Saturday, 27 November 2021

സമരവും ലക്ഷ്യവും


Text Formatted

ഒരു സമരം ലക്ഷ്യത്തിലേക്ക്​ സഞ്ചരിച്ച വഴികൾ

ലോകത്താകെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ നടക്കാന്‍ പോകുന്ന വിപുലമായ പോരാട്ടത്തിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറാന്‍ പോവുകയാണ്. അതില്‍ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. 

Image Full Width
Text Formatted

ർഷക പ്രക്ഷോഭത്തിന്​ നിരവധി വിജയകാരണങ്ങളുണ്ട്​. ഒന്ന്​, അതൊരു പ്രശ്‌നാധിഷ്ഠിത സമരമായിരുന്നു. അതായത് കര്‍ഷകരെ പൊതുവേ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്ന രൂപത്തില്‍ അവരുടെ ഏറ്റവും പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഒന്ന്​. വരുമാനം ഉറപ്പുവരുത്താന്‍ ഓരോ കാര്‍ഷിക വിളകൾക്കും ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം ഉയര്‍ന്ന വില ഉറപ്പുവരുത്തുക, ഇതിന്​ നിയമ നിര്‍മാണം നടത്തുക, എം.എസ്.പി സംഭരണം തുടങ്ങിയ വിഷയങ്ങളാണ്​ കര്‍ഷകരെ ഒരുമിപ്പിച്ചത്. അതോടൊപ്പം കര്‍ഷകരെ കടത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന മുദ്രാവാക്യവും. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കോവിഡ്- ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ 2020 ജൂണ്‍ മാസത്തില്‍ മോദി സർക്കാർ നടപടി തുടങ്ങിയതോടെ, ആ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം കൂടി ഈ മുദ്രാവാക്യങ്ങൾക്കൊപ്പം ചേർക്കുകയായിരുന്നു. കൂടാതെ, ഇലക്​ട്രിസിറ്റി ബിൽ ഭേദഗതി കൂടി ഉള്‍പ്പെടുത്തി പ്രശ്‌നാധിഷ്ഠിതമായ സമരം എന്ന രൂപത്തിലേക്ക് ഒന്നുകൂടി വിപുലമാക്കി. 

രണ്ടാമത്തെ ഘടകം, ഐക്യമാണ്. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വന്ന സമയത്ത്​അഖിലേന്ത്യ കിസാന്‍ സഭയും അഖിലേന്ത്യ കിസാന്‍ സഭ അജോയ് ഭവനും കൂടി ഒരുമിച്ച് 2015 ജനുവരി 30 ന് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ആ ഓര്‍ഡിനന്‍സ് കത്തിക്കാന്‍ ആഹ്വാനം നൽകുകയും അതിനെതിരെ സമരം ചെയ്യാനുള്ളവരുടെ ഐക്യത്തിനുവേണ്ടി നിലപാടെടുക്കുകയും ചെയ്തു. അങ്ങനെയാണ്  ‘ഭൂമി അധികാര്‍ ആന്തോളന്‍’ ഉണ്ടാകുന്നത്.  ‘ഭൂമി അധികാര്‍ ആന്തോള’നാണ് അടുത്തകാലത്ത്, പ്രത്യേകിച്ച് ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം കര്‍ഷകരുടെ അഖിലേന്ത്യാ തലത്തിലെ ആദ്യ സംയുക്ത വേദി. അതിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ കഴിയാതെ സര്‍ക്കാറിന് പിന്‍മാറേണ്ടി വന്നു.

അതിനുശേഷം രൂപപ്പെട്ട രണ്ടാമത്തെ പ്ലാറ്റ്‌ഫോമാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമന്‍വായി സമിതി.  ആ സമിതി രൂപീകരിക്കുന്നതിലും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വപരമായ പങ്കുണ്ടായിരുന്നു. മന്‍സൂറിലെ വെടിവെപ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അത് ര