Saturday, 22 January 2022

സിനിമാ പഠനം


Text Formatted

കളിഗമിനാറെന്ന ദേശത്തെ
ചുരുളിയെന്ന കാലം പൊതിയുമ്പോള്‍

സംവിധായകർ നല്‍കുന്ന ഇമേജുകൾ മാത്രം സ്വീകരിക്കുന്ന പഴയ കാഴ്ചയല്ല, മറിച്ച് ആ സിനിമയില്‍ ഇടപെടുന്ന ഉത്തരവാദിത്വം കാണിക്കുന്ന പുതിയ കാഴ്ചക്കാരും അതിനു സ്വതന്ത്ര്യം കൊടുക്കുന്ന സംവിധായകരും ഉദയം ചെയ്തു കഴിഞ്ഞു. രഹസ്യമറിയണോ രഹസ്യമനുഭവിക്കണോ? പ്രേക്ഷകർക്കു തന്നെ വിടാം- ‘ചുരുളി’ എന്ന സിനിമയുടെ കാഴ്​ചാനുഭവം

Image Full Width
Image Caption
ചെമ്പൻ വിനോദ് ജോസ്‌, വിനയ് ഫോർട്ട്. ‘ചുരുളി’ എന്ന സിനിമയില്‍ നിന്ന്
Text Formatted

‘നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ മാറ്റങ്ങളുടെ ഗതിവേഗവും വ്യത്യസ്തമാണ്. അതിനെ മനസ്സിലാക്കാന്‍ മനുഷ്യര്‍ വികസിപ്പിച്ചെടുത്ത അളവുകോലുകള്‍ മാത്രമാണ് കാലവും ദേശവും. അല്ലാതെ കാലത്തിലും ദേശത്തിലും നിലനില്‍ക്കുന്നതല്ല വസ്തുക്കള്‍.'
-മൈത്രേയന്‍.

ളിഗമിനാറിലെ കുറ്റവാളികളെന്ന വിനോയ് തോമസിന്റെ കഥയില്‍ നിന്ന്​ ചുരുളി എന്ന സിനിമയിലെത്തുമ്പോള്‍ സ്ഥലകാലങ്ങളുടെ പെരുക്കങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു. മറ്റൊരുതരത്തില്‍ ചോദിച്ചാല്‍ കളിഗമിനാര്‍ എന്ന സ്ഥലത്തെ ചുരുളി എന്ന സമയത്തിലേക്ക് പറിച്ചു നടുമ്പോള്‍ പ്രേക്ഷകന്‍ അന്ധാളിച്ചു പോകുന്നതെന്തുകൊണ്ടാണ്? കഥയും കവിതയും തമ്മിലുള്ള വ്യത്യാസം കൊണ്ടാണെന്ന് പൊതുവേ പറയേണ്ടി വരും. കല്‍പറ്റ നാരായണന്റെ അഭിപ്രായത്തില്‍ ഗദ്യം പറയാവുന്നതിന്റെ ഭാഷയും കവിത പറഞ്ഞറിയിക്കാനാവാത്തതിന്റെ ഭാഷയുമാണ്. സിനിമക്ക് കൂടുതല്‍ അടുപ്പം കവിതയോടായത് കൊണ്ടു തന്നെ ചുരുളിക്കും പറഞ്ഞറിയിക്കാനാവാത്തതിന്റെ ഭാഷയാണുള്ളത്.

എന്നാല്‍ വേണ്ടത്ര മാധ്യമ വളര്‍ച്ച നേടാത്ത കാലങ്ങളില്‍ മലയാളത്തിലിറങ്ങിയ സിനിമകളെല്ലാം ആദ്യമായും അവസാനമായും ഒരു കഥ പറഞ്ഞുതീര്‍ക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചെടുത്തതായിരുന്നു എന്ന് പറഞ്ഞത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി. എഫ്. മാത്യൂസാണ്. 
അവിടെ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി എന്ന മാന്ത്രികന്‍ തന്റെ പന്‍ഡോരപ്പെട്ടി തുറന്ന് ചുരുളിയെ പുറത്തെടുക്കുമ്പോള്‍ അത് മലയാളസിനിമയുടെ ചെറിയ കഥാ പരിസരത്തെ മറികടന്ന് കവിതയുടെ പ്രാപഞ്ചികലോകത്തെത്തന്നെ പുണരുന്നു. 
A total uncompromising act from an independent filmmaker.