Sunday, 28 November 2021

യു.പി റിപ്പോർട്ട്​


Text Formatted

യു.പി. കാർഡ്​ 2021: ചില സൂചനകൾ

ഇത്തവണ യു.പി നഷ്ടപ്പെട്ടാല്‍, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അത് വന്‍ തിരിച്ചടി സമ്മാനിക്കുമെന്ന് ബി.ജെ.പിയും മനസ്സിലാക്കുന്നുണ്ട്. ആ ഭീതി, എന്ത്​ സാഹസത്തിനും ബി.ജെ.പിയെയും സംഘ്​പരിവാറിനെയും സജ്ജമാക്കുമെന്ന ആശങ്കയും യു.പി ഉയർത്തുന്നു.

Image Full Width
Image Caption
അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്
Text Formatted

""Roads to Delhi pass through Lucknow''
-അടല്‍ ബിഹാരി വായ്‌പേയ് (2006)
""ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് വിജയം 2024 ലേക്കുള്ള വാതില്‍ തുറക്കും'' -അമിത് ഷാ (2021 )

​​​81-ാം വയസ്സില്‍, ലക്‌നൗവിലെ അംബേദ്കര്‍ മൈദാനിയില്‍, തന്റെ അവസാന പൊതുപരിപാടികളിലൊന്നില്‍ വാര്‍ധക്യസഹജമായ വിറയലോടെ വാജ്‌പേയ് മന്ത്രിച്ചുവിട്ടതാണ് അമിത് ഷായിലൂടെ ബി.ജെ.പി. ഇന്നും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് വിജയം 2024 ലേക്കുള്ള വാതില്‍ തുറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വാരണാസിയില്‍ നവംബര്‍ ആദ്യം നടത്തിയ പ്രഖ്യാപനം, യു.പിക്ക് ബി.ജെ.പി കല്‍പ്പിക്കുന്ന പ്രാധാന്യത്തെ ദൃഢമാക്കുന്നു:  ‘‘ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ ബി.ജെ.പി പ്രവര്‍ത്തകനും മൂന്നുവീതം കുടുംബങ്ങളുടെ വോട്ടുകള്‍ ഉറപ്പുവരുത്തണം. ഓരോ ആളുകളും ബി.ജെ.പിക്ക്​ വോട്ടുചെയ്യുന്നതിനായി 60 പേരെയെങ്കിലും പ്രേരിപ്പിക്കണം. കുറഞ്ഞത് 20 വോട്ടുകളെങ്കിലും ലക്ഷ്യമിടണം. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. രാജ്യത്തെ ഉയരങ്ങളിലേക്കെത്തിക്കാനുള്ള തിരഞ്ഞെടുപ്പാണ്.'' അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നു.

യു.പിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതായി ഈയിടെ നടന്ന ആര്‍.എസ്.എസ് യോഗം ബി.ജെ.പിക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു

ഗുജറാത്തിന്റെ  ‘വികസന' ഇമേജ് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കിയ ബി.ജെ.പി, കയ്യാളിയ അധികാരം നിലനിര്‍ത്താന്‍ ഉത്തര്‍പ്രദേശിന്റെ ബഹുലമായ ലജിസ്ലേച്ചര്‍ പദവികളെയാണ് ആശ്രയിക്കുന്നത്. ഉത്തര്‍പ്രദേശിലെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പി. കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കും, രാജ്യത്തോട്​ മാപ്പു ചോദിക്കും, ഇന്ധന നികുതി കുറക്കും