Saturday, 22 January 2022

പാർട്ടികളും സമവാക്യങ്ങളും


Text Formatted

യു.പി. വോട്ടിലെ (മാറ്റിവരയ്ക്കാവുന്ന)
ലക്ഷ്മണരേഖകൾ

Image Full Width
Image Caption
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും
Text Formatted

കര്‍ഷകരോഷത്തെ അവരുടെത്തന്നെ നേതാക്കളുടെ സാന്നിധ്യത്തിലൂടെ ഉപയോഗപ്പെടുത്തിയും ചെറുപാര്‍ട്ടികളുടെ ഭിന്നിപ്പില്ലാത്ത കൂട്ടായ്മയിലൂടേയും പോസ്റ്റ് പോള്‍ പിന്തുണയെന്ന മായാവതിയുടെ അപ്രതീക്ഷിത സാധ്യതയേയും എത്രകണ്ട് ചൂഷണം ചെയ്യാനാകും എന്നതിന്റെ ഭാവി അനുസരിച്ചാകും അഖിലേഷിന്റെ, ഈ തെരഞ്ഞെടുപ്പിലെ ബി.പി.ലെവല്‍. മുസ്​ലിം നേതാവ് ഒവൈസിയുടെ പാര്‍ട്ടി എല്ലാ സീറ്റിലും മത്സരിച്ചാല്‍ മുസ്ലീം വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയ്ക്ക് ഗുണമുണ്ടാക്കാം. ഒറ്റയ്ക്ക് മത്സരിച്ച് നേട്ടമുണ്ടാക്കാം എന്ന കോണ്‍ഗ്രസ് ചിന്തയും യു.പിയെ സംബന്ധിച്ച് സമാനം തന്നെ.
ആസന്നമായ യു.പി ​നിയമസഭാ തെരഞ്ഞെടുപ്പിന്റെ പാശ്​ചാത്തലത്തിൽ ഒരു രാഷ്​​ട്രീയ വിശകലനം.


ലവട്ടം ഉരുക്കഴിച്ച്, ആസൂത്രണം മുകള്‍ത്തട്ടിലെ വലിയ നേതൃത്വമെടുക്കും. പക്ഷേ, എല്ലാ രാസസമവാക്യങ്ങളും വെച്ചുള്ള കളി നടക്കുന്നതും നടത്തപ്പെടുന്നതും ഗ്രാമങ്ങളിലും ഗല്ലികളിലുമാണ്. ദേശീയ രാഷ്ട്രീയത്തിന്റെ എല്ലാ ശ്രദ്ധയും ആവാഹിക്കാന്‍ ശേഷിയുള്ള യു.പി. വിധാന്‍സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനി അധികം സമയമില്ല. താഴെത്തട്ടിലാണ് പാര്‍ട്ടികളുടെ ശ്രദ്ധ, പ്രത്യേകിച്ച് ഭരണകക്ഷിയായ ബി.ജെ.പി.  ‘സാമാജിക് സമ്പര്‍ക്ക്’ എന്നുപേരിട്ട വലിയ കാമ്പയിന്റെ തിരക്കിലാണവര്‍. പ്രാദേശികമായി കൂടുതല്‍ ശ്രദ്ധിച്ച് ചിട്ടയോടെയുള്ള പോക്ക്. ഏത് ചെറിയ പ്രദേശവും ലോക്കല്‍ പോക്കറ്റുകളും ഭിന്ന താല്‍പര്യങ്ങളുള്ള തട്ടുതട്ടുകളും ഇനം തിരിച്ച് -ഡീല്‍- ചെയ്ത് പോകുന്നതിലെ മിടുക്കാണിനി വിധി നിര്‍ണയിക്കുക. തട്ട് എന്നാല്‍ ജാതിയുടേതും അനുഭാവത്തിന്റേതും തന്നെ. ഗ്രാമപ്രദേശങ്ങളില്‍, നഗരപ്രാന്തങ്ങളില്‍ ഓരോ ഗുദാമിലേക്കും ഇറങ്ങിച്ചെന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗീ ടീമിന്റെ പ്രചാരണം. ഒ.ബി.സി- ദലിത് വോട്ടുകളാണ് ഈ തെരഞ്ഞെടുപ്പിലും അവര്‍ കൂടുതലായി ലക്ഷ്യമിടുന്നത്.

മോദി സര്‍ക്കാരിന്റെ കീഴിലുള്ള വികസനവും യോഗിയുടെ ഭരണമികവുമൊക്കെ അവകാശപ്പെട്ടാണ് ബി.ജെ.പിയുടെ ജനസമ്പര്‍ക്ക പരിപാടി മുന്നോട്ട് പോകുന്നത്. ഓരോ മേഖലയ്ക്കും വേണ്ടി ചെറിയ യൂണിറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. യോഗങ്ങള്‍, കേന്ദ്രപദ്ധതിയുടെ ഗുണഫലത്തെക്കുറിച്ച് ബോധവ്തക്കരണം, പുതിയ പ്രഖ്യാപനങ്ങള്‍, നടന്നതും നടക്കാത്തതും നടന്നുവെന്ന