Friday, 26 November 2021

ഫോട്ടോ ഫീച്ചര്‍


Text Formatted

സമരചിത്രങ്ങൾ

Image Full Width
Text Formatted
1

2021 ജനുവരി 26ന്​ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനാണ് ഊരാളി 22ന്​ ട്രെയിനില്‍ യാത്ര തുടങ്ങുന്നത്. ഞങ്ങളവിടെ എത്തുമ്പോള്‍ ആകെ അറിയാവുന്ന കോണ്ടാക്ട് നവകിരണ്‍ എന്ന് പേരുള്ള പഞ്ചാബില്‍ നിന്നുള്ള ഒരു സമര പ്രവര്‍ത്തകയാണ്. ഊരാളി സ്നേഹിയായ ബംഗാളി സുഹൃത്ത് പ്രാണേഷ് ആണ് അവരെ ഞങ്ങളുമായി ബന്ധപ്പെടുത്തിയത്. 24നാണ് ഞങ്ങള്‍ ഡല്‍ഹിയിലെത്തിയത്.
തിക്രിയിലേക്കാണ് ആദ്യം പോയത്. അവിടെ ഏകദേശം 200 പേര്‍ക്ക് താമസിക്കാവുന്ന വലിയ ടെന്‍റിനകത്ത് ഞങ്ങള്‍ 12 പേര്‍ക്ക് താമസിക്കാനുള്ള ബെഡും ബെഡ്ഷീറ്റും അവര് തന്നു. ആ ടെന്‍റിന്റെ മേല്‍നോട്ടം ബിക്കര്‍ സിംഗിനാണ്. 


 ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് ഒരു ട്രാക്ടറും ട്രെയിലറും വേണമെന്ന് പറഞ്ഞപ്പോള്‍ ബിക്കര്‍ സിംഗാണ് അത് തേടിപ്പിടിച്ച്  എത്തിച്ചു തന്നത്. 25-ാം തിയ്യതി വൈകിട്ട് ഞങ്ങള്‍ കൂട്ടത്തിലുള്ളവരും ദല്‍ഹിയില്‍ ഫൈന്‍ ആര്‍ടിസ്റ്റ് സുഹൃത്തുക്കളായ നിഖിലും ശില്‍പയും ഗീതുവുമൊക്കെ കൂടിയിട്ടാണ് ആ ട്രാക്ടര്‍ പെയിന്‍റ് ചെയ്ത് ഒരു കലാ വണ്ടിയാക്കി മാറ്റിയത്.

ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് ഒരു ട്രാക്ടറും ട്രെയിലറും വേണമെന്ന് പറഞ്ഞപ്പോള്‍ ബിക്കര്‍ സിംഗാണ് അത് തേടിപ്പിടിച്ച്  എത്തിച്ചു തന്നത്. 25-ാം തിയ്യതി വൈകീട്ട് ഞങ്ങള്‍ കൂട്ടത്തിലുള്ളവരും ഡല്‍ഹിയില്‍ ഫൈന്‍ ആര്‍ടിസ്റ്റ് സുഹൃത്തുക്കളായ നിഖിലും ശില്‍പയും ഗീതുവുമൊക്കെ