Tuesday, 29 November 2022

കഥ


Text Formatted
ഭ്രഷ്ടരുടെ-തടവറ-Bhrashtarude-Thadavara-Malayalam-Short-Story-by-Ramees
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്​
Text Formatted

‘‘Culture tends to argue that it forbids only that which is unnatural. But from a biological perspective, nothing is unnatural. Whatever is possible is by definition also natural. A truly unnatural behaviour, one that goes against the laws of nature, simply cannot exist, so it would need no prohibition.’’
-Sapiens: A Brief History of Humankind / Yuval Noah Harari.

രംഗം 2

(ഫ്രാങ്കും ലിയോണും നടത്തിയിരുന്ന ക്ലബ്ബിന്റെ അകം. സന്ധ്യയാകാന്‍ അധികം സമയമില്ല. ലിയോണ്‍ എന്തോ വായിച്ച് കൊണ്ട് കസേരയിലിരിക്കുന്നു. കിതച്ചുകൊണ്ട് ഫ്രാങ്ക് ക്ലബ്ബിനകത്തേക്ക് കയറി വരുന്നു. അവന്റെ കണ്ണുകളിലെ ഭയം കണ്ട് വല്ലാതെയാകുന്ന ലിയോണ്‍ മേശപ്പുറത്ത് വെച്ച വെള്ളക്കുപ്പിയെടുത്ത് നല്‍കുന്നു. വെള്ളം ഒരിറക്ക് കുടിച്ച്, കിതപ്പ് മാറ്റാന്‍ നില്‍ക്കാതെ ഫ്രാങ്ക് സംസാരിച്ച് തുടങ്ങുന്നു.)

ഫ്രാങ്ക്: നീയറിഞ്ഞോ, ഏണസ്റ്റ് റൂമും കൊല്ലപ്പെട്ടുവത്രേ.

ലിയോണ്‍: (അതുവരെ മുഖത്ത് വിങ്ങി നിന്നിരുന്ന സങ്കടമേഘം ഒരു കരച്ചിലായി പെയ്യാന്‍ തുടങ്ങി) ശരിയോ? ദൈവമേ, അയാളെയും കൊന്നോ? (ഒരു ഭ്രാന്തനെ പോലെ സ്വന്തം മുടിയില്‍ പിടിച്ച് വലിച്ചുകൊണ്ട് വികൃതമായ ഒരു ശബ്ദത്തില്‍ ഇത്തിരി നേരം കരയുന്നു).

ലിയോണ്‍:  (നിയന്ത്രണം വീണ്ടെടുത്ത്) നമ്മുടെ ക്ലബ്ബ് പൂട്ടിക്കാനും  ഡോക്റ്റര്‍ ഹിശ്‌ഫെല്‍ഡിന്റെ ലൈബ്രറി കത്തിക്കാനും മുന്നിട്ടിറങ്ങിയ എസ്സേ ട്രൂപ്പിന്റെ ലീഡറല്ലായിരുന്നോ അയാള്‍? എന്നിട്ടും.. (ശബ്ദമിടറുന്നു) എന്ത് ന്യായം പറഞ്ഞാണ് ഇപ്പോള്‍ റൂമിനെ കൊന്നിരിക്കുന്നത്?

ഫ്രാങ്ക്: റൂമിന് നമ്മുടെ ക്ലബ്ബിലെ ചിലരുമായി ഇപ്പോഴും ബ