Wednesday, 29 March 2023

പെൺ പങ്കാളിത്തം


Text Formatted

ഇനിയും നിശ്ശബ്​ദമാക്കാനാകില്ല, പെൺ കർഷക പ്രാതിനിധ്യം

കര്‍ഷക പ്രക്ഷോഭങ്ങളിലെ അഭൂതപൂര്‍വ്വമായ സ്ത്രീ പങ്കാളിത്തത്തെ, അത് മുന്നോട്ടുവെക്കുന്ന ആശയത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ പ്രക്ഷോഭ നേതൃത്വത്തിന് സാധിച്ചുവോ എന്ന ചോദ്യവും പ്രസക്തമാണ്. പ്രക്ഷോഭത്തിന്റെ ഉയര്‍ന്ന നയരൂപീകരണ നേതൃത്വത്തിലടക്കം ഇപ്പോഴും സ്ത്രീകളുടെ പങ്കാളിത്തക്കുറവ് ഈ ചോദ്യം പ്രസക്തമാക്കുന്നുണ്ട്

Image Full Width
Text Formatted

ന്ത്യന്‍ സമര ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്ത വിധം,  ആരംഭം മുതല്‍ സജീവമായി നിലനിന്നതും, പല തലത്തില്‍ പല ഇടങ്ങളില്‍ വ്യാപിച്ച്​പരിണമിച്ചുകൊണ്ടിരുന്നതുമായ സമരമാണ് കര്‍ഷക പ്രക്ഷോഭം. പൊതുവില്‍  ഈ സമരം കര്‍ഷക ദ്രോഹപരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധമായി ആരംഭിച്ചുവെങ്കിലും, സവിശേഷമായി സമരം മുന്നോട്ടുവെച്ച വെച്ച മുദ്രാവാക്യങ്ങള്‍ കോര്‍പറേറ്റ് മൂലധന ശക്തികള്‍ക്കും, അവര്‍ക്കു കുട പിടിക്കുന്ന ഫാസിസ്റ്റു ഭരണകൂടത്തിനും എതിരായിട്ടായിരുന്നു.

വൈജാത്യങ്ങളെ നിരാകരിച്ച്​, ഏകാത്മകമായ സാമൂഹിക ചട്ടക്കൂടുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ഭരണകൂട ലക്ഷ്യങ്ങള്‍ക്കെതിരായി ജനാധിപത്യത്തിന്റെ  കരുത്തും സൗന്ദര്യവും വെളിപ്പെടുത്തുന്ന ഒരു സാമൂഹിക മുന്നേറ്റമായി കര്‍ഷക സമരം മാറുന്നത് നാം കണ്ടു. സ്​ഥൂല തലത്തില്‍ കര്‍ഷക സമരം വര്‍ഗ -ജാതി -ലിംഗ വേര്‍തിരിവുകളെ അദൃശ്യമാക്കിക്കൊണ്ട്  സംഘടിത   വ്യവഹാരത്തിന്റെ (collective behaviour) പുതിയ സഹവര്‍ത്തിത്വ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തു. സാമൂഹിക മുന്നേറ്റ സംഘാടനത്തില്‍ അഹിംസാത്മകമായ ബദല്‍ സമര തന്ത്രങ്ങളാണ് കര്‍ഷകര്‍ പരീക്ഷിക്കുകയും വിജയിപ്പിക്കുകയും ചെയ്തത്.

farm-protest.

തുടക്കം മുതലേ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അകലം പാലിച്ച്​, സമരത്തിന്റെ ഒരു ഘട്ടത്തിലും കക്ഷിരാഷ്ട്രീയക്കാരുടെ സമവായ ശ്രമങ്ങള്‍ക്ക് വഴങ്ങാതെ സമര സമിതിയുടെ പൊതുലക്ഷ്യങ്ങള്‍  നേടിയെടുക്കാന്‍ ഒരുമിച്ചു നിന്നതിന്റെ  വിജയകഥ കൂടിയാവുന്നു കര്‍ഷക സമരം.  സഹനം കൊണ്ടും ജീവത്യാഗം കൊണ്ടും കര്‍ഷകര്‍ ഉറപ്പുവരുത്തിയത് സമൂഹത്തിന്റെയൊന്നാകെ, പ്രത്യേകിച്ച് അടിസ്ഥാന ജനവിഭാഗങ്ങളുടെ,  ഭക്