Friday, 09 December 2022

സംഘപരിവാര്‍ പദ്ധതി


Text Formatted

യു.പിയിലെ നവ ചാണക്യ തന്ത്രങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ യു.പിയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സവിശേഷവും അഭൂതപൂർവവുമായ രാഷ്​ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്​

Image Full Width
Text Formatted

രാഷ്ട്രീയത്തില്‍ ഒരാഴ്ചയെന്നത് വലിയ സമയമാണ്: പറഞ്ഞു പാളീസായ ഈ ക്ലിഷേ, രാഷ്ട്രീയം നിരീക്ഷിക്കുകയും രാഷ്ട്രീയ ലേഖനങ്ങള്‍ വായിക്കുകയും ചെയ്യുന്നവരെല്ലാം ഇടക്കിടെ കേള്‍ക്കുകയും കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടാവണം. എങ്കിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും ഉന്നതരായ രണ്ട് നേതാക്കള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, ഈ പറച്ചിലിനെ സമീപകാലത്ത് പ്രതിനിധാനം ചെയ്തത് അത്യന്തം ശ്രദ്ധേയമായ രീതിയിലായിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പയറ്റേണ്ട തന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഈ രണ്ടു നേതാക്കള്‍ ഒരാഴ്ചക്കകം സ്വീകരിച്ച അജഗജാന്തരമുള്ള സമീപനങ്ങളാണ് "ഒരാഴ്ച വലിയ സമയം' ചൊല്ലിന്റെ ശ്രദ്ധേയമായ ഉദാഹരണമായി മാറിയത്.
നവംബര്‍ 12 നും 19 നും ഇടയിലാണ് കേന്ദ്രവും ഉത്തര്‍പ്രദേശും വലിയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന പാര്‍ട്ടിയുടെ ഈ മഹാരഥന്മാര്‍ ഈ വലിയ രാഷ്ട്രീയ മലക്കം മറിച്ചല്‍ കാഴ്ചവെച്ചത്. ആഡംബരവും പൊങ്ങച്ചം പറച്ചിലിലും നിറഞ്ഞു നിന്ന, പ്രകടനപരമായി തുടങ്ങിയ ഒരു തെരെഞ്ഞെടുപ്പ് പ്രചാരണം വെറും ഒരാഴ്ചക്കുള്ളില്‍ അഭിമാനം കെടുംവിധമുള്ള മാപ്പുപറച്ചിലില്‍ ചെന്നെത്തി നില്‍ക്കുന്ന ദൃശ്യമാണ് ഇരുനേതാക്കളില്‍ നിന്നുമുണ്ടായത്.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യ്‌ക്കേറ്റ പരാജയങ്ങളുടെ പാശ്ചാത്തലത്തിൽ കൂടിയാണ്​​, നിര്‍ണായകമായ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഷാ വളരെ നേരത്തെ കളത്തിലിറങ്ങിയത്​.

‘നവ ചാണക്യൻ’ വരുന്നു

2021 നവംബര്‍ 12-ന് ബി.ജെ.പി.യുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കമിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ ദിവസം അമിത് ഷാ പ്രധാനമന്ത്രിയുടെ ലോക്​സഭാ മണ്ഡലമായ വാരാണസിയിലെത്തി. രാത്രി ഏറെ വൈകും വരെ വരെ നീണ്ട യോഗങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. അടുത്ത ദിവസം കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അസംഗഡിലും ബസ്തിയിലുമെത്തി സമാന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. മുന്‍ സംസ്ഥാന മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശിലെ ബി.ജെ.പി.യുടെ പ്രധാന എതിരാളികളായ സമാജ്‌വാദി പാര്‍ട്ടി (എസ്.പി.) യുടെ പ്രസിഡന്റുമായ അഖിലേഷ് യാദവിന്റെ മണ്ഡലമാണ് അസംഗഡ്. തിരഞ്ഞെടുപ്