Wednesday, 20 October 2021

Pornography


Text Formatted

പോണോഗ്രഫിയിലെ മലയാളി സൈക്കി​

​കൊച്ചുപുസ്​തകങ്ങളിൽനിന്നും കമ്പിപ്പുസ്​തകങ്ങളിൽനിന്നും ഇൻറർനെറ്റിലേക്കു പടർന്ന
മലയാളിയുടെ പോണോഗ്രഫി ​ഐഡൻറിറ്റിയെക്കുറിച്ച്​ ഒരു അന്വേഷണം

Image Full Width
Image Caption
ഖജുരാഹോയിലെ രതിശില്‍പങ്ങളിലൊന്ന്. / Photo: Wikimedia Commons
Text Formatted

രുകാലത്ത് അശ്ലീലമെന്നുപറഞ്ഞ് മാറ്റിനിര്‍ത്തിയ പോണോഗ്രഫി വീഡിയോകള്‍ ഇന്ന് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായെന്നു പറയുന്നതില്‍ തെറ്റില്ല. ലോകത്തെ ഏറ്റവും വലിയ പോണോഗ്രഫി വെബ്‌സൈറ്റായ പോണ്‍ ഹബ് (Porn Hub) പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത് കേരളത്തിലെ വലിയൊരു ശതമാനം ആളുകളും നിരന്തരം പോണോഗ്രഫി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണ് എന്നാണ്. ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ 71% പുരുഷന്മാരും 29% സ്ത്രീകളുമാണ്. ഇതില്‍ തന്നെ 3%ത്തില്‍ കൂടുതല്‍ ആളുകള്‍ 65വയസിനുമീതെ പ്രായമുള്ളവരാണ്. ഇത് ഞെട്ടിക്കുന്ന കണക്കാണെന്നും അടിയന്തര സാമൂഹ്യ ഇടപെടല്‍ ആവശ്യമാണെന്നുമുള്ള മുറവിളി ഒരുവശത്ത് ഉയരുന്നുമുണ്ട്. കുടുംബബന്ധങ്ങളുടെ "പവിത്രത' കളങ്കപ്പെടുത്തുന്ന ഇത്തരം വീഡിയോകള്‍ ഉടന്‍ നിരോധിക്കണമെന്നതുവരെ എത്തി ഈ വാദഗതികള്‍. എന്നാല്‍ കേരളസമൂഹത്തിന് ഒട്ടും പുതിയതല്ല ഇത്തരം കണക്കുകള്‍ എന്നതാണ് വസ്തുത. 

അശ്ലീലസാഹിത്യത്തിന്റെ ജനപ്രിയത

പോണോഗ്രാഫി വീഡിയോകള്‍ സന്തതസഹചാരിയായി മാറുന്നത് ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണുകളുടെയും, പ്രത്യേകിച്ച് സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെയാണ്. അതിനുമുമ്പ് സിഡികളുടെയും വീഡിയോ കാസറ്റുകളുടെയും രൂപത്തിലായിരുന്നു ഇത്തരം വീഡിയോകള്‍ പ്രചരിച്ചിരുന്നത്. എ പടങ്ങള്‍, ബ്ലൂ ഫിലിമുകള്‍ എന്നൊക്കെ വിളിക്കാറുണ്ടായിരുന്ന സിനിമകള്‍ മലയാളികളുടെ ലൈംഗികചോദനകളെ ഒരുകാലഘട്ടത്തില്‍ ആളിക്കത്തിച്ചിട്ടുണ്ട്. മുമ്പൊരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു, ഒരുതരത്തില്‍ ഒരു എ പടം കാണാന്‍ മുഖത്ത് മുണ്ടിട്ട് തിയേറ്ററില്‍ ചെന്നിരുന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്.

0534a4a1c89eaddbccfce244a0c434c857125237.jpg