Wednesday, 07 December 2022

കഥ


Text Formatted
extinction title
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

കഥയുടെ തുടക്കത്തില്‍ എന്റെ വീട്ടുമുറ്റത്ത് ഒരു വലിയ മരത്തെ നിങ്ങള്‍ കാണുന്നു. അതിന്റെ ശിഖരങ്ങളെക്കുറിച്ചും ഇലകളെക്കുറിച്ചും ഞാന്‍ പറയുമ്പോള്‍ അതും കാണുന്നു. അതിനുശേഷം ആ മരം മൂലം എനിക്കുവന്നുപെട്ട ദുര്യോഗങ്ങളെപ്പറ്റി പറയുമ്പോള്‍ നിങ്ങള്‍ അതേപ്പറ്റിയും ചിന്തിക്കാതിരിക്കില്ല. അതുകൊണ്ടു മാത്രമാണ് നിങ്ങളോട് ഇതു പറയാമെന്നുവെച്ചത്.

ഞാന്‍ വീടു വെക്കുന്ന സമയത്ത് അതൊരു കുഞ്ഞു ചെടിയായിരുന്നു. വളരെ കുറച്ച് സമയംകൊണ്ടാണത് വളര്‍ന്നു വന്നത്. അതിന്റെ ഊരും പേരുമൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. കരുത്തുള്ള ഇലകള്‍ വിരിച്ച് കുടപോലെ വളര്‍ന്നതുകൊണ്ട് ചെറുപ്പത്തില്‍ അത് ഒരു അലങ്കാരച്ചെടിപോലെ തോന്നിച്ചു. വരുന്നവരെല്ലാം ചോദിക്കും:

""എവിടുന്ന് വാങ്ങിയതാണ്?''

ഞാന്‍ സത്യം പറയും: ""അതവിടെ തനിയേ കിളിര്‍ത്തുവന്നതാണ്''.

എന്നാലോ, സത്യത്തില്‍ വിശ്വസിക്കാന്‍ ആര്‍ക്കും താല്പര്യമില്ല. അവര്‍ സംശയിക്കും: ""ഇത്രയും സുന്ദരനായൊരു ചെടി വെറുതേയങ്ങ് വളര്‍ന്നുവരുമോ?''

ആളുകള്‍ വിശ്വസിച്ചാലെന്ത് വിശ്വസിച്ചില്ലെങ്കിലെന്ത്? സംശയിച്ചാലെന്ത് സംശയിച്ചില്ലെങ്കിലെന്ത്? എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് ഒരു അലങ്കാരച്ചെടി എന്ന പരിഗണനയില്‍ അല്പം ഗമയില്‍ത്തന്നെ അതങ്ങ് തഴച്ചുവളര്‍ന്നു. ഞാനും അതിനെ ആവും വിധം പരിചരിച്ചു. അതിനു വെള്ളമൊഴിക്കാത്തതായി ഒരുദിവസവുമില്ല. രാവിലെയും വൈകിട്ടും ഓരോ ബക്കറ്റ് വെള്ളം അതിനുള്ളതാണ്. ഇടയ്ക്കിടെ വളവും ചെയ്തു. ഒരു മരമല്ലേ, നിന്നോട്ടേന്ന് കരുതി. മകന്‍ മുരളിയും അതുതന്നെ പറഞ്ഞു:

""ഒരു മരമല്ലേ അച്ഛാ.. വളര്‍ന്നു മേലോട്ടു പോയ്‌ക്കോട്ടെ. മേലോട്ടു പോയ്‌ക്കോട്ടെ. ആര്‍ക്കും ദോഷമില്ലല്ലോ.''

ഭാര്യ ലതികയ്ക്കും അതുതന്നെയായിരുന്നു താല്പര്യം.

വീടിനു തെക്കുകിഴക്ക് സ്ഥാനത്തുതന്നെ ഊരും പേരും അറിയാത്തൊരു മരം വളര്‍ന്നു വരുന്നത് ദോഷം ചെയ്യുമെന്നു കരുതി അതിനെ അധികം വളരാന്‍ വിടണോ വേണ്ടയോ എന്ന് ഇടക്കാലത്ത് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ആ ചര്‍ച്ചകള്‍ കേട്ടിട്ടാവണം, അന്നൊക്കെ മരം മുരടിച്ചു നിന്നു. വളരാന്‍ ഒരു താല്പര്യവുമില്ലാത്തപോലെ. അതിനു ശേഷം, വെട്ടേ