Friday, 26 November 2021

ഭാവി രാഷ്​ട്രീയം


Text Formatted

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ് 

ദേശീയ മുതലാളിത്തം ദുര്‍ബലമാവുകയും , ആഗോള മുതലാളിത്തം, ഡിജിറ്റല്‍ കാപ്പിറ്റലിസത്തിന്റെ ആധിപത്യത്തിലേക്കു വരികയും ചെയ്ത സാഹചര്യത്തില്‍  പുതിയൊരു വര്‍ഗ ധ്രുവീകരണം  ലോകത്ത്‌ സംഭവിച്ചിരിക്കുന്നു- കർഷക സമരം ഭാവി രാഷ്​ട്രീയത്തെ എങ്ങനെ സ്വാധീനിക്കും എന്ന വിശകലനം.

Image Full Width
Image Caption
Photo: Wikimedia Commons
Text Formatted

ഴുപതിറ്റാണ്ട് നീണ്ട സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിര്‍ണായക വഴിത്തിരിവായിത്തന്നെ കര്‍ഷക സമരത്തെയും അതിന്റെ വിജയത്തെയും കണക്കാക്കാം. ഈ സമരത്തിന്റെ ആഘാതം എത്രയായിരിക്കുമെന്ന് ഇപ്പോള്‍ നിര്‍വചിക്കാന്‍ കഴിയാത്തത്ര ആഴത്തിലുള്ള ഒരു സംഭവ (Event) മാണിത്​. ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ച മഹാമാരിയെയും സമരത്തെ തോല്‍പ്പിക്കാന്‍ ഭരണകൂടം പ്രയോഗിച്ച നിന്ദ്യമായ കുതന്ത്രങ്ങളെയും അതിജീവിച്ച്, കൊടും മഞ്ഞിനെയും ചൂടിനെയും വകവെക്കാതെ ഭരണകേന്ദ്രത്തിനുചുറ്റും പൊതുനിരത്തുകളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള കര്‍ഷകര്‍ ഒരു വര്‍ഷത്തോളം നടത്തിയ ഈ മഹാസമരത്തിന്റെ പുതിയ രാഷ്ട്രീയ മാനങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.

എല്ലാ എതിര്‍പ്പും അവഗണിച്ച്, പാര്‍ലമെന്റിലെ ഭൂരിപക്ഷം മാത്രം പരിഗണിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയെടുത്ത മൂന്ന് കര്‍ഷക നിയമങ്ങളെയും പിന്‍വലിപ്പിക്കാന്‍ ഇന്ത്യന്‍ കര്‍ഷക ജനതയുടെ സംഘടിത സമരമുന്നേറ്റത്തിന് കഴിഞ്ഞിരിക്കുന്നു.  ഇത്  ഭരണകൂടത്തിനെതിരായ ഒരു സാധാരണ സമരത്തിന്റെ വിജയമല്ല.  ഈ സമരത്തിന്റെ പുതിയ രാഷ്ട്രീയ മാനങ്ങള്‍ കണ്ടെത്താന്‍ കര്‍ഷക ജനത എങ്ങനെയാണ് സ്വാതന്ത്ര്യ സമരത്തിനുശേഷം വീണ്ടും ഇന്ത്യന്‍ ജനതയുടെ വിമോചകശക്തിയായി ഉയര്‍ന്നുവന്നിരിക്കുന്നത് എന്ന് ചരിത്രപരമായി പരിശോധിക്കേണ്ടതുണ്ട്. ഗാന്ധിയുടെ നേതൃത്വത്തില്‍ ചമ്പാരനില്‍ തുടങ്ങിയ കൊളോണിയല്‍ വിരുദ്ധ സമരവും കോര്‍പറേറ്റുകള്‍ക്കുവേണ്ടി നരേന്ദ്രമോദി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ന് കര്‍ഷകര്‍ നയിക്കുന്ന സമരവും തമ്മിലുള്ള സമാനതകളും അന്തരവും പരിശോധിക്കുന്നതിലൂടെ ഈ പുതിയ കര്‍ഷക ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ രാഷ്ട്രീയ മാനങ്ങളിലേക്ക് കടക്കാം.

ഗാന്ധി കണ്ടെത്തിയ കർഷക മഹാശക്തി

സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നടത്തിയ ആദ്യകാല ശ്രമങ്ങളെല്ലാം പരാജയപ്പെട്ടശേഷമാണല്ലോ ഗാന്ധി രംഗപ്രവേശം ചെയ്യുന്നത്.  ഗാന്ധി