Wednesday, 20 October 2021

Obituary


Text Formatted

സിനിമയിലെ ‘തിയറ്റര്‍ ഓഫ് ക്രുവല്‍റ്റി'

കിം കി ഡുക്കിന്റെ ചിത്രങ്ങളില്‍ കാണുന്ന പൊതുസമീപനങ്ങളുടെ അടിസ്ഥാനത്തില്‍, അദ്ദേഹത്തെ ‘തിയറ്റര്‍ ഒഫ് ക്രുവല്‍റ്റി'യുടെ സിനിമാരംഗത്തെ ഒരു ശക്തനായ പ്രയോക്താവായി കാണാം

Image Full Width
Image Caption
കിം കി ഡുക്ക് / Photo: Wikimedia Commons
Text Formatted

1996 ലെ ആദ്യ ചിത്രമായ ക്രോക്കഡൈല്‍ തൊട്ട് 2019ലെ അവസാന ചിത്രമായ ഡിസോള്‍വ് വരെ 23 വര്‍ഷം നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിനിടക്ക് 24 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 9 ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും പല ചിത്രങ്ങളിലും സ്വയം പ്രത്യക്ഷപ്പെടുകയും ചെയ്ത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ മരണവും അദ്ദേഹത്തിന്റെ പല ചിത്രങ്ങളെയും പോലെ നമ്മെ നടുക്കിക്കളഞ്ഞു. അത്രമേല്‍ അപ്രതീക്ഷിതമായ ആ മരണം നടന്നത് ലാത്വിവ പോലെ അപ്രതീക്ഷിതമായ ഒരു സ്ഥലത്ത് - അതും കോവിഡ് ബാധിച്ച്.

കൊറിയയില്‍ ഏറെ സ്വീകരിക്കപ്പെടാതെ പോയ കിം കി ഡുക്കിന്റെ ചിത്രങ്ങള്‍ പാശ്ചാത്യ ലോകത്തും കേരളത്തിലുള്‍പ്പെടെയുള്ള ഫിലിം ഫെസ്റ്റിവലുകളിലുമാണ് വലിയ ഓളം സൃഷ്ടിച്ചത്. ‘മി ടൂ വിവാദ'ത്തിന്റെ സന്ദര്‍ഭത്തില്‍ ചലച്ചിത്ര രംഗത്തെ മൂന്നു നടികള്‍ ഡുക്കിനെതിരെ ഉയര്‍ത്തിയ പരാതികള്‍ അടിസ്ഥാനരഹിതമെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കില്‍പ്പോലും, പിഴയൊടുക്കേണ്ടി വന്നതും സിനിമയിലെ സ്ത്രീവിരുദ്ധ സമീപനത്തിന് ഫെമിനിസ്റ്റുകളുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നതും അദ്ദേഹത്തിന്റെ സിനിമകള്‍ ഇപ്പോഴും സ്വന്തം നാട്ടില്‍ കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുന്ന സമീപനം നേരിടുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം, ലോകചലച്ചിത്ര രംഗത്ത് വിവാദാത്മകമെങ്കിലും തനതായ വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ കിം കി ഡുക്കിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും വെനീസ്, ബെര്‍ലിന്‍, കാന്‍ മേളകളിലുള്‍പ്പെടെ ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുമുണ്ട്. ഗൗരവതരമായ ചലച്ചിത്രപഠനത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമായി കിം കി ഡുക്ക് ചിത്രങള്‍ ഇതിനകം മാറിക്കഴിഞ്ഞിട്ടുമുണ്ട്.

മോബിയസ്
മോബിയസ്

മാനവികത കലര്‍ന്ന ദൃശ്യസമ്പന്നത, മൗനം ന