്ത്രമെന്നതിലുപരി സാമൂഹ്യ-രാഷ്ട്രീയ സ്വത്വപ്രതിസന്ധികളാണ്.