Friday, 26 November 2021

സമരവും വർഗവും


Text Formatted

ഹിന്ദുത്വ രാഷ്​ട്രീയത്തിനെതിരെ ഒരു വർഗരാഷ്​ട്രീയം; 
ഇന്ത്യൻ രാഷ്​ട്രീയം മാറുകയാണ്​

ജാതീയ വേർതിരിവുകൾക്കും ലിംഗ പദവിക്കും അതീതമായി, അടിസ്​ഥാനവർഗങ്ങളുടെ ഒരു പ്രാതിനിധ്യത്തിലേക്ക്​ ഇന്ത്യൻ രാഷ്​ട്രീയം വികസിക്കുന്നതിന്റെ അതി നിർണായകമായ ഒരു സന്ദർഭമാണ്​ കർഷക പ്രക്ഷോഭം രൂപപ്പെടുത്തിയത്​

Image Full Width
Image Caption
Photo : ruralindiaonline
Text Formatted

രണഘടനയെയും ജനാധിപത്യത്തേയും അട്ടിമറിയ്ക്കുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരായുള്ള ജനങ്ങളുടേയും ജനാധിപത്യത്തിന്റേയും ഏറ്റവും വലിയ വിജയത്തിലേക്കുള്ള പടിയായി കാർഷിക നിയമം പിൻവലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കാണാം. ഒരു വർഷത്തിലേറെയായി കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഈ ഐതിഹാസിക സമരം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ സമരം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം അംഗീകരിപ്പിക്കാൻ, മുന്നോട്ടു വെച്ച കാൽ പിറകോട്ടെടുക്കില്ലെന്ന് പ്രഖ്യാപിച്ച ഒരു ഏകാധിപത്യ ഭരണാധികാരിയെക്കൊണ്ട് തീരുമാനത്തെ തിരുത്തിയ്ക്കാൻ ഈ സമരത്തിന് കഴിഞ്ഞു. മാത്രമല്ല, ജനങ്ങളോട്  ‘ഞാൻ മാപ്പുപറയുകയാണ്’ എന്നും പ്രധാനമന്ത്രിയ്ക്ക് പറയേണ്ടി വന്നു. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണെങ്കിൽ പോലും അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യം, ഇത് പറയാൻ നിർബന്ധിതമായ ഒരു സാഹചര്യം, സൃഷ്ടിക്കാൻ ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. 2014 ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൊണ്ടു വന്ന ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസും ഇതുപോലെ നിരുപാധികം പിൻവലിക്കേണ്ടി വന്നിരുന്നു നരേന്ദ്ര മോദിയ്ക്ക്. ഈ സമരം രാജ്യത്ത്  ഇനി നടക്കാനിരിക്കുന്ന ബഹുജന സമരങ്ങൾക്ക് ആവേശവും ആത്മ വിശ്വാസവും പകരുക തന്നെ ചെയ്യും.

വർഗീയതയ്ക്കും ജാതീയതയ്ക്കും ഭിന്നിപ്പിക്കുന്ന എല്ലാ കോർപറേറ്റ് താത്പര്യങ്ങൾക്കും കീഴടങ്ങുന്ന ഹിന്ദുത്വ രാഷ്​ട്രീയത്തിനും എതിരായി വർഗ ഐക്യത്തിന്റെ രാഷ്ടീയ ദിശയെ നിർണയിക്കുന്ന ഒരു സ്ഥിതിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറുകയാണ്.

കർഷക- തൊഴിലാളി ഐക്യം രൂപപ്പെടുന്നു

ഈ സമരത്തിന്റെ തുടക്കം മുതൽ, ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്ന സമയത്തു തന്നെ ട്രേഡ് യൂണിയനുകളുടെ ഉറച്ച പിന്തുണ കർഷകരുടെ ആവശ്യങ്ങൾക്കുണ്ടായിരുന്നു. ആ സമരം ഡൽഹി അതിർത്തിയിലുള്ള സമരമായി വികസിക്കുന്നതിനു മുൻപു തന്നെ 2020 സെപ്തംബർ  23 ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ലേബർ കോഡുകൾക്കെതിരായ പ്രക്ഷോഭത്തിന