Friday, 26 November 2021

കാർഷിക മേഖലയുടെ ഭാവി


Text Formatted

കൃഷി ഇനി നമ്മുടെ പ്രധാന പരിഗണനയിലേക്കുവരികയാണ്​

വിവിധ അന്താരാഷ്ട്ര കരാറുകള്‍ കാര്‍ഷിക മേഖലക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റ് സമ്മര്‍ദ്ദവും ക്രെഡിറ്റ് സമ്മര്‍ദ്ദവും താങ്ങാനുള്ള ശേഷി ഇന്ത്യന്‍ കര്‍ഷകര്‍ക്കില്ല. ഇന്ന് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന എല്ലാ ആവശ്യങ്ങളും ഒന്നൊഴിയാതെ അനുവദിക്കപ്പെട്ടാലും കര്‍ഷകര്‍ക്ക് ആദായം നേടിയെടുക്കാനാവില്ല- ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവിയെക്കുറിച്ച്​ ഒരു വിചാരം

Image Full Width
Image Caption
Photo: PARI, Novita Singh with drone operator Ladi Bawa
Text Formatted

‘ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ആക്ട്- 2020’ അഥവാ ഫാം ബില്ലുകള്‍ എന്നറിയപ്പെട്ട, പാര്‍ലമെൻറ്​ പാസാക്കിയ മൂന്നു നിയമങ്ങള്‍ കർഷകരുടെ സംയുക്ത കൂട്ടായ്മയുടെ നേത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. രാഷ്ട്രപതി ഒപ്പുവെച്ച കാര്‍ഷിക ബില്ലുകള്‍ 2020 സെപ്തംബറിലാണ്​ പ്രാബല്യത്തില്‍ വന്നത്.

കാര്‍ഷിക ഉല്‍പ്പാദന- വിപണന- വാണിജ്യ സഹായ ബില്‍, കര്‍ഷകര്‍ക്ക്​ ന്യായവില ഉറപ്പുവരുത്തുന്നതിനുള്ള ബില്‍, അവശ്യസാധന ബില്‍ എന്നീ ബില്ലുകളാണ് പാര്‍ലമെൻറ്​ കാര്യമായ ചര്‍ച്ചകളനുവദിക്കാതെ ആക്ട് ആക്കി പാസാക്കിയത്. ഈ മൂന്നു നിയമങ്ങളും കാര്‍ഷിക വിപണി കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയും സര്‍ക്കാര്‍ ഈ രംഗത്തുനിന്നും പിന്‍മാറുകയും ചെയ്യുന്നുവെന്ന ആശങ്കയുണ്ടാക്കി. കാര്‍ഷിക വിപണിയെ പ്രസ്തുത ആക്ടിലൂടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുകയും  കോര്‍പ്പറേറ്റുകള്‍ക്ക് ആശ്വാസങ്ങള്‍ നല്‍കി സ്വന്തമായി വിപണിയുണ്ടാക്കുവാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഇതിനാകട്ടെ നികുതികളോ മറ്റു ഫീസുകളോ നല്‍കേണ്ടതുമില്ല. കൂടാതെ, മിനിമം താങ്ങുവിലയില്ലാതെയും (Minimum support price) കര്‍ഷകരില്‍ നിന്ന്​ ആര്‍ക്കും നേരിട്ടു ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ഇതുവഴി സാധിക്കും. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഇത്തരം സ്വകാര്യ കോര്‍പ്പറേറ്റുകളുടെ കാര്‍ഷിക വിപണന മാര്‍ക്കറ്റുകള്‍ക്ക് ലെവിയോ മറ്റു ഫീസുകളോ ചുമത്താന്‍ കഴിയില്ല. എന്നാല്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇപ്പോള്‍ നിലനില്‍ക്കുന്ന മണ്ഡി മാര്‍ക്കറ്റുകള്‍ക്ക് ഫീസ് നല്‍കേണ്ടതായും നിഷ്‌ക്കര്‍ഷിക്കുന്നു. മണ്ഡി സമ്പ്രദായത്തില്‍ കുറഞ്ഞ തുക ഉറപ്പുവരുത്തിക്കൊണ്ടുള്ള കാര്‍ഷിക ഉല്‍പ്പന്ന ശേഖരണ ശ്രേണി ക്ഷയിക്കുകയും ക്രമേണ ഇല്ല