Saturday, 27 November 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

വരുൺ, തിരിച്ചറിവിന്റെ ഒരു പാഠം

ഓട്ടിസമുള്ള കുട്ടിയാണ് വരുണ്‍ എന്ന് എനിക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായി. നാളെ മുതല്‍ ബസില്‍ വന്നുകൊള്ളാന്‍ ഞാന്‍ അനുമതിയും നല്‍കി. പിറ്റേ ദിവസം മുതല്‍ എന്റെ മടിയിലിരുന്നായിരുന്നു വരുണിന്റെ സ്‌കൂളിലേക്കുള്ള യാത്ര. എട്ടാം ക്ലാസുകാരന്റെ പുസ്തകസഞ്ചിയില്‍ പുസ്തകങ്ങളോ, നോട്ടുബുക്കുകളോ ഇല്ലെന്ന കാര്യം എന്നെ അതിശയിപ്പിച്ചിരുന്നു

Image Full Width
Image Caption
Photo : Muhammed Fasil
Text Formatted

സ്‌കൂള്‍ തുറന്ന ആദ്യ ആഴ്ചയിലാണ് വരുണിനെയും കൊണ്ട് അവന്റെ അച്ഛന്‍ എന്നെ കാണാന്‍ വരുന്നത്. പുതിയതായി അനുവദിച്ച സ്‌കൂള്‍ ബസില്‍  ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളാണ് കൂടുതല്‍ യാത്രക്കാരെങ്കിലും ഹയർസെക്കൻഡറി അധ്യാപകനായ എന്നെയാണ് സ്റ്റാഫ് മീറ്റിങ്ങില്‍ എല്ലാവരും ചേര്‍ന്ന്  നിര്‍ബന്ധിച്ച് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ ബസിന്റെ  ചാര്‍ജ്ജുള്ള അധ്യാപകനെ അന്വേഷിച്ചാണ് വരുണിന്റെ അച്ഛന്‍ വന്നിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അവനും സ്‌കൂള്‍ ബസില്‍ കയറണം.

"ഇവന്‍ വയ്യാത്ത കുട്ടിയാ സാറെ, എനിക്ക് കൂലിപ്പണിയാ, ഭാര്യക്കാണെല്‍ അസുഖവും, ഫീസ് ഇല്ലാതെ ബസില്‍ വരുണിനെ കേറ്റുമോ സാറേ' ഒറ്റ ശ്വാസത്താല്‍ അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

ഓട്ടിസമുള്ള കുട്ടിയാണ് വരുണ്‍ എന്ന് എനിക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായി. നാളെ മുതല്‍ ബസില്‍ വന്നുകൊള്ളാന്‍ ഞാന്‍ അനുമതിയും നല്‍കി. പിറ്റേ ദിവസം മുതല്‍ എന്റെ മടിയിലിരുന്നായിരുന്നു വരുണിന്റെ സ്‌കൂളിലേക്കുള്ള യാത്ര. എട്ടാം ക്ലാസുകാരന്റെ പുസ്തകസഞ്ചിയില്‍ പുസ്തകങ്ങളോ, നോട്ടുബുക്കുകളോ ഇല്ലെന്ന കാര്യം എന്നെ അതിശയിപ്പിച്ചിരുന്നു.

"കഞ്ഞി സ്‌കൂളില്‍ നിന്ന്​ കുടിക്കും, ടീച്ചര്‍ ഒന്നും പഠിപ്പിക്കാത്തോണ്ട് പുസ്തകം വേണ്ട' എന്ന മറുപടിയാണ് വരുണ്‍ പറഞ്ഞത്.

അച്ഛനോട് എന്നെ വന്നു കാണമെന്ന് ഒരു ദിവസം ഞാന്‍ സ്‌നേഹത്തോടെ അവനോട് പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സ്റ്റാഫ് റൂമിലേക്ക് വരുണിന്റെ അച്ഛന്‍ വീണ്ടും എന്നെ അന്വേഷിച്ചു വന്നു. വരുണിനെ  നാല് കിലോമീറ്റര്‍ അകലെയുള്ള "വികാസ് ഭവന്‍' സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചു. എന്നാല്‍ അവനെ സ്‌പെഷ്യല്‍ സ്‌കുളില്‍ അയയ്ക്കാന്‍  അച്ഛന് താല്‍പര്യമില്ലായിരുന്നു.

‘‘അവന്റെ മൂത്തത് ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ്, അവള്‍ക്ക് പിന്നീട്  കല്യാണാലോചനകള്‍ വരേണ്ടതല്ലെ ... വരുണ്‍ ഈ സ്‌ക