Friday, 26 November 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

പൗരാവകാശ സമരങ്ങൾ
​​​​​​​ബഹു അവകാശ സമരങ്ങളായി മാറുന്നില്ലെങ്കിൽ...

കര്‍ഷക സമരം പഞ്ചാബിലും, സിഖു കര്‍ഷകരിലും മാത്രം ഒതുങ്ങിയിരുന്നെങ്കില്‍, തിരഞ്ഞെടുപ്പ് പഞ്ചാബില്‍ മാത്രമായിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് ഇത് പിന്‍വലിക്കേണ്ടിവരുമായിരുന്നോ എന്ന ചോദ്യമാണ്. സാധ്യത വളരെ കുറവാണ്.

Image Full Width
Image Caption
ഡോ. യാസ്സര്‍ അറഫാത്ത് പി. കെ.
Text Formatted

കെ. കണ്ണന്‍: മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളില്‍ പ്രധാനം, ആസന്നമായ യു.പി നിയമസഭാ തെരഞ്ഞെടുപ്പും പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും, ഏറ്റവുമൊടുവില്‍, 2024ലെ പൊതുതെരഞ്ഞെടുപ്പുമാണ്. മുഖ്യധാരാ രാഷ്ട്രീയത്തെ അകറ്റിനിര്‍ത്തിയതുമൂലം ഈ പ്രക്ഷോഭത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരുതരം  ‘അരാഷ്ട്രീയ' മുഖം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പുവിജയം സമ്മാനിച്ചേക്കാമെന്ന വിലയിരുത്തലുകളെ എങ്ങനെ കാണുന്നു? (പഞ്ചാബിലെ 31 കര്‍ഷക സംഘടനകളില്‍ 18ഉം ‘നോണ്‍ പൊളിറ്റിക്കല്‍' സംഘടനകളാണ്). അതായത്, യു.പിയിലെയും പഞ്ചാബിലെയും കര്‍ഷകര്‍, പൊളിറ്റിക്കല്‍ ബാര്‍ഗൈനിങ് ശേഷിയുള്ള ഒരു രാഷ്ട്രീയ സംഘടനാ നേതൃത്വത്തിന്റെ അഭാവത്തില്‍,  ‘രാജ്യത്തോട് ക്ഷമ ചോദിച്ച' ഒരു പ്രധാനമന്ത്രിയുടെ കീഴടങ്ങല്‍ തന്ത്രത്തോടൊപ്പം നില്‍ക്കാനുള്ള സാധ്യത എത്രത്തോളമാണ്?

ഡോ. യാസ്സര്‍ അറഫാത്ത് പി. കെ.: കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളില്‍ ലോകത്തുണ്ടായ പ്രക്ഷോഭങ്ങളില്‍ ഏറ്റവും സുസ്ഥിരവും വലുതുമായതാണ് ഇന്ത്യയിലെ കര്‍ഷകരുടെ പ്രക്ഷോഭം എന്ന്​ വേണമെങ്കില്‍ പറയാം. പങ്കെടുത്ത ആളുകളുടെ കണക്കില്‍ മാത്രമല്ല, പങ്കെടുത്തവരുടെ ബഹുസ്വരത കൊണ്ടും ഏറ്റവും ശ്രദ്ധേയമായ പ്രക്ഷോഭമയാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പെട്ടെന്ന് പിന്‍വലിച്ചത് ഉടനെ നടക്കാനിരിക്കുന്ന, പഞ്ചാബിലെയും യു.പിയിലെയും തിരഞ്ഞെടുപ്പ്​ മുന്നില്‍ കണ്ടുകൊണ്ടാണ് എന്ന യാഥാര്‍ഥ്യം ഓരോ കര്‍ഷകനും അറിയാം എന്നതുതന്നെയാണ്, ഈ പിന്‍വലിക്കലിനെ കൊണ്ട് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രത്യേക നേട്ടങ്ങളൊന്നും കിട്ടില്ലെന്നുപറയാന്‍ തോന്നുന്നത്. 

പഞ്ചാബിലെ പല സംഘടനകളും പ്രത്യക്ഷമായി രാഷ്ട്രീയം പറയാത്തതാണെങ്കിലും, കൃത്യമായ രാഷ്ട്രീയബോധ്യത്തോടെയാണ് അവര്‍ പ്രക്ഷോഭരംഗത്തേക്