Monday, 29 November 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 23


Text Formatted

റയീസ് മുഹമ്മദ് പറഞ്ഞ ഒരു ‘നല്ല തെറി’

‘ബസ്റ്റാര്‍ഡ്' എന്നതിന്റെ അര്‍ത്ഥം നിനക്കറിയാമോ? ഞാനവനോടു ചോദിച്ചു. ‘‘ഇല്ല. ദേഷ്യം വന്നപ്പോള്‍ ഒരു  ‘നല്ല തെറി' യെന്നു കരുതി പറഞ്ഞുപോയതാണ്, ഭയ്യാ!'’, അവന്‍ പറഞ്ഞു.

Image Full Width
Image Caption
ചിത്രീകരണം : പ്രദീപ് പുരുഷോത്തമന്‍
Text Formatted

യെമനുമായി കുറേസ്ഥലത്ത് അതിര്‍ത്തി പങ്കിടുന്നുണ്ട് ഒമാന്‍. പി. ഡി. ഒ യുടെ ക്യാമ്പുകള്‍ പലതും ഈ അതിര്‍ത്തിപ്രദേശത്തുമാണ്. ബാഹ്ജ ക്യാമ്പിന്റെ കീഴിലുള്ള ഓയില്‍ വെല്ലുകള്‍ പലതും ഈ അതിര്‍ത്തിയിലുണ്ട്. അതിര്‍ത്തികള്‍ക്കിടയില്‍ കുറേസ്ഥലം  ‘നോ മാന്‍സ് ലാന്‍ഡ്' ആയും ഉണ്ട്. പൊതുവേ രാഷ്ട്രീയ അരാജകത്വമുള്ള യെമനില്‍നിന്ന്  ‘കോഴിക്കൂടു'പോലെയുള്ള തല്ലിപ്പൊളി വണ്ടികളില്‍ ‘നോ മാന്‍സ് ലാന്‍ഡ്’ കടന്ന് യെമനി ഭീകരവാദികള്‍ പി. ഡി. ഒ യുടെ റോഡുകളില്‍ കാത്തുനില്‍ക്കും. പി. ഡി. ഒയുടെ ഫീല്‍ഡ് സ്റ്റാഫുകള്‍ക്ക് വളരെ ദൂരെയുള്ള ഓയില്‍ വെല്ലുകളിലേക്ക് പോവാന്‍ ടൊയോട്ടയുടെ ഫോര്‍വീല്‍ ഡ്രൈവ് വാഹനമാണ് നല്‍കുക. ഒരു ഓഫീസില്‍നിന്ന്​ഒരാള്‍ വാഹനത്തില്‍ ഓയില്‍ വെല്ലിലേയ്ക്ക് പോകുന്നതിന് കര്‍ശനമായ നടപടിക്രമങ്ങളുണ്ട്. ആ ഓഫീസിലെ മറ്റൊരാളെ ജേര്‍ണി മാനേജരായി ചുമതലയേല്പിച്ച് നിര്‍ദ്ദിഷ്ട ഫോമില്‍ വിവരങ്ങളെഴുതി ട്രാഫിക്ക് ഓഫീസില്‍ ഏല്പിച്ച് അനുമതി വാങ്ങണം. ആരൊക്കെ പോവുന്നു, ഏതു വാഹനത്തില്‍ പോവുന്നു, എവിടെ പോവുന്നു, എപ്പോള്‍ തിരിച്ചുവരും, ആരാണ് ജേണി മാനേജര്‍ എന്നൊക്കെ ഈ ഫോമിലുണ്ടാവും. പോയ വണ്ടി പറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചുവന്നില്ലെങ്കില്‍ ട്രാഫിക് ഓഫീസില്‍ അറിയിച്ച് അവരെ കണ്ടെത്താൻ നടപടികള്‍ സ്വീകരിക്കേണ്ടത് ജേണി മാനേജരുടെ ചുമതലയാണ്. അതുപോലെ വാഹനത്തില്‍ 20 ലിറ്റര്‍ വെള്ളം കരുതണം. ടു വേ റേഡിയോ ഉണ്ട്. ഇടയ്ക്കിടെ അതിലൂടെ ജേണി മാനേജരെ ബന്ധപ്പെടണം. ഈ വാഹനങ്ങള്‍ക്ക് സ്പീഡ് ലിമിറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. 

യെമനി ഭീകരന്മാരുടെ നോട്ടം ഈ വാഹനമാണ്. സ്പീഡ് ലിമിറ്റര്‍ ഉണ്ട് എന്ന ദൗര്‍ബല്യം മുതലെടുത്താണ് ഇവര്‍ അവരുടെ  ‘കോഴിക്കൂടു'മായി ചേസ് ചെയ്ത് ഈ വാഹനം പിടിച്ചെടുക്കുന്നത്. ആയുധങ്ങളുമായി വാഹനം വളഞ്ഞ് അതിലുള്ള ആളെ തോക്കുചൂണ്ടി പുറത്തിറക്കി, ഒരു കുപ്പി വെള്ളവും എറിഞ്ഞുകൊടുത്ത് അവര്‍ തട്ടിയെടുത്ത വാഹനവുമായി അതിര്‍ത്തികടന്നുപോവും! വാഹനത്തിലുണ്ടായിരുന്നയാള്‍ കൊടുംവെയിലത്ത് മരുഭൂമിയില്‍ ഒറ്റപ്പെട്ട് നില്‍ക്കണം. ഏതെങ്കിലും വാഹനം ഭാഗ്യംകൊണ്ട് ആ വഴിവന്നാല്‍ രക്ഷപ്പെടാം. ഇത് പലതവണ സംഭവിച്ചു. അതി