Friday, 26 November 2021

അനുഭവം


Text Formatted

വിചി​ത്ര ചിത്രകഥാജീവിതം

ഫാന്റം, മാൻഡ്രേക്ക്​, ലോതര്‍, കപീഷ്, മായാവി, ഡിങ്കന്‍, ബഹാദൂര്‍ തുടങ്ങിയവരെ അടുത്ത സുഹൃത്തുക്കളാക്കിയ, ചിത്രകഥകളുടെ ഗവേഷകനും സൂക്ഷിപ്പുകാരനുമായ അരുൺപ്രസാദിന്റെ, കഥ പോലെ കൗതുകങ്ങൾ നിറഞ്ഞ ജീവിതത്തെക്കുറിച്ച്​

Image Full Width
Image Caption
കോമിക് ശേഖരത്തോടൊപ്പം അരുണ്‍ പ്രസാദ്‌ / ഫോട്ടോകള്‍: കെ.ആര്‍. സുനില്‍
Text Formatted

ട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറിലെ ചിത്രപ്രദര്‍ശന നാളുകളിലാണ് ബാംഗ്ലൂരില്‍ നിന്നെത്തിയ അരുണ്‍ പ്രസാദിനെ പരിചയപ്പെട്ടത്. ഗ്യാലറിയിലെ തിരക്കൊഴിയുംവരെ കാത്തുനിന്ന ആ സൗമ്യനായ മനുഷ്യന്‍ പങ്കുവെച്ചത് കൗതുകകരവും വ്യത്യസ്തവുമായ ചില അനുഭവങ്ങള്‍. അദ്ദേഹം ചിത്രകഥകളുടെ സൂക്ഷിപ്പുകാരനും ഗവേഷകനുമാണ്. കൈവശമുള്ളത് കാലങ്ങളായി പല ഭാഷകളിലിറങ്ങിയ ഇരുപതിനായിരത്തോളം ചിത്രകഥകള്‍. പാഠപുസ്തകങ്ങളേക്കാള്‍ ചിത്രകഥകളെ സ്‌നേഹിച്ച കാലം പലരേയും പോലെ ഞാനും പിന്നിട്ടതിനാലാവാം അദ്ദേഹത്തെ കൂടുതലറിയാന്‍ തോന്നി.

അരുണ്‍ പ്രസാദിന്റെ കുട്ടിക്കാലം മുത്തശ്ശി പറഞ്ഞ കഥകളാല്‍ സമ്പന്നമായിരുന്നു. പുരാണങ്ങളും ഇതിഹാസങ്ങളും നാടോടിക്കഥകളും മാത്രമല്ല, ചരിത്രങ്ങള്‍ അറിഞ്ഞതുപോലും അന്നുകേട്ട കഥകളിലൂടെയായിരുന്നു. എന്നാല്‍ മുത്തശ്ശിയുടെ മരണം സ്വതവേ അന്തര്‍മുഖനായ അരുണിന് വലിയ വേദനയും നഷ്ടവുമായി. ചിത്രകഥകളുടെ വായന ആരംഭിച്ചതും ആ നാളുകളില്‍ത്തന്നെ. അതിലെ കഥകളും കഥാപാത്രങ്ങളും ഉള്ളിലേക്ക് കയറിയ കാലമായിരുന്നു അത്. ഫാന്റം, മാൻഡ്രേക്ക്​, ലോതര്‍, കപീഷ്, മായാവി, ഡിങ്കന്‍, ബഹാദൂര്‍ തുടങ്ങിയവര്‍ അരുണിന്റെ അടുത്ത കൂട്ടുകാരെപ്പോലെയായി. അവര്‍ വീടിന്റെ ചുവരുകളിലും വാതിലിലും നിറഞ്ഞു, സ്വപ്നങ്ങളില്‍പ്പോലും കടന്നുവന്നു. ഫാന്റത്തെയായിരുന്നു ഏറ്റവുമിഷ്ടം. പാഠപുസ്തകത്തില്‍ ഫാന്റത്തെ വരച്ചുചേര്‍ത്തതിന് അധ്യാപകരില്‍നിന്ന് നിരന്തരം വഴക്കുകേട്ടു. ഒരിക്കല്‍ ക്ലാസില്‍നിന്ന് പുറത്താക്കുക പോലുമുണ്ടായി. അങ്ങനെ കുറേ സംഭവങ്ങള്‍.

comics

പത്താം ക്ലാസിലെ പഠനശേഷം സ്വന്തം സ്ഥലമായ മാവേലിക്കരയില്‍ നിന്ന് അരുണിന് കുടുംബത്തോടൊപ്പം ബാംഗ്ലൂരിലേക്ക് മാറേണ്ടിവന്നു. എയര്‍ഫോഴ്‌സില്‍ പിതാവിന്റെ ജോലിയുമായി ബന്ധപ്പെ