Thursday, 21 October 2021

Obituary


Text Formatted

കിം കി ഡുക്: ഹിംസയുടെ സിംഫണി; കരുണയുടെയും


മനുഷ്യന്റെ ആന്തരിക വൈരുധ്യങ്ങളെ തീക്ഷ്ണമായ ദൃശ്യഭാഷയില്‍ ആവിഷ്‌കരിച്ച പ്രതിഭാശാലി എന്ന നിലയിലാവും കിം കി ഡുകിന്റെ പേര് പതിഞ്ഞുകിടക്കുക. കേരളത്തില്‍ ഏറ്റവും ജനപ്രിയനായ ആ വിദേശ ചലച്ചിത്രകാരന്റെ സിനിമകളെയും അവയുടെ രാഷ്ട്രീയത്തെയും കുറിച്ച്

Image Full Width
Image Caption
കിം കി ഡുക് / Photo: Yonhap
Text Formatted

ലയാളത്തിലെ ഏറ്റവും വലിയ സാഹിത്യകാരന്‍ മാര്‍കേസ് ആണെന്ന് എന്‍.എസ്. മാധവന്റെ ആയിരത്തിരണ്ടാമത്തെ രാവ് എന്ന കഥയില്‍ പറയുന്നുണ്ട്. അതുപോലൊരു അഭിനിവേശമായിരുന്നു മലയാളിക്ക് ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്.  കേരളത്തില്‍ ഏറ്റവും ജനപ്രിയനായ വിദേശ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. 2005ലെ 10ാമത് ഐ.എഫ്.എഫ്.കെയുടെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ഈ പ്രതിഭാശാലിയെ കേരളം നെഞ്ചിലേറ്റിയത്.  തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ മേളകളില്‍ കിം കി ഡുക്കിന്റെ ഓരോ ചിത്രത്തിനും മലയാളികള്‍ ആവേശകരമായ വരവേല്‍പ്പു നല്‍കി. 2013ല്‍ നടന്ന 18ാമത് ഐ.എഫ്.എഫ്.കെയില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ കിം കി ഡുക് കേരളത്തിന്റെ സ്‌നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞു.

മലയാളി, കാണി എന്ന നിലയില്‍ അഭിരമിക്കുന്ന രഹസ്യലോകം

എന്തായിരിക്കാം ഈ ആരാധനയുടെ ഉള്‍പ്പൊരുള്‍? കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി കേരളത്തിന്റെ ചലച്ചിത്ര ഭാവുകത്വത്തെ അടിമുടി അഴിച്ചുപണിയുകയും സാരമായ സംവേദനാഘാതങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ഐ.എഫ്.എഫ്.കെയില്‍ മറ്റൊരു ചലച്ചിത്രകാരനും കിട്ടാത്ത ജനപ്രീതി കിം കി ഡുക്കിന് എങ്ങനെ കിട്ടി? 
അതിന് ഉത്തരം തേടുന്നതിനായി മലയാളിയുടെ സിനിമാക്കാഴ്ചകളെയും ആരാധനാ മനോഭാവത്തെയും ആഴത്തില്‍ പഠിച്ച നരവംശശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങള്‍ ഒന്നു വിശകലനം ചെയ്തുനോക്കാം. ഫിലിപ്പോ ഒസെല്ലയും കരോളിന്‍ ഒസെല്ലയും നടത്തിയ പഠനത്തില്‍ മലയാളി ഒരു കാണി എന്ന നിലയില്‍ അഭിരമിക്കുന്ന ഒരു രഹസ്യലോകത്തെക്കുറിച്ച് പറയുന്നുണ്ട്. അപരാധങ്ങളുടെ ആഹ്‌ളാദമെന്നോ കുറ്റബോധത്തിന്റെ ആനന്ദമെന്നോ വിശേഷിപ്പിക്കാവുന്ന Guilty Pleasure പകരുന്ന മനോരാജ്യമാണ് അത്. മലയാളിയുടെ അടിച്ചമര്‍ത്തപ്പെട്ട തൃഷ്ണകളെല്ലാം കുതറിയോടുന്നത് അവിടെയാണ്. ശമനമില്ലാത്ത ശരീരകാമനകള്‍ മോഹമുക്തി നേടുന്നത് അവിടെയാണ്. എന്നാല്‍ ധാര്‍മിക സദാചാര ചി